ഹൈമാസ്‌റ്റ് മിഴിയടഞ്ഞിട്ടു മാസങ്ങൾ : ഇരുട്ടിലമര്‍ന്ന് ബസ് സ്റ്റാൻഡ് പരിസരം

ഇരിങ്ങാലക്കുട : ഹൈമാസ്‌റ്റ് ലൈറ്റ് അടക്കം തെരുവുവിളക്കുകളില്‍ ബഹുഭൂരിഭാഗവും പണിമുടക്കിയത് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്തെ ഇരുട്ടിലാക്കുന്നു. പട്ടാപകൽ കൊലപാതകം നടന്ന സ്ഥലമായിട്ടു പോലും ബസ് സ്റ്റാന്‍ഡിലും പരിസരത്തും രാത്രിയിൽ ആവശ്യമായ വെളിച്ചമെത്താത്തത് സുരക്ഷയ്ക്കുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. പലയിടങ്ങളിലായി കത്തുന്ന ഏതാനുംചില വിളക്കുകളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള വെളിച്ചവും മാത്രമാണ് രാത്രിസമയങ്ങളില്‍ ഇവിടെ ഏക ആശ്രയം. ഇരുട്ടിന്‍റെ മറവില്‍ അനാശാസ്യവും, ലഹരി വിൽപനയും, പിടിച്ചുപറിയും, വാഹനമോഷണം അടക്കമുള്ളവയും നിർബാധം

പ്രണയ നിരോധിത മേഖലയായി പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍റ് പരിസരത്ത് സ്ഥാപിച്ച പോസ്റ്റുകൾ ഡി.വൈ.എഫ്.ഐ നീക്കം ചെയ്തു

ഇരിങ്ങാലക്കുട : പ്രണയം ജനാധിപത്യ അവകാശമാനിന്നും, പ്രണയം വിലക്കാൻ ആർക്കും അധികാരമില്ലെന്ന് ഡി.വൈ.എഫ്.ഐ. പ്രണയ നിരോധിത മേഖലയായി പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍റ് പരിസരത്ത് സ്ഥാപിച്ച പോസ്റ്റുകൾ ഡി.വൈ.എഫ്.ഐ നീക്കം ചെയ്തു. പ്രണിയിക്കാനുള്ള അവകാശം ജനാധിപത്യമാണ്. അതിനെ ചോദ്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ആണിനും പെണ്ണിനും ഒരുമിച്ച് വർത്തമാനം പറയാനും ഭക്ഷണം കഴിക്കാനും സഞ്ചരിക്കാനുമെല്ലാം അതിർവരമ്പ് കൽപ്പിക്കുന്നത് ഭ്രാന്തമായ ചിന്താഗതിയാണ്. പ്രണയം അതിരുവിടുന്നത് കൊണ്ട് നാട്ടുകാർക്ക് അസഹനീയത ഉണ്ടാകുന്നത് കൊണ്ടാവാം ഇത്തരം പോസ്റ്ററുകൾ

വീട്ടിലൊരു വേപ്പു തൈ പദ്ധതി ഉദ്ഘാടനം 17ന്

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭ - മാതൃസഭയുടെ നേതൃത്വത്തിൽ കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ' വീട്ടിലൊരു വേപ്പു തൈ' പദ്ധതി നടപ്പിലാക്കുന്നു. ഒരു പ്രദേശമൊന്നാകെ വിഷവിമുക്തമായ കറിവേപ്പു സ്വയംപര്യാപ്തമാക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്. 17 ന് വൈകീട്ട് 5.30ന് പദ്ധതിയുടെ ഉദ്ഘാടനം നൈവേദ്യം ഹാളിൽ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ. നിർവ്വഹിക്കും. നഗരസഭാദ്ധ്യക്ഷ നിമ്മ്യഷിജു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ക്യഷി വകുപ്പ് അസി. ഡയറക്ടർ ടി. സുശീല മുഖ്യപ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് പൈതൃക

വൈകല്യത്തെ അതിജീവിച്ച മഹേഷ് കുമാറിന് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ജ്യോതിസ് അവാർഡ്

അവിട്ടത്തൂർ : കണ്ണൂരിലെ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ജ്യോതിസ് 2018 അവാർഡിന് ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി മഹേഷ് കുമാർ അർഹനായി. 16- ാം വയസ്സിൽ മസ്ക്കുലാർ ഡിസ്ട്രോഫി എന്ന വൈകല്യം ബാധിച്ചതിനെ തുടർന്ന് ശരീരം ആസകലം തളർന്ന് മോട്ടോറായിഡ്സ് വീൽചെയറിന്‍റെ സഹായത്തോടെ ഡി. ആർക്കും ബിരുദവും കരസ്ഥമാക്കിയ മഹേഷ്‌കുമാർ ഒരു വാസ്തു വിദഗ്ധനും കൂടിയാണ്. ഈ വൈകല്യത്തെ അതിജീവിച്ചു കൊണ്ട് നിരവധി വർഷങ്ങളായിഅവിട്ടത്തൂർ വീടിനു സമീപമുള്ള വിസ്ഡം ഇൻസ്റ്റിറ്റൂട്ടിൽ നൂറ്കണക്കിന്

എസ് എൻ ഡി.പി യോഗം മുകുന്ദപുരം യൂണിയൻ മെഗാ യോഗ പ്രദർശനവും നൃത്തശില്പവും 10ന്

ഇരിങ്ങാലക്കുട : എസ് എൻ ഡി.പി യോഗം മുകുന്ദപുരം യൂണിയന്‍റെ ആഭിമുഖ്യത്തിൽ വനിതകളുടെ മാനസികവും ശാരീരികവുമായ ശാക്തീകരണം മുൻ നിർത്തി യോഗമാസ്റ്റർ സുജിത്ത് ബാലാജിയുടെ നേതൃത്വത്തിൽ ആയിരത്തിൽപരം വനിതകളുടെ യോഗപ്രദർശനവും നൃത്ത ശില്പവും ഫെബ്രുവരി 10ന് ഉച്ചത്തിരിഞ്ഞ് 3:30ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നടക്കുന്നു. യൂണിയൻ പ്രസിഡന്‍റ് സന്തോഷ് ചെറാകുളം അദ്ധ്യക്ഷതവഹിക്കുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കുന്നു. യൂണിയൻ സെക്രട്ടറി പി.കെ.പ്രസന്നൻ, യോഗ

പൊറത്തിശ്ശേരി മഹാത്മാ സ്കൂൾ 58- ാം വാർഷികം 9ന്

പൊറത്തിശ്ശേരി : മഹാത്മാ എൽ.പി.& യു.പി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി പി.ടി.എ.യുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ സജ്ജമാക്കിയ ഹൈടെക് കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂമുകൾ, ക്ലാസ് മുറികളിലെ സ്പീക്കർ സംവിധാനം എന്നിവയുടെ ഉദ്‌ഘാടനവും 58- ാം വാർഷികം, അധ്യാപക രക്ഷാകർതൃ മാതൃദിനം എന്നിവയും ഫെബ്രുവരി 9 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു. അരുണന്‍റെ അദ്ധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ ചേരുന്ന

മുരിയാട് സർവ്വിസ് സഹകരണ ബാങ്കിന്‍റെ പാറേക്കാട്ടുക്കര ബ്രാഞ്ച് ഉദ്ഘാടനം 9ന്

പാറേക്കാട്ടുക്കര : മുരിയാട് സർവീസ് സഹകരണ ബാങ്കിന്‍റെ പാറേക്കാട്ടുക്കര ബ്രാഞ്ച് മന്ദിരത്തിന്‍റെ ഉദ്ഘാടനം 9- ാം തീയ്യതി വെള്ളിയാഴ്ച്ച സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിർവ്വഹിക്കുന്നു. കേരളാഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെയും ഖാദി പ്രസ്ഥാനത്തിന്‍റെയും മുന്നണി പ്രവർത്തകനിയിരുന്ന അമ്മുണ്ണി മാസ്റ്ററുടെ നേതൃത്വത്തിൽ 74 വർഷണൾക്കു മുമ്പ് 1943ൽ ആരംഭിച്ച് ഇപ്പോൾ ക്ലാസ് വൺ സൂപ്പർ ഗ്രേഡായ ഈ സ്ഥാപനത്തിന്‍റെ ഹെഡ് ഓഫീസിനു പുറമെ ആനന്ദപുരം, പാറേക്കാട്ടുക്കര, എന്നി രണ്ട്

യുവകലാസാഹിതി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പ്രശസ്ത കവിയും സാംസ്ക്കാരികപ്രവർത്തകനും കോളമിസ്റ്റുമായ കുരീപ്പുഴ ശ്രീകുമാറിനെ ആർ.എസ്.എസ് പ്രവർത്തകർ മർദിച്ചതിൽ യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാകമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ യോഗം സി.പി.ഐ ജില്ലാ ട്രഷറർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. വസന്തൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് കെ.സുധീഷ്, എം.സി. രമണൻ, എം.കെ മുരളി എന്നിവർ സംസാരിച്ചു. അസിസ്റ്റന്‍റ് സെക്രട്ടറി റഷീദ് കാറളം സ്വാഗതവും കെ.സി.ശിവരാമൻ നന്ദിയും

സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വോളിബോൾ ടൂർണ്ണമെന്‍റ്

പൊറത്തിശ്ശേരി : സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പൊറത്തിശ്ശേരി കണ്ടാരം തറ മൈതാനത്ത് വോളിബോൾ ടൂർണ്ണമെന്‍റ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഫെബ്രുവരി 8ന് വൈകീട്ട് 6 മണിക്ക് മുമ്പ് റജിസ്റ്റർ ചെയ്യണം.9446421286; 9495320905 എന്നീ നമ്പറുകളിൽ വിളിച്ചും റജിസ്റ്റർ ചെയ്യാവുന്നതാണ്.

Top