അഭിപ്രായ സ്വാതന്ത്ര്യത്തെ തകർക്കാൻ അനുവദിക്കില്ല – ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിന് വാഹനത്തിൽ കയറുന്നതിനിടെ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആർ.എസ്.എസ് ആക്രമത്തിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ ഡി വൈ എഫ് ഐ പ്രകടനം നടത്തി. ഇത്തരം കടന്നാക്രമണങ്ങളെ അവസാനിപ്പിക്കാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ അഭ്യർത്ഥിച്ചു. ഇ.എം.എസ് മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത് ഉദ്ഘാടനം ചെയ്തു. തങ്ങൾക്കെതിരായ എല്ലാ അഭിപ്രായങ്ങളുടേയും

ഇരിങ്ങാലക്കുടയെ നടുക്കിയ സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുൻ സബ് ജയിലിൽ – ആത്മഹത്യാ ശ്രമം നാടകമാണെന്ന സംശയം ബലപ്പെടുന്നു

ഇരിങ്ങാലക്കുട : മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു നഗരമദ്ധ്യത്തിൽ നടന്ന സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുൻ ഇരിങ്ങാലക്കുട സബ് ജയിലിൽ. സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ സുജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ മിഥുൻ ബസ്സ്റ്റാൻഡിന് സമീപത്തെ ഓട്ടോ പേട്ടയിൽ വച്ച് തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. സുജിത് കൊല്ലപ്പെട്ടതിനുശേഷം ഒളിവിൽ പോയ മിഥുനെ കൈത്തണ്ട മുറിച്ചു ആത്മഹത്യക്കു ശ്രമി ച്ച നിലയിൽ ആശുപത്രിയിൽ പോലീസ് എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച്ച തൃശൂര്‍

റോഡിലെ മെറ്റൽ അപകടക്കെണിയാക്കുന്നു

ഇരിങ്ങാലക്കുട : പെതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിനു മുന്നിൽ കാട്ടൂർ റോഡിൽനിന്നും കൂടൽമാണിക്യ ക്ഷേത്രത്തിലേക്ക് പോകുന്ന എം ജി റോഡിന്‍റെ തുടക്കത്തിൽ ടാറിങ്ങിനായി നിക്ഷേപിച്ചിരുന്ന മെറ്റൽ റോഡിൽ ചിതറി കിടക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് അപകടക്കെണിയാക്കുന്നു. ഞായറാഴ്ച കാട്ടൂർ റോഡിൽ നടന്ന ടാറിങ്ങിനാണ് ഇവിടെ മെറ്റൽ സൂക്ഷിച്ചത്. എന്നാൽ ഇപ്പോൾ കൊടും വളവുള്ള റോഡിൽ മൊത്തം മെറ്റൽ പരന്ന് കിടക്കുകയാണ്. ഇതറിയാതെ വേഗതയിൽ വരുന്ന ഇരുചക്ര വാഹങ്ങൾ വഴുതിവീണു യാത്രികർക്ക് പരിക്കുപറ്റുന്നത്

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന കയ്യേറ്റത്തിൽ പ്രതിഷേധം

ഇരിങ്ങാലക്കുട : കവിയും സാംസ്കാരിക പ്രവർത്തകനുമായ കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന കയ്യേറ്റത്തിൽ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധയോഗം ജില്ലാ വൈസ് പ്രസിഡന്റ് ഡോ.കെ.പി. ജോർജ്ജ് ഉദ്ഘടനം ചെയ്തു. കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഭരതൻ, ഖാദർ പട്ടേപ്പാടം, എ.എൻ രാജൻ പി.ഗോപിനാഥ് എന്നിവർ സംസാരിച്ചു.

വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 70 വയസ്സ് പൂര്‍ത്തീകരിച്ച സഹകാരികള്‍ക്ക് വയോജന മിത്ര പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നു. ഫെബ്രുവരി 9- ാം തിയ്യതി ഉച്ചതിരിഞ്ഞ് 2:30 ന് പെന്‍ഷന്‍ പദ്ധതിയുടേയും, കോടംകുളത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെയും ഉദ്ഘാടനം സംസ്ഥാന സഹകരണ ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപ്പിളളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു. പ്രൊഫ. കെ.യു. അരുണന്‍ എം എൽ എ അദ്ധ്യക്ഷത

ആനന്ദപുരം ഗവ. യു.പി സ്കൾ വാർഷികം ബുധനാഴ്ച്ച

ആനന്ദപുരം : ഗവ.യു.പി സ്കൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും വിരമിയ്ക്കുന്ന അദ്ധ്യാപിക ഇന്ദിര ടീച്ചർക്കുള്ള യാത്രയയപ്പും കുട്ടികൾക്കുള്ള എൻറോവ്മെൻറ് വിതരണവും ഫെബ്രുവരി 7 ബുധനാഴ്ച്ച നടത്തും. പി.ടി.എ. പ്രസിഡണ്ട് കെ.കെ. സന്തോഷിൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ ഉദ്ഘാടനം ചെയ്യും.

പടിയൂർ പഞ്ചായത്തിലെ ആദ്യത്തെ ഭിക്ഷാടന നിരോധിത വാർഡായി നാലാം വാർഡ് പ്രഖ്യാപിച്ചു

പടിയൂർ : പഞ്ചായത്തിലെ ആദ്യത്തെ ഭിക്ഷാടന നിരോധിത വാർഡായി നാലാം വാർഡിൽ ഉൾപ്പെടുന്ന പൂച്ചക്കുളം മുതൽ എടതിരിഞ്ഞി വരെയുള്ള മേഖലയെ പ്രഖ്യാപിച്ചു. പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എസ് രാധാകഷ്ണൻ ഉദ്ഘാടനം ചെയ്തു. കാട്ടൂർ എ എസ് ഐ ഉണ്ണിക്കൃഷ്ണൻ ഭിക്ഷാടന നിരോധത്തെയും വർദ്ധിച്ചു വരുന്ന അക്രമവാസകൾ തടയുന്നതിന് വേണ്ടി ബോധവൽക്കരണം നൽകി. EPRA റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സി ഡി

Top