ജോണി എഫ് വെള്ളാനിക്കാരൻ അന്തരിച്ചു

ഇരിങ്ങാലക്കുട : പ്രമുഖ സ്വർണ്ണ വ്യാപാരി വെള്ളാനിക്കാരൻ ഫ്രാൻസിസ് മകൻ ജോണി ( ജോണി എഫ് വെള്ളാനിക്കാരൻ (91 ) തിങ്കളാഴ്ച രാത്രി 9 മണിക്ക് അന്തരിച്ചു. സംസ്കാരം ചൊവാഴ്ച വൈക്കീട്ട് 3:30ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യാ ദെലീമ (ലേറ്റ്). മക്കൾ ടോണി , മേരിക്കുട്ടി , ഫ്രാൻസിസ് (ലേറ്റ്). മരുമക്കൾ റീന , ഇമ്മാനുവൽ മാത്യു

രാജന്‍ കൃഷ്ണന്‍ അനുസ്മരണം 11ന് ഇരിങ്ങാലക്കുട വാൾഡനിൽ

ഇരിങ്ങാലക്കുട : ആധുനിക ചിത്രകലയിലെ അവിസ്മരണീയ സാന്നിദ്ധ്യമായിരുന്ന രാജന്‍ കൃഷ്ണന്‍റെ രണ്ടാം ചരമവാർഷിക ദിനമായ ഫെബ്രുവരി 11ന് ഇരിങ്ങാലക്കുട വാൾഡനിൽ രാജന്‍ കൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി സുഹൃത്തുക്കളുടെ ഒത്തുചേരൽ . അന്നേദിവസം രാവിലെ 10 മണിക്ക് വാൾഡനിലെ രാജന്‍ കൃഷ്ണന്‍റെ ടെറാകോട്ടാ ഇൻസ്റ്റലേഷനായ ‘ഓർ‘ (ORE) - ൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് അനുസ്മരണം സംഘടിപ്പിക്കുന്നു.

സുജിത്ത് കൊലപാതകം : മിഥുനെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു: സഹായിച്ച ഓട്ടോഡ്രൈവറുടെ അറസ്റ്റ് രേഖപെടുത്തി

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ വെച്ച് നടത്തിയ ഇരിങ്ങാലക്കുടയെ നടുക്കിയ സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുനേ റിമാന്റ് ചെയ്തു. തിങ്കളാഴ്ച്ച തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിയ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ര്‌ടേറ്റ് കെ ജി ഉണ്ണികൃഷ്ണൻ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. പ്രതിയെ ഡിസ്റ്റാര്‍ജ് ചെയ്യുന്നത് അറിയിക്കാനും ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന പ്രതിയെ ഇരിങ്ങാലക്കുട സബ് ജയിലേയ്ക്ക് മാറ്റുമെന്ന് ഇരിങ്ങാലക്കുട

കേരളത്തില്‍ ഭിക്ഷാടനം അനുവദിക്കില്ല – കേരള ജനപക്ഷം

ഇരിങ്ങാലക്കുട : കേരളത്തില്‍ ഭിക്ഷാടനം അനുവദിക്കില്ലെന്ന് കേരള ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്‍ പറഞ്ഞു. ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിലവില്‍ ഭിക്ഷാടന മാഫിയ പിടിമുറിക്കിയിരിക്കുകയാണെന്നും പിഞ്ചുകുട്ടികളെയടക്കം തട്ടിക്കൊണ്ടുപോയി രൂപമാറ്റം നടത്തി ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭിക്ഷ യാചിക്കുവാന്‍ എന്ന വ്യാജേന വീടുകളിലും പരിസരങ്ങളിലും കറങ്ങി കുട്ടികളെ തട്ടിയെടുക്കുവാന്‍ സ്ത്രീകളടക്കമുള്ളവരെ ഭിക്ഷാടന മാഫിയ

എം സി പി കൺവെന്‍ഷന്‍ സെന്‍റ്ർ: ഭൂമി നികത്തി കിട്ടുവാനുള്ള അപേക്ഷ ആര്‍.ഡി.ഒ. കോടതി നിരസിച്ചു- 2013 ൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതാണ് ക്രമവത്കരിക്കാൻ 2017ൽ അപേക്ഷിച്ചത്

ഇരിങ്ങാലക്കുട : എം.സി.പി. കൺവെന്‍ഷന്‍ സെന്‍ററിന്‍റെ അനധികൃത നിര്‍മ്മാണം കണ്ടെത്തിയ കേരള ഹൈക്കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് പുതിയതായി മുനിസിപ്പാലിറ്റിയില്‍ നിന്നും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് സമ്പാദിക്കേണ്ടതാണെന്ന് ഉത്തരവായിരുന്നതിനെ തുടർന്ന്, ആയതിന്‍റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കൺവെന്‍ഷന്‍ സെന്‍റര്‍ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട വില്ലേജ് സര്‍വ്വെ 350/1, 350/2, 351/P, 352/1, 350/1 352/2, 352/3, 352/5, 347/1 എന്നിവയിൽ ഉള്‍പ്പെടുന്ന ഭൂമിയില്‍ സെന്‍റര്‍

ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ ആൾക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രക്ഷകയായി

മുരിയാട് : വെള്ളിലംകുന്നിൽ ട്രെയിനിൽ നിന്ന് വീണ് ട്രാക്കിനു സമീപം ഗുരുതരാവസ്ഥയിൽ പരിക്കേറ്റ കിടന്നിരുന്ന ആൾക്ക് അതുവഴി പ്രഭാത സവാരിക്ക് പോയിരുന്ന മുരിയാട് പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമൻ രക്ഷകയായി. ട്രാക്കിൽ നിന്ന് നിലവിളി കേട്ട് സമീപവാസി അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും വെള്ളിലംകുന്ന് സ്വദേശി ശ്രീകാന്തും കൂടെ പരിക്കേറ്റ ആളെ മുരിയാടിൽ നിന്നും വിളിച്ചുവരുത്തിയ ആംബുലൻസിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് പ്രഥമ ശുശ്രുഷക്കി ശേഷം തൃശൂർ മെഡിക്കൽ

നീലകണ്ഠന് കിടക്കാന്‍ വട്ടേക്കാട്ടപ്പന്‍റെ ഗോശാല

കരുവന്നൂര്‍: വട്ടപ്പറമ്പ് മനയിലെ തൊഴുത്തില്‍ നിന്നും നീലകണ്ഠന്‍ മൂര്‍ക്കനാട് വട്ടേക്കാട്ട് മഹാദേവക്ഷേത്രപറമ്പിലെ ഗോശാലയിലെത്തി. പന്ത്രണ്ട് വര്‍ഷം മുമ്പ് ഒരു കര്‍ക്കിടക പുലരിയില്‍ ഒരു ഭക്തന്‍ വട്ടേക്കാട്ടുക്ഷേത്രത്തില്‍ നടതള്ളിയ മൂരിക്കുട്ടിയാണ് നീലാണ്ടന്‍. നാട്ടുകാര്‍ നീലണ്ടന്‍ എന്ന ഓമനപേരിട്ട് വിളിക്കുന്ന ഈ അമ്പലക്കാള വട്ടപ്പറമ്പ് മനയിലെ തൊഴുത്തിലായിരുന്നു ഇത്രയും കാലം വസിച്ചിരുന്നത്. ജല്ലിക്കെട്ടിലെ കാളയുടെ കൊമ്പും പൂഞ്ഞയും ആകാര സൗഷ്ഠവുമുള്ള നീലകണ്ഠന് ഇന്ന് അഞ്ചടിയില്‍ താഴെ ഉയരവും പത്ത് ഉപ്പിന്‍ ചാക്കിന്‍റെ തൂക്കവുമുണ്ട്.

വാരിയര്‍ സമാജം സ്ഥാപകദിനം പതാക ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട വാരിയര്‍ സമാജം ആസ്ഥാന മന്ദിരം അങ്കണത്തില്‍ സമാജം ജില്ലാ പ്രസിഡന്‍റ് എ.സി സുരേഷ് പതാക ഉയര്‍ത്തി.യൂണിറ്റ് പ്രസിഡന്‍റ് എ.വേണുഗോപാലന്‍ ,സെക്രട്ടറി കെ.വി രാമചന്ദ്രന്‍ ,കൗണ്‍സിലര്‍ പി .എം രമേഷ് വാരിയര്‍ ,കെ വി ചന്ദ്രന്‍ ,ദുര്‍ഗ്ഗ ശ്രീകുമാര്‍ ,എന്‍. രാമന്‍ കുട്ടി വാരിയര്‍ ,കെ വി രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ യൂണിറ്റുകളിലും പതാക ഉയര്‍ത്തി

Top