സുജിത്തിന്റെ മരണം : അറസ്റ്റ് ചെയ്ത മിഥുനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

ഇരിങ്ങാലക്കുട : സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ സുജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ മിഥുന്റെ അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തി. കൈത്തണ്ട മുറിച്ചു ആത്മഹത്യക്കു ശ്രമിച്ചു തൃശൂർ ജൂബിലിലെ മിഷൻ ആശുപത്രിയിൽ ചികിത്സയിലിയായിരുന്ന കേസിലെ പ്രതിയായ പടിയൂര്‍ പത്താഴക്കാട്ടില്‍ മിഥുന്‍നെയാണ് ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുരേഷ് കുമാര്‍ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മിഥുനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

കാറളം പഞ്ചായത്ത് ഒന്നാം വാർഡ് ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിച്ചു

കാറളം : ഭിക്ഷാടന നിരോധിത മേഖലയായി കാറളം പഞ്ചായത്ത് ഒന്നാം വാർഡിനെ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ കെ ഉദയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. കളരിപറമ്പ് തേജസ് അംഗൻവാടിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പറും ജാഗ്രതാ സമിതി ചെയർമാനുമായ കെ ബി ഷമീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് മെമ്പർ ഷംല അസീസ് കാട്ടൂർ പോലീസ് എ എസ് ഐ മൻസുർ മുഖ്യപ്രഭാഷണം നടത്തി. ജാഗ്രതാ സമിതി കൺവീനർ കെ

അവിട്ടത്തൂർ തിരുനാൾ ആഘോഷിച്ചു

അവിട്ടത്തൂർ: അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യനോസിന്‍റെ തിരുനാൾ ആഘോഷിച്ചു. ഞായറാഴ്ച്ച തിരുനാൾ ദിനത്തിൽ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന വെള്ളാങ്കല്ലൂർ പള്ളി വികാരി ഫാ. റാഫേൽ പഞ്ഞിക്കാരന്‍റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. പരിയാരം സി.എസ്.ആർ. ഫാ. വിൽസൺ തറയിൽ തിരുനാൾ സന്ദേശം നൽകി. വൈകീട്ട് വിശുദ്ധ കുർബാനയും തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും നടന്നു.

സൈക്കിളുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ടിന്‍റെ നേതൃത്വത്തിൽ സെന്‍റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് ജിത ബിനോയ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ബെൻസി ഡേവിഡ്, ട്രഷറർ വിമല മോഹനൻ, പി ആർ ഒ സൗമി നിഷ്, സ്കൂൾ അസ്സി. മാനേജർ ഫാ. ഫെമിൻ , പ്രധാന അധ്യാപിക ഷേർളി ജോർജ്ജ്,

കാളത്ത് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സാവം 10,11 തീയതികളിൽ

വല്ലക്കുന്ന് : കാളത്ത് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സാവം ഫെബ്രുവരി 10 , 11 തിയതികളിൽ ആഘോഷിക്കും. 11 ഞായറാഴ്ച വൈകീട്ട് വല്ലക്കുന്ന് ജങ്ഷനിൽ നിന്നും വാദ്യമേളവും തെയ്യവും പുറപ്പെട്ട് 6:30 ന് തുയത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും താലം എഴുന്നെള്ളിപ്പ് ആരംഭിച്ച് 9 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ഫെബ്രുവരി 18 ഞായറാഴ്ച നടതുറപ്പിനോട് അനുബന്ധിച്ച് പൊങ്കാല ഉണ്ടായിരിക്കും.

Top