‘നിലാവും നിഴലും’ കഥാസമാഹാരം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : കേരള സാഹിത്യ അക്കാദമി അന്താരാഷ്ട്ര പുസ്തകോൽസവത്തോടനുബന്ധിച്ച് ഖാദർ പട്ടേപ്പാടം രചിച്ച ‘നിലാവും നിഴലും’ കഥാസമാഹാരം ഡോ.എസ്.കെ.വസന്തൻ പ്രകാശനം ചെയ്തു. അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. ഡോ. കാവുമ്പായി ബാലകൃഷണൻ പുസ്തകം ഏറ്റുവാങ്ങി. ഡോ. കെ.പി.ജോർജ്ജ് കഥകൾ പരിചയപ്പെടുത്തി. ഇ.ഡി.ഡേവീസ് സംസാരിച്ചു. കെ. രാജേന്ദ്രൻ സ്വാഗതവും പി. ഗോപിനാഥൻ നന്ദിയും പറഞ്ഞു.

വയമ്പാടിയിലെ ദലിത് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ നിൽപ്പ് സമരം

ഇരിങ്ങാലക്കുട : എറണാക്കുളം ജില്ലയിലെ വടയമ്പാടിയിൽ മൂന്ന് ദലിത് കോളനിക്കാർ അവരുടെ പൊതു ആവശ്യങ്ങൾക്കായി ഉപയോഗിച്ച് പോന്നിരുന്ന, മൈതാനവും, പൊതുവഴിയും കെട്ടി അടച്ചതിനെതിരെ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജാതി മതിലിനെതിരെയുള്ള പ്രതിഷേധക്കാരെ തീവ്രവാദികളാക്കിയും, സാമൂഹിക വിരുദ്ധരാക്കിയും കള്ള കേസ്സിൽ കുടുക്കി സമരത്തേ അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിന്മാറണമെന്ന് നിൽപ്പ് സമരം ഉൽഘാടനം ചെയ്ത കേരള ദലിത് പന്തേഴ്സ് സെക്രട്ടറി അഡ്വ.

കൊല്ലപ്പെട്ട സുജിത്തിന്‍റെ വസതി സി.എൻ ജയദേവൻ എം പി സന്ദർശിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലെ ഓട്ടോറിക്ഷ സ്റ്റാന്റിൽ വച്ച് സഹോദരിയെ ശല്ല്യം ചെയ്ത ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ധനമേറ്റ് മരണമടഞ്ഞ കൊരിമ്പിശ്ശേരി പുതുക്കാട്ടിൽ വേണുഗോപാൽ മകൻ സുജിത്തിന്‍റെ വസതി തൃശൂർ എം പി സി.എൻ ജയദേവൻ സന്ദർശിച്ചു. മാതാപിതാക്കളേയും ബന്ധുക്കളേയും എം പി ആശ്വസിപ്പിച്ചു. ഡൽഹിയിൽ വച്ചാണ് താൻ ഈ വാർത്ത അറിഞ്ഞതെന്നും നെടുമ്പാശ്ശേരിയിൽ നിന്നും നേരിട്ട് ഇങ്ങോട്ട് വരികയുമായിരുന്നു എന്ന് എം പി പറഞ്ഞു.

അന്തർ കലാലയ അഖില കേരള ഫുട്ബോൾ ടൂർണമെന്‍റ് 5 മുതൽ 9 വരെ ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും ടി. ൽ തോമസ് തൊഴുത്തും പറമ്പിൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ക്രൈസ്റ്റ് കോളേജിന്‍റെ 57 - മത് അന്തർ കലാലയ അഖില കേരള ഫുട്ബോൾ ടൂർണമെന്‍റ് ഫെബ്രുവരി 5 മുതൽ 9 വരെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്നു . വിജയികൾക്ക് 30000 രൂപ ക്യാഷ് പ്രൈസ് ആയും , രണ്ടാം സ്ഥാനക്കാർക്ക് 25000 രൂപയും നൽകുന്നു. ഇന്ത്യയിൽ

ഇരിങ്ങാലക്കുടയിലെ വർധിച്ചുവരുന്ന ഗുണ്ടാ വിളയാട്ടങ്ങളിൽ പ്രവാസികൾ ആശങ്കയിൽ : എടതിരിഞ്ഞി വെൽഫെയർ അസോസിയേഷൻ – യു എ ഇ

ഷാർജ : പൊതുവെ സമാധാന അന്തരീക്ഷം നിലനിന്നു പോന്നിരുന്ന ഇരിങ്ങാലക്കുടയിൽ അടുത്തകാലത്തായി പട്ടാപകൽ പോലും വർധിച്ചുവരുന്ന ഗുണ്ടാ വിളയാട്ടങ്ങളിൽ പ്രവാസികൾ ആശങ്കയിലാണെന്ന് എടതിരിഞ്ഞി വെൽഫെയർ അസോസിയേഷൻ ( EWA - UAE ) എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം വിലയിരുത്തി. ഷാർജയിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന കൊലപാതകത്തിൽ അനുശോചിക്കുകയും കുറ്റക്കാരനായ പ്രതിയെ എത്രയും വേഗം നിയമത്തിന്‍റെ കീഴിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ ഗുണ്ടാ വിളയാട്ടത്തിൽ പ്രവാസികളുടെ

സി പി ഐ എം സംസ്ഥാന സമ്മേളനം : ഇരിങ്ങാലക്കുടയിൽ ഹുണ്ടിക പിരിവ് നടത്തി

ഇരിങ്ങാലക്കുട : സി പി ഐ എം സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ ഫെബ്രുവരി 22 മുതൽ 25 വരെ നടക്കുന്നതിന്‍റെ ജനകിയ ഫണ്ട് ശേഖരണത്തിന്‍റെ ഭാഗമായുള്ള ഹുണ്ടിക പിരിവ് ഇരിങ്ങാലക്കുടയിൽ സി പി ഐ എം സംസ്ഥാന സമതി അംഗം എൻ ആർ ബാലൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് , ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി. ഹുണ്ടിക പിരിവ് അഞ്ചാം

സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുൻ ആത്മഹത്യാ ശ്രമത്തിനിടയിൽ പോലീസ് പിടിയിൽ : ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഇരിങ്ങാലക്കുട : നഗരമദ്ധ്യത്തിൽ അതിദാരുണമായി വധിക്കപ്പെട്ട കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ സുജിത് കൊലപാതക കേസിലെ പ്രതി മിഥുൻ ആത്മഹത്യാ ശ്രമത്തിനിടയിൽ പോലീസ് പിടിയിൽ. ഗുരുതരാവസ്ഥയിൽ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു പിന്നീട് വിദഗ്ധ ചികിത്സക്കായി മിഥുനെ തൃശൂർ ജൂബിലിലെ ആശുപതിയിലേക്ക് മാറ്റി. . ശനിയാഴ്ച പുലർച്ചെയാണ് മിഥുനെ കൈത്തണ്ട മുറിച്ച് ചോര വാർന്ന നിലയിൽ എടക്കുളം എസ് എൻ നഗറിനു സമീപത്തെ പറമ്പിൽ കണ്ടത്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി

Top