ചായകടയില്‍ നിന്നും പണം മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍

ഇരിങ്ങാലക്കുട : ചായകടയില്‍ നിന്നും പണം മോഷ്ടിച്ച 2 തമിഴ് സ്ത്രീകള്‍ പിടിയില്‍.ചെന്നൈ എം ജി ആർ കോളനി സ്വദേശിനികളായ സംഗീത (25), പഞ്ചവര്‍ണ്ണം (40) എന്നി സ്ത്രീകളെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മോഷ്ടിച്ച 1500 രൂപ അടക്കം ഇരിങ്ങാലക്കുട ട്രാഫിക്ക് എസ് ഐ തോമസ്സ് വടക്കനും സംഘവും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി അറസ്റ്റ് ചെയ്തു. കോണത്തുകുന്ന് മുഹമ്മദ് ഷെറീഫ് എന്നയാളുടെ ഫൈവ് സ്റ്റാര്‍ എന്ന ചായകടയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ക്ക് ഓഡര്‍ നല്‍കി ഉടമസ്ഥന്റ ശ്രദ്ധ തിരിച്ച്

സംസ്ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുടക്കായി 61 പദ്ധതികൾ

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിന്‍റെ വികസനത്തിനായി സമർപ്പിച്ച പദ്ധതികളെല്ലാം ബഡ്ജറ്റിൽ ഉൾകൊള്ളിച്ചതായി പ്രൊഫ കെ യു അരുണൻ എം എൽ എ അറിയിച്ചു. 61 പദ്ധതികൾ ആണ് ബഡ്ജറ്റിലേക്ക് നിർദേശിച്ചിരുന്നത്. കാട്ടൂർ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം, കാറളം ആല്ക്കക്കടവ് പാലം, ഠാണാ ചന്തക്കുന്നു റോഡ് വീതി 17 മീറ്റർ ആക്കൽ, കോന്തിപുലം സ്ലൂയിസ് നിർമ്മാണം, ആനന്ദപുരം - നെല്ലായി റോഡ് ബി എം & ബി സി നിലവാരത്തിലാക്കൽ,

പൂമംഗലം പഞ്ചായത്ത് ചരിത്രനേട്ടത്തിലേക്ക്

അരിപ്പാലം :തുടര്‍ച്ചയായി നൂറുശതമാനം നികുതി പിരിച്ചതും 2017-18 വര്‍ഷത്തില്‍ നികുതി പിരിവ് ജനുവരി 31ന് തന്നെ പൂര്‍ത്തീകരിച്ച് പൂമംഗലം ചരിത്രനേട്ടത്തിന് അര്‍ഹമായി. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജനുവരി മാസത്തില്‍ തന്നെ നൂറുശതമാനം പൂര്‍ത്തികരിക്കുന്നത്. സാധാരണ മാര്‍ച്ച് അവസാനത്തോടെയാണ് നികുതി പിരിവ് പൂര്‍ത്തിയാകാറുള്ളത്. പദ്ധതി നിര്‍വ്വഹണത്തില്‍ പൂമംഗലം തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്താണ്. പദ്ധതി നിര്‍വ്വഹണം അതിവേഗം മുന്നോട്ട് പോകുകയാണെന്നും തുടര്‍ന്നും മുഴുവന്‍ ജനങ്ങളുടേയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

സുജിത്തിന്‍റെ കൊലപാതകം : പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി സംശയം – ബി ജെ പി

ഇരിങ്ങാലക്കുട : ഞായറാഴ്ച ഇരിങ്ങാലക്കുട നഗരമദ്ധ്യത്തിൽ അതിദാരുണമായി വധിക്കപ്പെട്ട കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ സുജിത്തിന്‍റെ കൊലപാതകിയായ മിഥുനെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടാകരുതെന്നു ബിജെ പി പ്രസ്താവനയിലൂടെ ആവശ്യപെട്ടു. പ്രതിക്കുവേണ്ടി ഭരണ കക്ഷിയിലെ പ്രമുഖപാർട്ടി നേതാക്കൾ പോലീസിനെ സ്വാധീനിക്കുന്നതായും പ്രതിയുടെ ബന്ധു പോലീസിൽ ജോലി ചെയുന്നതുമായുള്ള വിവരങ്ങൾ പുറത്തുവരുന്നത് ആശങ്ക ഉളവാക്കുന്നതാണെന്നു ബി ജെ പി നഗരസഭാ സമിതിയുടെ പ്രസ്താവനയിൽ പറയുന്നു. സ്വാധീനങ്ങൾക്കു വഴങ്ങാതെ പോലീസ് നീതി നിർവഹണം നടത്തണമെന്നും ജനങളുടെ

ക്രൈസ്റ്റ്‌ കോളേജ് ഇന്‍റര്‍ കൊളീജിയേറ്റ് വോളിബോള്‍ മല്‍സരം – പാലാ സെന്‍റ് തോമസ് ജേതാക്കള്‍

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 43-ാമത് ഇന്‍റര്‍കോളീജിയേറ്റ് വോളിബോള്‍ മല്‍സരത്തില്‍ പാല സെന്‍റ് തോമസ് കോളേജ് ചാമ്പ്യന്‍മാരായി. കോതമംഗലം എം.എ.കോളേജിനെ 3-0 ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കിരീടം നേടിയത്. വിജയികള്‍ക്ക് മുന്‍ ഇന്ത്യന്‍ വോളീബോള്‍ടീം ക്യാപ്റ്റനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ സിറിള്‍ സി. വള്ളൂര്‍ ട്രോഫി നല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. മാത്യു പോള്‍ ഊക്കന്‍, ഇന്‍റ്ര്‍നാഷണല്‍ വോളിബോള്‍ താരങ്ങളായ എന്‍.സി.ചാക്കോ, ഗോപിനാഥ്,

ഗ്രാമജാലകം പ്രകാശനം ചെയ്തു

കൊറ്റനെല്ലൂർ : 22 വർഷമായി തുടർച്ചയായി പ്രസിദ്ധികരിച്ചിരുന്ന വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്‍റെ സാംസ്കാരിക പ്രസിദ്ധീകരണമായ 'ഗ്രാമജാലക' ത്തിന്‍റെ പുതിയ ലക്കം ചലച്ചിത്ര സംവിധായകൻ പ്രേംലാൽ പ്രകാശനം ചെയ്തു. അവിട്ടത്തൂർ എൽ.ബി.എസ്.എം.ഹയർ സെക്കന്‍ററി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ.എ.വി.രാജേഷ് ആദ്യപ്രതി ഏറ്റുവാങ്ങി. എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ സംസാരിച്ചു. വൈസ് പ്രസിഡന്‍റ് കെ.ടി.പീറ്റർ സ്വാഗതവും സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.കെ.വിനയൻ നന്ദിയും പറഞ്ഞു.

കെ.എസ്.ആർ.ടി.സി.യെ സബ് ഡിപ്പോയാക്കി ഉയർത്തി വെട്ടിക്കുറച്ച ബസ് സർവ്വീസുകൾ പുനരാരംഭിക്കണം : കണ്ടേശ്വരം റസിഡന്‍റസ് അസോസിയേഷൻ

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി.യെ സബ് ഡിപ്പോയാക്കി ഉയർത്തി. വെട്ടിക്കുറച്ച ബസ് സർവ്വീസുകൾ പുനരാരംഭിച്ച് കുറവുള്ള ഡ്രൈവർ മാരുടെ ഒഴിവുകൾ നികത്തി, മേഖലയിൽ നിന്ന് ടൗണിലേക്കും തിരിച്ചും അര മണിക്കൂർ ഇടവിട്ട് ബസ് ഗതാഗതം അനുവദിച്ച് ഈ മേഖലയിലെ യാത്ര ക്ലേശത്തിന്‌ അനുഭാവപൂർവം പരിഹാരം കണ്ടെത്തണമെന്ന് കണ്ടേശ്വരം കെ.എസ് .ആർ.ടി.സി. റോഡ് റസിഡന്‍റസ് അസോസിയേഷന്റെ പുതിയ ഭരണ സമിതി യോഗം കെ.എസ്.ആർ.ടി.സി. അധികൃതരോടും സർക്കാരിനോടും ആവശ്യപ്പെട്ടു. റസിഡന്‍റസ് അസോസിയേഷൻ വാർഷിക പൊതുയോഗം

മുൻ ഇൻകം ടാക്സ് ഓഫീസർ ലോനപ്പൻ അന്തരിച്ചു

ഇരിങ്ങാലക്കുട : മുൻ ഇൻകം ടാക്സ് ഓഫീസർ മംഗലത്തുപറമ്പിൽ പൈലോത് മകൻ ലോനപ്പൻ (88) അന്തരിച്ചു. ഭാര്യാ : മേരി. മക്കൾ: ബെറ്റി( സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ ) ബാബു (ഇൻകം കൺസൽട്ടൻറ്), ബ്ലേയ്‌സി. മരുമക്കൾ : ഡോ. ജോസ് ജോൺ ചുങ്കത്ത്, റാണി ബാബു (ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക), ഡോ. ടോബി തോമസ് നടക്കാവ്ക്കാരൻ . സംസ്ക്കാര ശുശ്രുഷ ഫെബ്രുവരി 3

അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിൽ തിരുനാൾ കൊടിയേറി

അവിട്ടത്തൂർ : തിരുക്കുടുംബ ദേവാലയത്തിൽ ഫെബ്രുവരി 4ന് ആഘോഷിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ കൊടിയേറ്റ കർമ്മം അവിട്ടത്തൂർ പള്ളി വികാരി ഫാ.ആന്റോ പാണാടൻ നിർവ്വഹിച്ചു. 3 - ാം തിയ്യതി ശനിയാഴ്ച്ച അമ്പ് ദിനത്തിൽ രാവിലെ 6 :25 ന് വിശുദ്ധ കുർബാന തുടർന്ന് അലങ്കരിച്ച പന്തലിലേക്ക് രൂപം എഴുന്നള്ളിച്ച് വെയ്ക്കൽ .രാത്രി 9ന് വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിക്കുന്നു. 4- ാം തിയ്യതി ഞായറാഴ്ച്ച തിരുനാൾ ദിനത്തിൽ

മാറ്റമില്ലാതെ എഞ്ചി.മെഡിക്കല്‍ പ്രവേശനപരിക്ഷാ വിജ്ഞാപനം- പ്രവേശന പരീക്ഷക്ക് മുമ്പൊരു സര്‍ട്ടിഫിക്കറ്റ് പരീക്ഷ

ഇരിങ്ങാലക്കുട : പ്രവേശനപരീക്ഷക്കു മുമ്പേയുള്ള വില്ലേജ് സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ പരാജയപ്പെടാതിരിക്കാന്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷാ വിദ്യാര്‍ത്ഥികള്‍ തയ്യറെടുപ്പില്‍. അതിലേറെ ആശങ്കയില്‍ രക്ഷിതാക്കള്‍. വിദ്യാര്‍ത്ഥികളെ സര്‍ട്ടിഫിക്കേറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനായി വില്ലേജ് ഓഫീസര്‍മാരും തയ്യാറായി. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേറ്റുകളില്‍ മാര്‍ക്കിടേണ്ടത് തഹസില്‍ദാരാണ്. സര്‍ട്ടിഫിക്കേറ്റുകളല്ല പഠനത്തിലെ മികവാണ് വേണ്ടതെന്ന് ഉപദേശ പാഠവും റവന്യു ഉദ്യോഗസ്ഥര്‍ ഇക്കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചതോടെ റവന്യൂ ഉദ്യോഗസ്ഥരുടെ ഇനിയുളള ദിവസങ്ങളിലെ ജോലി പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്ക്

Top