ഇരിങ്ങാലക്കുടയിൽ തുടർച്ചയായി ഉണ്ടാക്കുന്ന ഗുണ്ട അക്രമത്തിൽ നിന്നും പോലീസ് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം : എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട : പട്ടണത്തിൽ തുടർച്ചയായി ഉണ്ടാക്കുന്ന ഗുണ്ട അക്രമത്തിൽ നിന്നും പോലീസ് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം എന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററി ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് മുരിയാട് പഞ്ചായത്ത് കമ്മിററി സെക്രട്ടറിയായ പി.എസ്. കൃഷ്ണകുമാറിനെ ജനുവരി ഇരുപത്തി ഒന്നിന് ഉച്ചക്ക് രണ്ടു മണിക്ക് ടൌൺഹാൾ പരിസരത്തുവച്ച് നിരവധി കേസുകളില്‍ പ്രതിയായ ഒരാൾ വാഹനം തടഞ്ഞു നിറുത്തി ആക്രമിച്ചിട്ടും, ആ പ്രതിയെ പിടിക്കൂടാൻ ഇപ്പോഴും പോലീസിന് കഴിഞ്ഞിട്ടില്ല. ആ പ്രതിയും ഓട്ടോറിക്ഷാ ഡൈവ്രറായിരുന്നു.

കൊലയാളി മിഥുനെ രക്ഷപ്പെടാൻ സഹായിച്ച ഓട്ടോ ഡ്രൈവർ പിടിയിലായതായി സൂചന

ഇരിങ്ങാലക്കുട : സുജിത്തിനെതിരെയുള്ള ആക്രമണത്തിനു ശേഷം പ്രതി മിഥുനെ തന്‍റെ മാപ്രാണത്തുള്ള സ്വകാര്യ ലോഡ്ജിൽ രാത്രിയോടെ കൊണ്ടുവന്ന് താമസിപ്പിക്കുകയും, പിറ്റേന്ന് രാവിലെ പണവും, തന്‍റെ വസ്ത്രങ്ങളും മറ്റും നൽകി തന്‍റെ ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കിയതായും പിടിയിലായ ഓട്ടോ ഡ്രൈവർ പോലീസിനോട് സമ്മതിച്ചതായി അറിയുന്നു. പ്രതിയെ കുറിച്ചുള്ള സൂചന കിട്ടിയതിനെ തുടർന്ന് അന്വേഷണ സംഘം അയൽ സംസ്ഥാനത്തേക്ക് പുറപെട്ടിട്ടുണ്ട്. പിടിയിലായ ഓട്ടോ ഡ്രൈവർ പട്ടേപാടം സ്വദേശിയാണെങ്കിലും വീട്ടിൽ സ്ഥിരമായി മദ്യപിച്ച്

ആദിവാസികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണം

ഇരിങ്ങാലക്കുട : എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിമുക്തി മിഷന്റെ ഭാഗമായി തവളക്കുഴിപ്പാറ ആദിവാസി കോളനിയിൽ ആദിവാസികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വനിത സിവിൽ എക്സൈസ് ഓഫീസർ ശാലിനിയുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച യോഗത്തിൽ ആദിവാസി മൂപ്പൻ ഗോപി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ പി.എൽ. ബിനുകുമാർ മദ്യവും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങളെ സംബന്ധിച്ച് ക്ലാസ്സെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി , ഹാറൂൺ റഷീദ്, വനിത സിഇഒ മാരായ

പോക്സോ ആക്ട് : കുട്ടികളുമായി അഭിമുഖം നടത്തി

ഇരിഞ്ഞാലക്കുട : തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ പോക്സോ ആക്ട് നെകുറിച്ച് വിദ്യാർത്ഥികൾക് അവബോധം സൃഷിടക്കുന്നതിന്‍റെ ഭാഗമായി വിദ്യാർത്ഥികളുമായി അഭിമുഖവും സെമിനാറും നടത്തി സെമിനാറിന് അഡ്വ.നിഷ ജി തറമ്മേൽ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നിമിഷ, മേരിജോസ്ഫൈൻ സി.ജെ ,സിസ്റ്റർ ആൻലിയ എന്നിവർ പ്രസംഗിച്ചു.

സൗജന്യ മെഡിക്കൽ ക്യാമ്പ് 4ന്

പൊറത്തിശ്ശേരി : കലിറോഡ് റസിഡന്‍റ്സ് അസോസിയേഷന്‍റെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 4- ാം തിയ്യതി രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ പൊറത്തിശ്ശേരി പൊറത്തൂർ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം കോട്ടയ്ക്കകത്തുക്കാരൻ ജോണിയുടെ വസതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നതാന്നെന്ന് അസോസിയേഷൻ പ്രസിഡന്‍റ് പ്രസന്നൻ മണപ്പെട്ടി, സെക്രട്ടറി പ്രിൻജോ പണ്ടാരവിളയിൽ, ട്രഷറർ സജീവൻ ചെറാക്കുളം എന്നിവർ അറിയിച്ചു. 2 - ാം തിയ്യതി രാവിലെ 8 മണിക്ക് ക്യാമ്പ്

സുജിത്ത് വധം: പ്രതിയെ ഉടൻ പിടികൂടണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ്

ഇരിങ്ങാലക്കുട : സുജിത്ത് വധവുമായി ബന്ധപ്പെട്ട് നീതിപൂർവ്വകമായ അന്വേഷണം നടത്തി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ. നാഗേഷ് ആവശ്യപ്പെട്ടു. ബസ് സ്റ്റാന്റിനു സമീപത്തുവച്ച് ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സുജിത്തിന്‍റെ വീട് ബി ജെ പി ജില്ല പ്രസിഡണ്ട് എ. നാഗേഷ് സന്ദർശിച്ചു. വീട്ടുകാരുടെ ദു:ഖത്തിൽ പങ്കുചേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടുകാർക്ക് ബി ജെ പിയുടെ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. ജില്ല വൈസ്

ഗെയിൽ പൈപ്പ് ലൈനിനു സമീപം നന്തി പാടത്ത് തീപ്പിടുത്തം

കാറളം : ചെമ്മണ്ട കടുംകൃഷി പടവിന് കീഴിൽ വരുന്ന കാറളം നന്തി പാടത്ത് വ്യാഴാഴ്ച്ച രാവിലെ 11 :45 ഓടെ തരിശു കിടന്ന പാടത്ത് തീ പടർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി. നിർമാണത്തിലിരിക്കുന്ന ഗെയിൽ പൈപ്പ് ലൈന് സമീപത്തേക്ക് തീ പടർന്നെത്തി. ഇരിങ്ങാലക്കുട ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി രണ്ടു മണിയോടെ സ്ഥിതി നിയന്ത്രണ വിധേയമാക്കി. കാറളം പഞ്ചായത്ത് മെമ്പർമാരായ വിനീഷ്, ഷമീർ കെ.ബി. എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും

നാഷണൽ ഹയർ സെക്കന്‍ററി സ്കൂൾ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കന്‍ററി സ്കൂളിന്‍റെ 83- ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ആഘോഷിച്ചു. എം.എൽ.എ പ്രൊഫ. അരുണൻ മാസ്റ്റർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സന്തോഷ് ബോബൻ അദ്ധ്യക്ഷനായിരുന്നു. മാനേജർ രുക്മണി രാമചന്ദ്രൻ ഫോട്ടോ അനാച്ഛാദനവും വി.പി.ആർ. മേനോൻ സമ്മാനദാനവും നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്‍റ് കലാകായിക മത്സര വിജയികൾക്ക് സമ്മാനം നൽകി. വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ഉഷ പ്രഭ, ജീവശാസ്ത്രം അദ്ധ്യാപിക ലീന തുടങ്ങിയവർ മറുപടി പ്രസംഗം

പുല്ലൂർ ശിവ വിഷ്ണു ക്ഷേത്രത്തിൽ നവീകരണ കലശവും പുനഃപ്രതിഷ്ഠയും

ഇരിങ്ങാലക്കുട : പടിയൂർ മന വക പുല്ലൂർ ദേവസ്വം ശിവ വിഷ്ണു ക്ഷേത്രത്തിൽ നവീകരണ കലശവും പുനഃപ്രതിഷ്ഠയും ഫെബ്രുവരി 9 വെള്ളിയാഴ്ച്ച മുതൽ 19 വരെ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ശിവനും വിഷ്ണുവും തുല്യ പ്രാധാന്യത്തോടെ ഒരേ ചുറ്റമ്പലത്തിനുള്ളിൽ രണ്ട് ശ്രീകോവിലുകളിലായി കുടികൊള്ളുന്ന അപൂർവം ക്ഷേത്രം കൂടിയാണിത്. ടിപ്പുസുൽത്താന്‍റെ പടയോട്ട കാലത്ത് അംഗവൈകല്യം സംഭവിച്ച വിഷ്ണു വിഗ്രഹമാണ് ഇപ്പോഴും പൂജിച്ചുകൊണ്ടിരിക്കുന്നത്

അവിട്ടത്തൂർ എൽ.ബി.എസ് എം.എച്ച്.എസ്. സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി

അവിട്ടത്തൂർ : ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കന്‍ററി സ്കൂളിന്‍റെ വാർഷികവും, സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകൻ കെ.കെ. കൃഷ്‌ണൻ നമ്പൂതിരിക്കുള്ള യാത്രയയപ്പു സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് ഉദ്‌ഘാടനം ചെയ്തു. വെള്ളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര തിലകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ജി.ശങ്കരനാരായണൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. 50 വർഷം തുടർച്ചയായി ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലാ നീന്തൽ മത്സരങ്ങളിൽ ചമ്പ്യാന്മാരാക്കാൻ പ്രയത്നിച്ച

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെപക് ടാക്രോ ചാമ്പ്യൻഷിപ് : സെന്‍റ് ജോസഫ്‌സ് ജേതാക്കൾ

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍റർ സോൺ വനിതാ സെപക് ടാക്രോ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിന് കിരീടം. രഘു, ഡബിൾസ് എന്നി വിഭാഗങ്ങളിൽ ആയിരുന്നു മത്സരങ്ങൾ. രണ്ട് വിഭാഗങ്ങളിലും സെന്‍റ് ജോസഫ്‌സ് കോളേജ് ഒന്നാം സ്ഥാനവും മെഴ്‌സി കോളേജ് രണ്ടാം സ്ഥാനവും നേടി. രഘു വിഭാഗത്തിൽ സി.പി.ഇ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ഡബിൾസ് വിഭാഗത്തിൽ ഐ.എച്ച്.ആർ.ഡി. വടക്കാഞ്ചേരി മൂന്നാം സ്ഥാനവും നേടി. സമ്മാനദാനം കോളേജ് പ്രിൻസിപ്പാൾ ഡോ. സി. ക്രിസ്റ്റി

നടവരമ്പ് സെന്‍റ് മേരീസ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി

നടവരമ്പ് : ഫെബ്രുവരി 3,4, തിയ്യതികളിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ നടക്കുന്ന സെന്‍റ് മേരീസ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ. ആന്റോ തച്ചിൽ കൊടികയറ്റം നിർവ്വഹിച്ചു. 3ന് ശനിയാഴ്ച്ച അമ്പ് ദിനത്തിൽ രാവിലെ 6:30 ന് വി.കുർബ്ബാനയും രൂപം എഴുന്നള്ളിച്ച് വക്കലും. വൈകീട്ട് 3 ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടത്തുന്നു. 10 മണിക്ക് അമ്പ് എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിക്കുന്നു . ഫെബ്രുവരി 4 തിരുന്നാൾ ദിനത്തിൽ

ദി ആർട്ട് ഓഫ് ലവിംഗ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2017 ഡിസംബറിൽ നടന്ന 22 മത് കേരള അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ ശ്രദ്ധ നേടിയ പോളിഷ് ചിത്രമായ 'ദി ആർട്ട് ഓഫ് ലവിംഗ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. പോളണ്ടിലെ ആദ്യത്തെ വനിതാ സെക്സോളജിസ്റ്റ് ആയ മൈക്കലീന വിസ്ലോക്ക ലൈംഗികതയെ ആസ്പദമാക്കി ആർട്ട് ഓഫ് ലവിംഗ് എന്ന പേരിൽ പുസ്തകം പുറത്തിറക്കാൻ നടത്തുന്ന

ഭാരതീയ വിദ്യാഭവൻ രജത ജൂബിലി വാർഷികാഘോഷം

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ സ്ഥാപനമെന്നനിലയിൽ സ്തുത്യർഹമായ ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിട്ട ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻസ് വിദ്യാമന്ദിറിന്റെ വാർഷികാഘോഷത്തിന് സുപ്രസിദ്ധ സിനിമ സംവിധായകൻ സിദ്ദിഖ് തിരി തെളിയിച്ചു. ഒരുവർഷം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ ഭവൻസ് ഇരിങ്ങാലക്കുട കേന്ദ്ര ചെയർമാൻ ഡോ. പോൾ ശങ്കൂരിക്കൽ അദ്ധ്യക്ഷനായിരുന്നു. പ്രാരംഭ കാലം മുതൽ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച മുൻകാല പ്രിൻസിപ്പൽമാരായ വേണുഗോപാൽ, രമ നാരായൺ, എ സി പ്രസന്ന എന്നിവരെയും, മുൻകാല ചെയർമാൻമാരായ

Top