നഴ്സിനെ പിരിച്ചുവിട്ടതിനെപ്പറ്റി അന്വേഷിക്കാൻ ചെന്നവരെ ആശുപത്രി പ്രസിഡന്റുകൂടിയായ കെ പി സി സി ജനറൽ സെക്രട്ടറി ഭീക്ഷണിപ്പെടുത്തിയെന്നു പരാതി – ആരോപണം നിഷേധിച്ച് എം.പി. ജാക്സൺ

ഇരിങ്ങാലക്കുട : നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രി യൂണിറ്റ് സെക്രട്ടറിയായ സജ്ജന വി.ജിയെ ജോലിയിൽനിന്നും പിരിച്ചുവിട്ടതിനെപ്പറ്റി അന്വേഷിക്കാൻ ആശുപതിയിൽ എത്തിയവരെയും പിരിച്ചു വിട്ട നഴ്സിനെയും ആശുപത്രി പ്രസിഡന്റ് കൂടിയായ കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഭീക്ഷണിപ്പെടുത്തിയെന്നു പരാതി. പ്രസിഡന്റിന്റെ ക്യാബിനിൽ ഇതേപ്പറ്റി ചോദിക്കാൻ എത്തിയ യു.എൻ.എ തൃശൂർ ജില്ലാ സെക്രട്ടറി സുധീഷ് ദിലീപ്, ജില്ലാ ആക്ടിങ് പ്രസിഡന്റ്

കൊട്ടിലായ്ക്കൽ വൃത്തിയാക്കുന്നതിന്‍റെ മറവിൽ കുളങ്ങൾ നികത്തുന്നതായി പരാതി- നിഷേധിച്ച് ദേവസ്വം

ഇരിങ്ങാലക്കുട : കൊട്ടിലായ്ക്കൽ പറമ്പിലെ ദേവസ്വം കെട്ടിടത്തിന്‍റെ തെക്കും കൂടൽമാണിക്യം ദേവസ്വം ആദ്യകാലത്ത് ഭരിച്ചിരുന്ന തച്ചുട കൈമളിന്‍റെ ഭവനം നിന്നിരുന്നതിന്‍റെ വടക്കുമുള്ള ഭൂമിയിൽ സ്ഥിതിചെയ്തിരുന്ന കുളപ്പുരയും പടവുകളുള്ള കുളവും ദേവസ്വം നികത്തിയതായി പരാതി. നാലമ്പല തീർത്ഥാടന സർക്യുട്ടിന്‍റെ ഭാഗമായി പണി തീർത്ത കെട്ടിടത്തിലേക്ക് പേഷ്‌ക്കാർ റോഡിൽ നിന്നുള്ള പ്രധാന കവാടമൊരുക്കാനാണ് തണ്ണീർത്തടമായി കിടന്നിരുന്ന ഈ മേഖല ഇപ്പോൾ നികത്തികൊണ്ടിരിക്കുന്നതെന്ന് രാമഞ്ചിറ മാലിന്യ വിരുദ്ധ സമിതി പ്രവർത്തകൻ ഇ.കെ. കേശവൻ പരാതിപ്പെട്ടു.

പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്നു : മാർച്ച് 1 മുതല്‍ 14 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 1 വ്യാഴാഴ്ച മുതല്‍ 14 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി നഗരസഭ അസി. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭ ഈ ഭാഗത്ത് ടൈല്‍സ് വിരിക്കുന്നത്. ഈ റോഡിലെ

ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍. വലപ്പാട് കോതകുളം സ്വദേശി പാറപറമ്പില്‍ അക്ഷയ് (21) നെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഓ. വിനോദും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്നും 20 ഗ്രാം കഞ്ചാവും കഞ്ചാവ് ചുരുട്ടി വലിക്കാന്‍ ഉപയോഗിക്കുന്ന ഒ.സി.ബി. പേപ്പറിന്റെ രണ്ട് പായ്ക്കറ്റുകളും എക്‌സൈസ് സംഘം കണ്ടെടുത്തു. സ്വയം ഉപയോഗിക്കാനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്. സ്‌കൂള്‍ വിടുന്ന സമയത്ത് ബസ്

സെന്‍റ് ജോസഫ്സ് കോളേജ് ഡേ ആഘോഷങ്ങൾ

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജ് ഡേ ആഘോഷങ്ങൾ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. സി . ക്രിസ്റ്റി, വൈസ് പ്രിൻസിപ്പൽ ഡോ. സി ലില്ലി കാച്ചപ്പിള്ളി, പ്രൊഫ് ബേബി ജെ ആലപ്പാട് , സി. എൽവിൻ പീറ്റർ എന്നിവർക്ക് യാത്രയയപ്പും നൽകി. ഡോ. സി. ഇസബെൽ

വാട്ടര്‍ അതോററ്റി വെള്ളക്കരം ഇനി എട്ട് മുതല്‍ ആറുവരെ അടയ്ക്കാം

ഇരിങ്ങാലക്കുട : വാട്ടർ അതോറിറ്റിയിൽ വെള്ളക്കരം അടയ്ക്കാൻ ഉപഭോക്താക്കൾക്ക് കൂടുതൽ സമയം ലഭ്യമാക്കുന്നു. വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.മാർച്ച് ഒന്ന് മുതൽ രാവിലെ എട്ടു മുതൽ വൈകീട്ട് ആറ് വരെ കളക്ഷൻ സെന്‍ററിൽ വെള്ളക്കരം അടയ്ക്കാം. നിലവിൽ പത്ത് മുതൽ മൂന്ന് വരെയാണ് വെള്ളകരമടയ്ക്കാൻ സമയം.ഈ അവസരം എല്ലാ ഉപഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് പി.എച്ച്. സബ് ഡിവിഷൻ ഇരിങ്ങാലക്കുട അസി. എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.

ടെക്‌നി ഫാഷൻ ഷോ മാർച്ച് 2ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ആതിഥ്യമരുളുന്ന ജില്ലയിലെ മറ്റ് അഞ്ചു ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അണി നിരക്കുന്ന ടെക്‌നി ഫാഷൻ ഷോ മാർച്ച് 2 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ കലാനിർമ്മിതികളും വസ്ത്ര ഡിസൈനുകളും സന്ദർശകർക്ക് വിസ്മയം ജനിപ്പിക്കുമാറ് പ്രദർശിപ്പിക്കാനൊരുങ്ങുന്നു. വെള്ളിയാഴ്ച്ച രാവിലെ 9:30ന് ഇന്നസെന്‍റ് ഉദ്‌ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും പ്രൊഫ.

കാറളം വി.എച്ച്. എസ് സ്കൂളിൽ സ്മാർട്ട് ക്ലാസ് ഉദ്‌ഘാടനം നടത്തി

ഇരിങ്ങാലക്കുട : എം.പി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ച് കാറളം വി.എച്ച് എസ് സ്കൂളിൽ സജ്ജീകരിച്ച 3 സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം സി. എൻ ജയദേവൻ എം.പി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. കെ ഉദയപ്രകാശ്, രമ രാജൻ, പ്രമീള ദാസൻ, ഐ.ഡി ഫ്രാൻസിസ് മാസ്റ്റർ, രാജീവ് എ.ആർ, കെ.കെ. സുനിൽ കുമാർ, മധുസൂദനൻ

കൂടൽമാണിക്യം പടിഞ്ഞാറേ മതിലിടവഴിയിലെ കല്ലുകൾ ഇളക്കി മാറ്റിയ നിലയിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യംക്ഷേത്ര തീർത്ത കുളത്തിന്‍റെ സംരക്ഷണാർത്ഥം പടിഞ്ഞാറേ മതിലിടവഴിയിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെടുത്തികൊണ്ട് നിലനിന്നിരുന്ന കല്ലുകൾ ഇളക്കി മാറ്റാനുള്ള ശ്രമം. രണ്ട് കല്ലുകളാണ് ഇവിടെ ഉണ്ടായിരുന്നത് ഇതിലൊന്ന് രണ്ടു മാസം മുൻപ് പൂർണ്ണമായും ആരോ ഇളക്കി മാറ്റിയിരുന്നു. പടിഞ്ഞാറേ നടയിൽ ഈ റോഡിന്‍റെ ആരംഭത്തിൽ സ്ഥാപിച്ച മൂന്ന് കല്ലുകളിൽ ഒരെണ്ണവും ഇളക്കി മാറ്റിയ നിലയിലാണ്. പടിഞ്ഞാറേ മതിലിടവഴിക്ക് സമീപം പുതുതായി വരുന്ന ചില റിയൽ എസ്റ്റേറ്റ് സംരംഭകരാണ് ഇതിനു

ആക്ഷേപഹാസ്യത്തിലൂടെ സമകാലീന പ്രശ്നങ്ങളോട് അരങ്ങിലൂടെ പ്രതികരിച്ച് “ചക്ക”

ഇരിങ്ങാലക്കുട : വിദേശ ഭീമന്‍മാരുടെ കടന്നുകയറ്റത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും വിഹ്വലതകള്‍ പങ്കുവച്ച് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം, എട്ടാമത് തിയേറ്റർ ഒളിമ്പിക്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ആക്ഷേപഹാസ്യ നാടകം ‘ചക്ക‘ വീണ്ടും ഇരിങ്ങാലക്കുട വാൾഡനിലെ അരങ്ങിലെത്തിയപ്പോൾ, സമകാലീന പ്രശ്നങ്ങളോടുള്ള പ്രതികരണം ആസ്വാദകരുടെ ചിന്തകളെ ഉണര്‍ത്തി. പാഞ്ഞാൾ സ്വദേശിയായ പ്രശസ്ത നാടകകൃത്ത് തുപ്പേട്ടൻ പതിറ്റാണ്ടുകൾക്കു മുമ്പ് രചിച്ച ചക്ക, തൃശൂർ നാടകസംഘമാണ് അവതരിപ്പിച്ചത്ത്. നേരും നെറിയുമുള്ള ചെറുകിട കച്ചവട മേഖല വന്‍കിടക്കാര്‍ കൈപ്പിടിയിലൊതുക്കുന്നതും കണ്ണഞ്ചിപ്പിക്കുന്ന

റെയിൽവേ പാർക്കിങ്ങിലെ വീഴാറായ മരങ്ങൾ അപകട സാധ്യത വർദ്ധിപ്പിക്കുന്നു

കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് മേഖലയിലെ പഴകിയതും വീഴാറായതുമായ മരങ്ങൾ അപകട സാധ്യത വർദ്ധിപ്പിക്കുന്നു . ഇരു ചക്ര വാഹനങ്ങളും കാറുകളും പാർക്ക് ചെയ്യുന്നിടത്ത് പഴകി ഉണങ്ങിയ ഒരു മരം നിലം പൊത്തിയിട്ട് മാസങ്ങളായെങ്കിലും ഇത് വരെ നീക്കം ചെയ്യാനുള്ള നടപടികൾ എടുത്തിട്ടില്ല. അപകടസ്ഥിതിയിലുള്ള മരങ്ങൾ  പെട്ടെന്ന് മുറിച്ച മാറ്റണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ റെയിൽവേ ചെവികൊണ്ടീട്ടില്ല.  പക്ഷികളുടെ ശല്യത്തിന് പുറമെ മരം വീണു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു

സംഗമേശാലയം : 2 കോടി രൂപ ചിലവിൽ 2- ാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു

എടക്കുളം : ഓം സംഗമേശ്വര ട്രസ്റ്റിന്‍റ കിഴിലുള്ള ഹിന്ദു ധർമ്മ വയോജന സംരക്ഷണ കേന്ദ്രമായ സംഗമേശലായത്തിന്‍റെ 2 കോടി രൂപ ചിലവിൽ നടക്കുന്ന 2- ാം ഘട്ട വികസന പ്രവർത്തനത്തിന്‍റെ തറക്കല്ലിടൽ കർമ്മം ഗായിക കെ.എസ് ചിത്ര നിർവ്വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ അദ്ധ്യക്ഷനായ യോഗത്തിൽ സഞ്ജീവനി സമിതിയംഗം പി.എൻ ഈശ്വരൻ മുഖ്യ പ്രഭാഷണം നടത്തി.പൂമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് വർഷ രാജേഷ് മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റ് പ്രസിഡന്റ് കെ കെ

സി പി ഐ സംസ്ഥാന സമ്മേളന പതാക ജാഥക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : സി പി ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ജാഥാ ക്യാപ്റ്റൻ അഡ്വ. കെ.രാജൻ എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന പതാകജാഥക്ക് ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ സ്വീകരണം നൽകി . സമ്മേളന നഗറിൽ ഉയർത്തുവാനുള്ള പതാകയുമായി സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ.രാജൻ എം എൽ എ യുടെ നേതൃത്വത്തിലുള്ള ജാഥാ അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രയാണമാരംഭിച്ചത്. എ ഐ

കാടുകയറി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ കിണര്‍

ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ കിണര്‍ കാടുകയറിയ നിലയില്‍. ഗവ. മോഡല്‍ ബോയ്‌സ് സ്കൂളിലെ കിണറാണു കാടുകയറിയ നിലയിലായത്. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഏക കുടിവെള്ള സ്രോതസാണിത്. ഹൈസ്കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറിയിലെ 450 ഓളം വിദ്യാര്‍ഥികള്‍ക്കും നൂറോളം വരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള കുടിവെള്ളം ഈ കിണറ്റില്‍ നിന്നാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലാബ്കളിലേക്കുമുള്ള വെള്ളവും ഈ കിണറ്റില്‍നിന്നു തന്നെ. മാസങ്ങളോളമായി ഈ കിണറിനുള്ളില്‍ പാഴ്മരങ്ങള്‍ വളര്‍ന്നും കിണറിനു

ഊക്കൻ മെമ്മോറിയൽ എൽ പി സ്കൂളിൽ ടെലിഫിലിം സി ഡി പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : തുറവൻകാട് ഊക്കൻ മെമ്മോറിയൽ എൽ പി സ്കൂളിൽ പി ടി എ യുടെയും മാനേജ്മെന്‍റിന്‍റെയും, വിദ്യാർത്ഥികളുടെയും സഹകരണത്തോടെ നിർമ്മിക്കുന്ന ടെലിഫിലിം "സ്വർഗ്ഗവാതിൽ" സി ഡി യു ടെ പ്രകാശനം തുറവൻകുന്ന് സെന്‍റ് ജോസഫ് ചർച്ച് വികാരി റവ.ഫാ.ഡേവിസ് കിഴക്കുംത്തല, ഡയറക്ടർ തോമസ് ചേനത്ത് പറമ്പിലിന് നല്കി കൊണ്ട് നിർവഹിച്ചു. ഡി പോൾ പ്രൊവിൻസ് മദർ സുപ്പിരിയർ റവ.സി മനീഷ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്

ശ്രീ കൂടൽമാണിക്യം പേരുപയോഗിച്ച ‘ദീപക്കാഴ്ച്ചയുടെ’ ബാങ്ക് അക്കൗണ്ട് വിവാദത്തിൽ : ദേവസ്വം നടപടിയിലേക്ക്

ഇരിങ്ങാലക്കുട : കഴിഞ്ഞ വർഷം കൂടൽമാണിക്യം ഉത്സവകാലത്ത് ഠാണാ മുതൽ ക്ഷേത്രം വരെ ദീപാലങ്കാര കാഴ്ച്ചയൊരുക്കിയ ' ശ്രീ കൂടൽമാണിക്യം ദീപക്കാഴ്ച്ച സംഘാടക സമിതിയുടെ സംഭാവന പിരിവിനു ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് ഇപ്പോൾ വിവാദത്തിൽ. "ശ്രീ കൂടൽമാണിക്യം ദീപക്കാഴ്ച്ച 2017 " എന്ന ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി കൂടൽമാണിക്യത്തിന്‍റെ പേര് ഉപയോഗിച്ചതു കൊണ്ട് പല ഭക്തജനങ്ങളും ഇത് ദേവസ്വത്തിന്‍റെ ഔദ്യോഗിക സംഭാവന അക്കൗണ്ടായി തെറ്റിദ്ധരിച്ചു പണം നൽകിയതായും, ഇത് കഴിഞ്ഞ

യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർച്ച ചെയ്ത കേസിൽ പ്രതികളെ 12 വർഷം കഠിന തടവിനും പിഴ ഒടുക്കാനും ശിക്ഷിച്ചു

ഇരിങ്ങാലക്കുട : പണയം വച്ച സ്വർണാഭരണങ്ങൾ എടുത്തു കൊടുക്കുന്നതിനായി വന്ന യുവാവിനെ ബലമായി തടഞ്ഞു നിർത്തി വെള്ളാനിയിൽ വച്ചു കാറിൽ തട്ടിക്കൊണ്ടുപോയി 35000 രൂപയും എടിഎം കാർഡും കൈവശപ്പെടുത്തി 50000 രൂപ എ.ടി.എമ്മിൽനിന്നും പിൻവലിക്കുകയും ചെയ്ത കേസിൽ പ്രതികളെ 12 വർഷം കഠിന തടവിനും 50000 രൂപ വീതം പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ശിക്ഷ വിധിച്ചു. പ്രതികളായ കാട്ടൂർ പാർലിക്കാറ്റിൽ വീട്ടിൽ

ചേലൂർ സെന്‍റ് മേരീസ് എൽ പി സ്കൂൾ ശതാബ്‌ദി ആഘോഷ സമാപനവും വാർഷിക ആഘോഷവും 28ന്

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായ ചേലൂർ, എടതിരിഞ്ഞി സെന്‍റ് മേരീസ് എൽ.പി സ്കൂളിന്‍റെ 100 - ാം വാർഷിക ആഘോഷസമാപനവും അധ്യാപക രക്ഷ കർതൃ ദിനവും യാത്രയയപ്പും ഫെബ്രുവരി 28ന് ബുധനാഴ്ച്ച ഉച്ചക്ക് 1 മണിക്ക് സെന്‍റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടത്തുമെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് ഫാ. പോളി കണ്ണൂക്കാടൻ നിർവ്വഹിക്കും. തൃശൂർ എം.പി സി. എൻ ജയദേവൻ

കരകൗശല വില്പനശാല ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ഹാന്‍റിക്രാഫ്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ കരകൗശല വസ്തുക്കളുടെ ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ ഷോറൂം തൃശൂർ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മേനേജർ കൃപാകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റ് കെ.ആർ രാജേഷ് ബോർഡ് മെമ്പർമാരായ സംഗീത് സുകുമാർ, സുനിലൻ, എ.ടി നാരായണൻ നമ്പൂതിരി, പത്മാവതി സന്തോഷ്, സെക്രട്ടറി മീനു.കെ.വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഡോക്ടറേറ്റ് ലഭിച്ച കെ.കെ. യൂസഫിനെ അനുമോദിച്ചു.

വെള്ളാങ്ങലൂർ : യൂണിവേഴ്സിറ്റി ഓഫ് സൗത്ത് അമേരിക്കയുടെ ഡോക്ടറേറ്റ് ലഭിച്ച കരൂപ്പ ടന ജെ ആൻഡ് ജെയുടെ അഡ്മിനിസ്ട്രേഷൻ മാനേജർ കെ.കെ.യൂസഫിനെ വെള്ളാങ്ങലൂർ സോഷ്യൽ കൾച്ചറൽ ഡവലപ്മെന്‍റ് സൊസൈറ്റി ആദരിച്ചു. അഡ്വ. വി.ആർ സുനിൽ കുമാർ എം എൽ .എ ഉപഹാരസമർപ്പണം നടത്തി . ജെ ആൻഡ് ജെ സ്കൂളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്‍റ് പി.കെ.എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷഫീർ കാരുമാത്ര, സ്കൂൾ ചെയർമാൻ വീരാൻ പി

കാട്ടൂർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ

കാട്ടൂർ : കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും, പഞ്ചായത്തിനെ വികസനമുരടിപ്പിലേക്കു നയിക്കുന്ന എൽ ഡി എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നയങ്ങൾക്കെതിരെ പ്രതിക്ഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കാട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ഒരുവർഷത്തോളമായി പുതിയ പെൻഷനുകൾ അനുവദിക്കാത്തതിലും, കൃഷിഭവൻ വഴി കിട്ടിയിരുന്ന കർഷക പെൻഷൻ മുടങ്ങിയതിലും, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയിനത്തിലുള്ള കുടിശികഎത്രയും വേഗം കൊടുത്തുതീർക്കുവാൻ നടപടികൾ കെെക്കൊള്ളാത്തതിലും,

എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി ‘മനുഷ്യത്വ ശൃംഖല’ തീര്‍ത്തു

കാറളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന് അപമാനമായ, ആദിവാസി യുവാവ് മധുവിന്‍റെ മനുഷ്യത്വരഹിത കൊലപാതകത്തില്‍ പ്രതിഷേധിച്ച് മനുഷ്യത്വശൃംഖല തീര്‍ത്തു. സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രാകൃതമായ കൊലപാതകം നടത്തുക മാത്രമല്ല സെല്‍ഫിയെടുത്ത് ആസ്വദിക്കുകയും ചെയ്ത കാടത്തത്തീന് ഉത്തരവാദികളാരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹമാവശ്യപ്പെട്ടു. പാര്‍ട്ടി മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി എന്‍ കെ ഉദയപ്രകാശ്

Top