ബൈപാസ് റോഡിലെ അനധികൃത നിലംനികത്തിലിനെതിരെ യുവമോർച്ച പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ബൈപാസ് റോഡിലെ അനധികൃത നിലംനികത്തിലിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണംമെന്നും കൊടിയുടെ നിറവും രാഷ്ടീയ സ്വാധിനവും നടപടികൾക്ക് തടസ്സമാകരുതെന്നും യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നടപടിക്കൾ എടുക്കാത്ത പക്ഷം യുവമോർച്ച ശക്തമായ പ്രക്ഷോപ പരിപാടികൾക്ക് നേതൃത്വം നൽകും എന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ പാറയിൽ , യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ്

സി.പി.ഐ.എം. സംസ്ഥാന സമ്മേളനം : ആളൂരിൽ സംഘാടക സമിതി രൂപീകരിച്ചു

ആളൂര്‍ : ഫെബ്രുവരി 22-ന് തൃശ്ശൂരില്‍ നടക്കുന്ന സി.പി.ഐ.എം. സംസ്ഥാന സമ്മേളന നടത്തിപ്പിന്‍റെ സംഘാടക സമിതി രൂപീകരണ യോഗം ആളൂരിൽ സി.പി.ഐ.എം.ഏരിയ സെക്രട്ടറി എം. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍.ജോജോ സ്വാഗതംപറഞ്ഞു. പോള്‍ കോക്കാട്ട് അദ്ധ്യക്ഷനായി. എം.എസ്സ്.മൊയ്‌തീൻ, എ.ആര്‍.ഡേവിസ്, കാതറിൻ പോള്‍ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു

രണ്ടു വൃക്കകളും തകരാറിലായ കുടുംബനാഥന്‍ ചികിത്സ സഹായം തേടുന്നു

മുരിയാട് : രണ്ടു വൃക്കകളും തകരാറിലായ കുടുംബനാഥന് ചികിത്സിക്കാനുള്ള പണം കണ്ടെത്താനാവാതെ വീട്ടുകാർ വിഷമിക്കുന്നു. മുരിയാട് കൂനമ്മാവ് ജോയ് കെ.ജെ യാണ് രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. കോളേജിൽ പഠിക്കുന്ന രണ്ട് പെൺമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം, ജോയ് സ്വകാര്യ സ്ഥാപനത്തിൽ ജേലിചെയ്താണു പോറ്റിയിരുന്നത്. എന്നാൽ മാസങ്ങൾക്കുമുൻപ് രോഗം വന്നു ജൂബിലി ആശുപത്രിയിലെത്തിച്ച ജോയുടെ രണ്ടു വൃക്കകളും തകരാറിലാണെന്ന് മനസിലായി. വൃക്ക മാറ്റിവയ്ക്കാൻ ലക്ഷങ്ങൾ ചിലവു വരും. ഇതു കണ്ടെത്താനാവാതെ വിഷമിക്കുന്ന ജോയുടെ

ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന്‍ പ്രവര്‍ത്തികള്‍ക്ക് 2.18 കോടി

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷനിലെ 13 പ്രവര്‍ത്തികള്‍ക്കായി രണ്ടുകോടി 18 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭ്യമായി. ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെട്ടുവരുന്നതായി ഡിവിഷന്‍ അംഗം എന്‍.കെ. ഉദയപ്രകാശ് അറിയിച്ചു. പടിയൂര്‍ പഞ്ചായത്തിലെ കോതറ ലിഫ്റ്റ് ഇറിഗേഷന് 43 ലക്ഷം, മണ്ണുങ്ങല്‍ കോളനി സമഗ്രവികസനത്തിന് പത്ത്, കോടങ്കുളം- പുളിക്കച്ചിറ റോഡ് അറ്റകുറ്റപണികള്‍ക്ക് 20, പൂമംഗലം ഗ്രാമപഞ്ചായത്തിലെ കുറിത്ത്യാലിപാടം ചെറിയപാലത്തിന് 30, തോപ്പ് ചാമക്കുന്ന് റോഡ് 10, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മനക്കലപ്പടി

ഫിസിയോതെറാപ്പി : സഞ്ചരിക്കുന്ന ചീകിത്സ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

വല്ലക്കുന്ന് : വല്ലക്കുന്നിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്‍റെ നേതൃത്വത്തിൽ പതിനഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്കായി ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ന്യൂ ബോൺ സ്ക്രീനിംഗ്, ഓഡിയോ ടെസ്റ്റുകൾ തുടങ്ങിയ ചീകിത്സകൾ നൽകുന്നതിനായി സഞ്ചരിക്കുന്ന ചീകിത്സ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. റിഹാബ് ഓൺ വീൽസ് എന്ന പേരിൽ നടത്തുന്ന ക്യാമ്പുകൾ 15 ന് വടക്കാഞ്ചേരി ബി.ആർ .സി.യിലും 16 ന്

കല്യാണസൗഗന്ധികം ഉത്തരഭാഗം അവതരിപ്പിച്ചു: കൂടിയാട്ടമഹോത്സവം വെള്ളിയാഴ്ച സമാപിക്കും

ഇരിങ്ങാലക്കുട : മാധവ നാട്യഭൂമിയിൽ നടന്ന കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടത്തിൽ സൂരജ് നമ്പ്യാർ വിദ്യാധരനെയും കപില വേണു ഗുണമഞ്ജരിയേയും അവതരിപ്പിച്ചു . ഭൂമിയിലേക്ക്‌ ആകാശത്തു നിന്നു വരുന്ന വിദ്യാധരനും ഗുണമഞ്ജരിയും സുമേരു പർവ്വതങ്ങൾക്ക് ഇടയ്ക്ക് കാറ്റിന്‍റെ ശക്തിയിൽ ആടിയുലയുമ്പോൾ വായു ഭഗവാനോട് ഇരുവരും വായുപുത്രന്മാരായ ഹനുമാനും ഭീമനും തമ്മിലുള്ള സമാഗമം ഭംഗിയാക്കാനാണ് പോകുന്നതെന്ന് പറഞ്ഞ് വായുവിനെ സമാധാനിപ്പിക്കുന്നത് അഭിനയിപ്പിച്ചു കാണിക്കുന്നതോടെയാണ് കൂടിയാട്ടം ആരംഭിച്ചത്. തുടർന്ന് ഭൂമിയെ കുടയായും പർവ്വതത്തെ വള്ളി

Top