പാര്‍ത്ഥസാരഥിയെ മോചിപ്പിക്കാന്‍ നിലയ്ക്കല്‍ മോഡല്‍ സമരത്തിന് തയ്യാറാകും- കെ.പി. ഹരിദാസ്

കിഴുത്താണി : ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മോചിപ്പിക്കുവാന്‍ നിലയ്ക്കല്‍ മോഡല്‍ സമരത്തിന് ഭക്തജനങ്ങള്‍ തയ്യാറാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു. പാര്‍ത്ഥസാരഥി ക്ഷേത്രവിമോചന യാത്രക്ക് ഇരിങ്ങാലക്കുട കിഴുത്താണിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ അടയിരിക്കുന്ന രാഷ്ട്രീയ വൈതാളികരെ പുറത്താക്കുംവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന്റെ ഭാഗമായി നടക്കുന്ന നാമജപത്തെപോലും തടയുന്നു. ഹിന്ദുക്കള്‍ക്കെതിരെമാത്രം നടത്തുന്ന ഈ നടപടി മനുഷ്യവകാശലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഹിന്ദുക്കള്‍ക്കായുള്ള

ബൈപ്പാസ് റോഡിന്‍റെ ഇരുവശവും രാഷ്ട്രീയക്കാരുടെ തണലിൽ ബിനാമികൾ മണ്ണിട്ടുനികത്തി കയ്യടക്കുന്നു

ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ടിന്‍റെ നീണ്ട കാത്തിരിപ്പിനു ശേഷം ബൈപാസ്സ്‌ റോഡ് യാഥാർഥ്യമായതിനെ തുടർന്ന് രാത്രിയുടെ മറവിൽ ഇരുവശങ്ങളിലുമായി അനധികൃതമായി മണ്ണടിച്ച് നിലങ്ങള്‍ നികത്തുന്നത് വ്യാപകമായി. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും രഹസ്യ പിന്തുണ ഈ നീക്കത്തിന് പുറകിലുള്ളത്തുകൊണ്ട്‌ വില്ലേജ് അധികൃതരേയും നഗരസഭ അധികൃതരേയും ഇക്കാര്യം പലരും അറിയിച്ചെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് കടുത്ത ആക്ഷേപം നിലനിൽക്കുന്നു. ബൈപാസ്സ്‌ റോഡിന്‍റെ രണ്ടാംഘട്ടത്തിലാണ് വ്യാപകമായി ഭൂമി നികത്തുന്നത്. തണ്ണീർത്തടമാണെന്ന് നഗരസഭാ ചെയർപേഴ്സൺ

കേരള ശാസ്ത്ര കോൺഗ്രസ് : സെന്‍റ് ജോസഫ്‌സ് കോളേജിൽ കർട്ടൻ റൈസർ പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുപ്പതാമത് കേരള ശാസ്ത്ര കോൺഗ്രസിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിൽ കർട്ടൻ റൈസർ പ്രോഗ്രാം സംഘടിപ്പിച്ചു. സെന്‍റ് ജോസഫ്സ് കോളേജ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള വന ഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രോഗ്രാം നടന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ക്രിസ്റ്റി ചടങ്ങ് ഉദ്ഘാടനം ചെയ്തു. "മാലിന്യസംസ്കരണം" എന്ന വിഷയത്തെമുൻ നിർത്തി കേരള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്‍റ്സ്റ്റ് ഡോ.

ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ററി വിദ്യാലയത്തില്‍ വാർഷികം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ററി വിദ്യാലയത്തില്‍ വാര്‍ഷികാഘോഷവും യാത്രായയ്പ് സമ്മേളനവും വര്‍ണ്ണാഭമായി നടന്നു. സ്റ്റാഫ് പ്രതിനിധി ഇ .എ. കൊച്ചുത്രേസ്യാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പി.ഇന്നസെന്‍റ് യോഗം ഉദ്ഘാടനം ചെയ്തു. വികര്‍ പ്രോവിന്‍ഷ്യല്‍ സി.ജോസ്‌റിറ്റ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ ഡോ. നെവിന്‍ ആട്ടോക്കാരന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എച്ച് .എസ്. പി.ടി.എ പ്രസിഡണ്ട്, പി.ടി. ജോര്‍ജ്ജ് റിട്ടയര്‍ ചെയ്യുന്ന ഷേളി ടീച്ചര്‍ക്ക് മെമ്മോന്റോ നല്കി. ലോക്കല്‍

എസ്.എൻ. ഹയർ സെക്കന്‍ററി സ്കൂളിന്‍റെ വാർഷികാഘോഷം ജനുവരി 13ന്

ഇരിങ്ങാലക്കുട : എസ്.എൻ. ഹയർ സെക്കന്‍ററി സ്കൂളിന്‍റെ വാർഷികാഘോഷവും രക്ഷ കർതൃദിനവും യാത്രയപ്പ് സമ്മേളനവും ജനുവരി 13 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അയന പി.എൻ.(അസിസ്റ്റന്‍റ് ഡെവലപ്പ്മെന്‍റ് കമ്മീഷണർ ജനറൽ തൃശൂർ കളക്ടറേറ്റ്, പൂർവ വിദ്യാർത്ഥി SNTTI ) ഉദ്ഘാടനം നിർവ്വഹിക്കും. എസ്.എൻ. ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്ററ് ചെയർ മാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവിയും തിരക്കഥാകൃത്തുമായ പി.എൻ. ഗോപീകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. എസ്.എൻ എച്ച്. എസ്.എസ്.

ശാന്തിനികേതൻ സ്കൂൾ വാർഷികം ജനുവരി 12ന്

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂൾ വാർഷികം 12 ന് വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിസ്ട്രിക്റ്റ് സെഷൻ ജഡ്ജ് ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. SNES ചെയർമാൻ കെ.ആർ. നാരായണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഹരീഷ് മേനോൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. മുൻസിപ്പൽ കൗൺസിലർ സുജ സഞ്ജീവ്കുമാർ, എസ്.എം.സി. ചെയർ മാൻ അഡ്വ. കെ.ആർ. അച്യുതൻ, എസ്.എൻ.ഇ .എസ് പ്രസിഡന്റ് എ.എ. ബാലൻ, സെക്രട്ടറി

AKSTU തൃശൂർ ജില്ലാ സമ്മേളനം ജനുവരി 12,13,ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഓൾകേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( AKSTU ) തൃശൂർ ജില്ലാസമ്മേളനം 12 13 , തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കും. 12ന് വിദ്യാഭ്യാസ സമ്മേളനത്തോടെ പരിപാടികൾ ആരംഭിക്കും. ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാൾ അംഗണത്തിൽ വെള്ളിയാഴ്ച 4.30ന് ചേരുന്ന വിദ്യാഭ്യാസ സമ്മേളനം AITUC സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. AKSTU സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തും. ജനുവരി 13ന് ഇ.

നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കണ്ടറി പൂർവ വിദ്യാര്‍ത്ഥി -അദ്ധ്യാപക സംഗമം ജനുവരി 14ന്

നടവരമ്പ് : ഗവ.മോഡൽ ഹയർ സെക്കണ്ടറി പൂർവ വിദ്യാര്‍ത്ഥി -അദ്ധ്യാപക സംഗമം ജനുവരി 14ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് നടവരമ്പ് സ്കൂളിൽ വച്ച്നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രശസ്ത ചലച്ചിത്ര താരവും, തിരക്കഥാകൃത്തുമായ ശ്രീനിവാസൻ മുഖ്യാതിഥിയായിരിക്കും. സ്കൂളിലെ 1986 - 87 എസ്. എസ്. സി. ബാച്ച് കൂട്ടായ്മയായ "മഷിത്തണ്ട്" ഇവിടത്തെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും പി.ടി.എ. യുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് സ്കൂളിന്‍റെ ശതാബ്‌ദി ആഘോഷങ്ങളുടെ കർട്ടൻ റൈസർ പരിപാടിയായി സംഘടിപ്പിക്കുന്നത്.

സർഗസഭ പ്രസംഗ മത്സരം 2018

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിന ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 21 ന് ഞായറാഴ്ച രാവിലെ 9 ന് ആണ് പരിപാടി.യു.പി., ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി / കോളെജ് എന്നീ വിഭാഗങ്ങളിൽ മത്സരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി 9446539294 9946732675 എന്നീ ഫോൺ നമ്പറിൽ 18 ന് മുമ്പ് ബന്ധപ്പെടാവുന്നതാണ് .

കൂടിയാട്ടം മഹോത്സവം : പർണ്ണശാലാങ്കം നിർവഹണത്തിൽ ലളിതയായി ഡോ. അപർണ നങ്ങ്യാർ

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ കൂടിയാട്ട മഹോത്സവത്തില്‍ മാധവനാട്യഭൂമിയില്‍ ഡോ. അപര്‍ണ്ണ നങ്ങ്യാര്‍ ലളിതയായി വേഷം മാറിയ ശൂര്‍പ്പണഖയുടെ നിര്‍വ്വഹണം അവതരിപ്പിച്ചു. ശക്തിഭദ്രന്‍റെ ആശ്ചര്യ ചൂഢാമണിയിലെ ഒന്നാം അങ്കത്തിലെ ലളിതയുടെ നിര്‍വ്വഹണമാണ് പര്‍ണ്ണശാലാങ്കം എന്നറിയപ്പെടുന്ന ഈ കഥ. ഭര്‍ത്താവ് വിഡ്ഢിച്യൂഹന്‍റെ മരണത്തെ തുടര്‍ന്ന് രാവണന്‍റെ നിര്‍ദ്ദേശപ്രകാരം ത്രൈലോക്യം മുഴുവന്‍ തിരഞ്ഞ് സ്വര്‍ഗ്ഗത്തിലെത്തി ദേവന്‍മാരെ കണ്ട് ഓരോരുത്തരേയും പല കാരണങ്ങളാല്‍ ഉപേക്ഷിച്ച് പഞ്ചവടിയിലെത്തുന്നതും ശ്രീരാമന്‍റെ അടുത്തേക്ക് ലളിതയായി വേഷം ധരിച്ച് യാത്രയാകുന്നതാണ് ജാരസ്താവദസൗ എന്ന

Top