സംഘാടക സമിതി രൂപീകരിച്ചു

പൊറത്തിശ്ശേരി : തൃശൂരിൽ ഫെബ്രുവരി 22 മുതൽ 25 വരെ സംഘടിപ്പിക്കപ്പെടുന്ന സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി പൊറത്തിശ്ശേരി സൗത്ത് ലോക്കൽ സംഘാടക സമിതി രൂപീകരിച്ചു. വി.എ മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സി.കെ. ചന്ദ്രൻ, ആർ.എൽ. ശ്രീലാൽ, കെ.ജെ. ജോൺസൺ, പ്രഭാകരൻ വടാശ്ശേരി എന്നിവർ സംസാരിച്ചു. ഭാരവാഹിക്കളായി സി.കെ. ചന്ദ്രൻ (രക്ഷാധികാരി), കെ.കെ. ദിവാകരൻ മാസ്റ്റർ (ചെയർമാൻ), എം.ബി. രാജു മാസ്റ്റർ (കൺവീനർ), ആർ.എൽ. ശ്രീലാൽ

പാമ്പുകടിയേറ്റ് മരിച്ചു

മുരിയാട് : രാത്രി ബസ്സിറങ്ങി വീട്ടിലേക്കു നടന്നു വരുന്ന വഴി അണലിയുടെ കടിയേറ്റു പാറേക്കാട്ടുകര അരീക്കൽ കോപ്പുകുട്ടി മകൻ അപ്പു(63) നിര്യാതനായി. അങ്കമാലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഉച്ചക്ക് വീട്ടുവളപ്പിൽ നടന്നു. ഭാര്യ ചന്ദ്രിക മക്കൾ ജിനി, ജിഷ, ജിൽസ. മരുമക്കൾ രാജേഷ്, ശ്യാംജി, സുമേഷ്.

പടിയൂർ റോഡിൽ വാഹന ഗതാഗത നിയന്ത്രണം

പടിയൂർ : എടതിരിഞ്ഞി _ പടിയൂർ റോഡ് (പടിയൂർ _ മതിലകം റോഡ്) വീതികൂട്ടുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇത് വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം ഈ പ്രവൃത്തി കഴിയുംവരെ നിർത്തിവച്ചിരിക്കുന്നതായി പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹങ്ങൾ പോട്ട _ മൂന്നുപീടിക റോഡിൽ എടക്കുളത്തുനിന്നും തിരിഞ്ഞു ചേലൂർ _ അരിപ്പാലം റോഡിൽ കൂടി പോകണമെന്ന് അറിയിക്കുന്നു.

കൂടൽമാണിക്യം തിരുവുത്സവം ആലോചനയോഗം 14ന്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം സംബന്ധിച്ചുള്ള ആലോചനായോഗം ജനുവരി 14 ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് കൂടൽമാണിക്യം പടിഞ്ഞാറേ ഊട്ടു പുരയിൽ നടക്കും. എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. പുതിയ ദേവസ്വം കമ്മിറ്റി ഭരണം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഉത്സവമാണിത്. ഏപ്രിൽ 27ന് കൊടിയേറി ചാലക്കുടി കൂടപുഴയിൽ ആറാട്ടോടുകൂടി മെയ് 7 ന് ഉത്സവം അവസാനിക്കും.

സംസ്ഥാന സ്ക്കൂൾ കലോത്സവം : ആഗ്നേയ് ഗംഗക്ക് കഥകളി സംഗീതത്തിൽ എ ഗ്രേഡ്

ഇരിങ്ങാലക്കുട : സംസ്ഥാന സ്ക്കൂൾ കലോൽസവത്തിൽ കഥകളി സംഗീതത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇരിങ്ങാലക്കുട സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ 10 ക്ലാസ്സ് വിദ്യാർത്ഥി ആഗ്നേയ് ഗംഗാ 'എ' ഗ്രേഡ് നേടി. കരുവന്നൂർ തേലപ്പിള്ളി സ്വദേശി ഗംഗയുടെയും മിനിയുടെയും മകനാണ് ആഗ്നേയ്. ജില്ലാതലത്തിൽ ക്ലാസിക് മ്യൂസിക്കിനും ലൈറ്റ് മ്യൂസിക്കിനും സമ്മാനങ്ങൾ നേടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മൂഴിക്കുളത്തുള്ള കലാമണ്ഡലം സുധീഷിന്‍റെ കീഴിലാണ് കഥകളി അഭ്യസിക്കുന്നത് . കലാകാരികൂടിയായ സെന്റ്‌ജോസഫ് കോളേജ്

ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ വാർഷീകാഘോഷം 11ന്

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും ജനുവരി 11ന് രാവിലെ 10 മണിക്ക് ആരംഭിക്കും . സ്റ്റാഫ് പ്രതിനിധി ഇ.എ. കൊച്ചു ത്രേസ്യാ റിപ്പോർട്ട് അവതരിപ്പിക്കും. എം.പി ഇന്നസെന്റ് യോഗം ഉദ്ഘാടനം ചെയ്യും. വികാർ പ്രൊവിൻഷ്യൽ സി.ജോസ്‌റിറ്റ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപതാ ചാൻസലർ ഡോ. നെവിൻ ആട്ടോക്കാരൻ അനുഗ്രഹ പ്രഭാഷണം നടത്തും. എച്ച് എസ് പിടിഎ പ്രസിഡന്റ് പി.ടി. ജോർജ്ജ് റിട്ടയർ ചെയുന്ന ഷേളി

കാട്ടൂർ കൃഷിഭവൻ ജൈവഗ്രാമം ബയോഫാർമസി പ്രവർത്തനം ആരംഭിച്ചു

കാട്ടൂര്‍ : കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ ജൈവഗ്രാമം ബയോഫാര്‍മസി എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി എ മനോജ്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ഭാനു ശാലിനി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു . ആദ്യവില്‍പ്പന രാജലക്ഷ്മി കുറുമാത്ത്( കാട്ടൂര്‍ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് & മെമ്പര്‍ വാര്‍ഡ് 6)

Top