ഉരിയച്ചിറയിൽനിന്നും ജലചൂഷണം

പുല്ലൂർ : സംസ്ഥാനപാതക്ക് സമീപമുള്ള പുല്ലൂർ ഉരിയച്ചിറയിൽനിന്നും അനധികൃതമായി ലോറിയിൽ വെള്ളമെടുക്കുന്നു. ഇരിങ്ങാലക്കുട നഗരസഭയുടെയും മുരിയാട് പഞ്ചായത്തിന്‍റെയും അതിർത്തി പങ്കിടുന്ന ഇടമാണിത്. അന്യസംസ്ഥാന തൊഴിലാളികളാണ് ലോറിയിലെത്തി അപകട വളവിൽ വാഹനം പാർക്ക് ചെയ്ത് മോട്ടോർ ഉപയോഗിച്ചു രാവിലെ വെള്ളം കൊണ്ടുപോകുന്നത്. ഇത്തരം ജല സ്രോതസ്സുകളിൽ നിന്നും വെള്ളം മറ്റു ആവശങ്ങൾക്ക് കൊണ്ടു പോകരുത് എന്ന നിയമം നിലനിൽക്കുമ്പോളാണ് ഇത്തരം ജലചൂഷണം നടക്കുന്നത്.

അയ്യങ്കാവിലെ നവാഹ യജ്ഞത്തിന് ഭക്തിപൂർണമായ പരിസമാപ്‌തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കിഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നു വന്ന ദേവി ഭാഗവത നവാഹയജ്ഞത്തിന് ഭക്തി പൂർണമായ പരിസമാപ്‌തി. നൂറു കണക്കിന് ഭക്തജനങ്ങൾ സമാപന പൂജയിലും പിന്നീട് നടന്ന മഹാപ്രസാദ ഊട്ടിലും പങ്കെടുത്തു.

സൗജന്യ യോഗപരിശീലനം തുടങ്ങി

അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവ. ആയ്യൂര്‍വ്വേദ ആശുപത്രിയുടെ സഹകരണത്തോടെ വനിതകള്‍ക്ക് സൗജന്യ യോഗപരിശീലനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.ആര്‍ വിനോദ് അധ്യക്ഷനായിരുന്നു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കവിത സുരേഷ്, ഈനാശുപല്ലിശ്ശേരി, മിനി ശിവദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത കെ. എന്നിവര്‍ സംസാരിച്ചു.

വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ പോളീഷ് ചിത്രമായ ‘ഇഡ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 12ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2015ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടിയ പോളീഷ് ചിത്രമായ 'ഇഡ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. യൂറോപ്യൻ ഫിലിം അക്കാദമിയുടെ 2014ലെ മികച്ച ചിത്രത്തിനുള്ള ബഹുമതി ഉൾപ്പെടെ അറുപതോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ ചിത്രം നേടിയിട്ടുണ്ട്. 1960 ലെ പോളണ്ടാണ് കഥയുടെ പശ്ചാത്തലം. അനാഥയായി മഠത്തിൽ വളർന്ന അന്ന എന്ന

സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭാപട്ടം നിർദേശിച്ച ഷാഹുൽ ഹമീദ് മാസ്റ്ററെ ആദരിച്ചു

കല്ലേറ്റുംകര : സ്കൂൾ കലോത്സവത്തിൽ ആവേശം ജനിപ്പിച്ച കലാപ്രതിഭാപട്ടം പേർനിർദേശിച്ച കല്ലേറ്റുംകര സ്വദേശിയും മുൻ പ്രധാനാദ്ധ്യാപകനുമായിരുന്ന പി.എം ഷാഹുൽ ഹമീദ് മാസ്റ്ററെ ആദരിച്ചു. 1986 ൽ തൃശ്ശൂരിൽ നടന്ന യുവജനോത്സവത്തിലാണ് ആദ്യമായി പ്രതിഭ പട്ടം ആരംഭിച്ചത്. അന്നത്തെ സ്കൂൾ വിദ്യാർത്ഥിയും ഇപ്പോൾ മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ പി.ജെ സ്റ്റൈജുവാണ് ഷാഹുൽ ഹമീദ് മാസ്റ്ററെ വീട്ടിലെത്തി പൊന്നാടയും ചീകിത്സ സഹായവും നൽകി മാതൃകയായത്. 58- ാം

ശബരിമലയിൽ കൊരുമ്പ് മൃദംഗകളരിയിലെ കുരുന്നുകളുടെ മൃദംഗമേള

ഇരിങ്ങാലക്കുട : കൊരുമ്പ് മൃദംഗകളരിയിലെ കുട്ടികളുടെ മൃദംഗമേള ശബരിമല സന്നിധാനം വലിയ നടപ്പന്തലിലെ ശ്രീധര്‍മശാസ്ത ഓഡിറ്റോറിയത്തില്‍ അരങ്ങേറി. മൃദംഗ പരിശീലനത്തില്‍ അനുഭവസമ്പത്തുള്ള കൊരുമ്പ് മൃദംഗകളരി ആദ്യമായാണ് സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്. കെ.എസ്. വിക്രമന്‍ നമ്പൂതിരിയാണ് പരിശീലകന്‍. നൂറോളം കുട്ടികള്‍ അഭ്യസിക്കുന്നുണ്ട്. 30 വര്‍ഷമായി മൃദംഗമേള തുടങ്ങിയിട്ട്. വിക്രമന്‍  നമ്പൂതിരിയുടെ പിതാവ് സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് മേളക്ക് തുടക്കം കുറിച്ചത്. സന്നിധാനത്ത് 28 കുട്ടികളാണ് മൃദംഗം വായിച്ചത്. അഞ്ചുവയസ്സുള്ള കൈലാസ് മുതല്‍ 18

സേവാഭാരതി അന്നദാനം 11 – ാം വർഷത്തിലേക്ക്

ഇരിങ്ങാലക്കുട : താലൂക്ക് ആശുപത്രിയിൽ സേവാഭാരതി ദിവസവും വൈകീട്ട് നടത്തുന്ന അന്നദാനത്തിന്‍റെ 11 - ാം വാർഷികത്തോടനുബന്ധിച്ച് സംഗമേശ്വര വാനപ്രസ്ഥത്തിൽ നടത്തിയ പൊതുയോഗത്തിൽ കാത്തലിക് സിറിയൻ റിട്ടയേർഡ് ജനറൽ മാനേജർ സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ കജൂർ സ്വാഗതം പറഞ്ഞു. അന്നദാന സമിതി പ്രസിഡന്‍റ് ഡി.പി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. സുരേഷ്‌കുമാർ സേവാസന്ദേശം നൽകുകയും സേവാഭാരതി രക്ഷാധികാരി പി.കെ. ഭാസ്കരൻ അന്നദാന സാമഗ്രികൾ പൊതുജനകളിൽ നിന്ന്

കേരള കോ-ഓപ്പറേറ്റീവ് സർവ്വിസ് പെൻഷനേഴ്‌സ് അസോസിയേഷന്‍റെ മുകുന്ദപുരം താലൂക്ക് പൊതുയോഗം

ഇരിങ്ങാലക്കുട : കേരള കോ - ഓപ്പറേറ്റീവ് സർവ്വിസ് പെൻഷനേഴ്‌സ് അസോസിയേഷന്‍റെ മുകുന്ദപുരം താലൂക്ക് പൊതുയോഗവും, മെമ്പർഷിപ്പ് കാമ്പയിനും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറി ജോസഫ് നമ്പാടൻ ഉദ്ഘാടനം ചെയ്തു. "ഓഖി" ദുരിതാശ്വാസ നിധിയിലേക്കുള്ള താലൂക്ക് വിഹിതം മുകുന്ദപുരം സഹകരണ അസിസ്റ്റന്‍റ് ഡയറക്ടർ(ഓഡിറ്റ് ) എം.സി. അജിത്കുമാറിന് കൈമാറി. താലൂക്ക് പ്രസിഡന്‍റ് പി.വി.കുട്ടപ്പൻ അധ്യക്ഷനായിരുന്നു. താലൂക് സെക്രട്ടറി ടി. രാമകൃഷ്‌ണൻ, ജില്ലാ പ്രസിഡന്‍റ് സി.എൽ

റോഡിൽ ഡീസൽ : തങ്ങളുടേതല്ലെന്ന് കെ.എസ്.ആർ.ടി.സി, അഗ്നിശമനസേനാവിഭാഗം റോഡ് വൃത്തിയാക്കി

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിൽ വാഹനത്തിൽ നിന്നും ചോരുന്ന ഡീസൽ പരന്ന് ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്ന വാർത്ത വന്നതിനെ തുടർന്ന് അഗ്നിശമനസേനാവിഭാഗം റോഡ് വൃത്തിയാക്കി. കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് ഡീസൽ ചോർന്നതെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു എന്നാൽ കെ.എസ്.ആർ.ടി.സി അധികൃതർ ഇത് നിഷേധിച്ചു. ചൊവ്വാഴ്ച സർവീസ് നടത്തിയ ബസുകളിൽ നിന്ന് ഒന്നും തന്നെ ഇത് വരെ ഡീസൽ ചോർച്ച ജീവനക്കാർ റിപ്പോർട്ട് ചെയ്തീട്ടിലെന്നു കെ.എസ്.ആർ.ടി.സി

മൂര്‍ക്കനാട് സേവ്യാര്‍ അനുസ്മരണം ശനിയാഴ്ച്ച പ്രസ് ക്ലബ്ബിൽ

ഇരിങ്ങാലക്കുട: പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റും മാതൃഭൂമി ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന മൂര്‍ക്കനാട് സേവ്യാറിന്‍റെ 11-ാം ചരമവാര്‍ഷികം ശനിയാഴ്ച്ച ആചരിക്കും. പ്രസ് ക്ലബ്ബിന്‍റെയും ശക്തി സാംസ്‌ക്കാരികവേദിയുടേയും നേതൃത്വത്തില്‍ രാവിലെ 10.45ന് പ്രസ് ക്ലബ്ബ് ഹാളിലാണ് പരിപാടി. അനുസ്മരണ സമ്മേളനം കെ.എസ്.ഇ. ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എ.പി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്‍റ് വി.ആര്‍. സുകുമാരന്‍ അധ്യക്ഷനായിരിക്കും.

കെ.എസ്.ആർ.ടി.സി റോഡിൽ ഡീസൽ : വാഹനങ്ങൾ തെന്നി അപകടത്തിൽ പെടുന്നു

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിൽ വാഹനങ്ങളിൽ നിന്നും ചോർന്ന ഡീസൽ പരക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്നു. സ്റ്റാൻഡിൽ നിന്നും നടയിലേക്കുള്ള റോഡിൽ എല്ലാ വളവുകളിലും ഡീസൽ ചോർന്നു കിടക്കുന്നുണ്ട് , ചൊവാഴ്ച പുലർച്ചെ മുതൽ 3 അപകടങ്ങൾ ഇതുവരെ ഉണ്ടായി. വളവുകളിൽ എത്തുന്ന ഇരുചക്ര വാഹനങ്ങൾ റോഡിൽ പരന്നു കിടക്കുന്ന ഡീസൽ മൂലം തെന്നി വീഴുകയാണ്. Related News : റോഡിൽ ഡീസൽ :

ലീല ടീച്ചര്‍ അന്തരിച്ചു

ഇരിങ്ങാലക്കുട : പുത്തന്‍ വീട്ടില്‍ പരേതനായ ഹരിഹരന്‍ മാസ്റ്ററുടെ ഭാര്യ ലീല ടീച്ചര്‍ (82) അന്തരിച്ചു. പടിയൂര്‍ ആഗ്ലോ ഇന്ത്യന്‍ സ്കൂളിലെ ആദ്യകാല അധ്യാപികയായിരുന്നു. ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് തൃശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കാരം നടക്കും. മക്കള്‍ ഹേംഹരി (അബുദാബി), ശ്യംഹരി (ലേറ്റ്). മരുമകള്‍ മഞ്ജു.

Top