അമ്മന്നൂർ ഗുരുകുലം കൂടിയാട്ടമഹോത്സവം എട്ടാംദിവസം : പർണ്ണശാലാങ്കം നിർവ്വഹണം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലം കൂടിയാട്ടമഹോത്സവം എട്ടാംദിവസം മാധവനാട്യഭൂമിയില്‍ ഡോ. അപര്‍ണ്ണ നങ്ങ്യാര്‍ ലളിതയായി വേഷം മാറിയ ശൂര്‍പ്പണഖയുടെ നിര്‍വ്വഹണം അവതരിപ്പിച്ചു . ശക്തിഭദ്രന്റെ ആശ്ചര്യ ചൂഢാമണിയിലെ ഒന്നാം അങ്കത്തിലെ ലളിതയുടെ നിര്‍വ്വഹണമാണ് പര്‍ണ്ണശാലാങ്കം എന്നറിയപ്പെടുന്ന ഈ കഥ. ഭര്‍ത്താവ് വിഡ്ഢിച്യൂഹന്റെ മരണത്തെ തുടര്‍ന്ന് രാവണന്റെ നിര്‍ദ്ദേശപ്രകാരം ത്രൈലോക്യം മുഴുവന്‍ തിരഞ്ഞ് സ്വര്‍ഗ്ഗത്തിലെത്തി ദേവന്‍മാരെ കണ്ട് ഓരോരുത്തരേയും പല കാരണങ്ങളാല്‍ ഉപേക്ഷിച്ച് പഞ്ചവടിയിലെത്തുന്നു. ശ്രീരാമന്റെ അടുത്തേക്ക് ലളിതയായി വേഷം ധരിച്ച്

അയ്യങ്കാവിൽ മാതൃപൂജ നടന്നു : ദേവിഭാഗവത നവാഹയജ്ഞം ചൊവ്വാഴ്ച സമാപിക്കും

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന ദേവിഭാഗവത നവാഹ യജ്ഞത്തിന്റെ ഒമ്പതാം ദിവസമായ തിങ്കളാഴ്ച നടന്ന മാതൃപൂജയിൽ നിരവധി അമ്മമാരേ പാദപൂജ ചെയ്തു അനുഗ്രഹാശിസുകൾ നേടി സായൂജ്യരായി. സമാപന ദിവസമായ ചൊവ്വാഴ്ച രാവിലെ 18 കോട്ടകൾക്കു തുല്യമായി ൧൮ നിലവിളക്കുകളും, നിറപറയും ദേവിക്കു സർവ്വകാര്യ സാദ്ധ്യത്തിനായി സമർപ്പിക്കുന്നു. തുടർന്ന് സമാപന പൂജ, സമാപന പ്രാർത്ഥന, ആചാര്യ ദക്ഷിണ, പ്രസാദ വിതരണം, യജ്ഞശാലയിലെ ദീപം

കുഞ്ഞിലിക്കാട്ടിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു

കിഴുത്താനി : കുഞ്ഞിലിക്കാട്ടിൽ ജോത്സ്യൻ രാമൻ മകൻ ഉണ്ണികൃഷ്ണൻ (65 വയസ്സ്) നിര്യാതനായി. ഭാര്യ സുശീല. മക്കൾ,സന്ദീപ്, സനൽ, സായൂജ്. സഹോദരങ്ങൾ. പുരുഷോത്തമൻ (ലേറ്റ്).ശാരദ വിജയൻ (റിട്ട. ടീച്ചർ) ബാലസുബ്രമണ്യൻ, മുരളീധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

നമ്പൂതിരീസ്‌ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സ്റ്റുഡന്റസ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നമ്പൂതിരീസ്‌ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 2017–18 വർഷത്തെ കോളേജ് യൂണിയൻ ഉദ്‌ഘാടനം കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ട് നിർവഹിച്ചു . ആർട്സ് ക്ലബ് ഉദ്‌ഘാടനം സുപ്രസിദ്ധ സിനിമ സീരിയൽ താരം ഫിറോഷും വോൾ മാഗസിൻ ഉദ്‌ഘാടനം കോളേജ് ഡയറക്ടർ കെ.പി. കൃഷ്ണനുണ്ണിയും നിർവഹിച്ചു. പ്രിൻസിപ്പാൾ മല്ലിക രാജഗോപാൽ സ്വാഗതവും യൂണിയൻ ചെയർമാൻ ജെസിൽ ജോൺസൻ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപ്രസാദിന്‍റെ നേതൃത്വത്തിൽ പുതിയ

മൂർക്കനാട് തിരുനാൾ ഓഫീസ് ഉദ്ഘാടനം ചെയ്തു

മൂർക്കനാട് : 1838 ൽ സ്ഥാപിതമായ മൂർക്കനാട് സെന്‍റ് ആന്റണീസ് ദൈവാലയത്തിലെ 180- തിരുന്നാൾ ആഘോഷത്തിന്‍റെ ഓഫീസ് ഉദ്ഘാടനവും പ്രയർ കാർഡ് പ്രകാശനവും ഫാ. റാഫി തട്ടില്‍ നിർവഹിച്ചു. വികാരി ഫാ. ജെസ്റ്റിൻ വാഴപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ മാർട്ടിൻ ജോസഫ് തേറുപറമ്പിൽ സ്വാഗതവും സെക്രട്ടറി സി.പി. വർഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി. പബ്ലിസിറ്റി കൺവീനർ സജി ഏറാട്ടുപറമ്പിൽ, നൈജോ, നെൽജോ, സിൻഞ്ചോ എന്നിവർ നേതൃത്വം നൽകി.

സിവിൽ സർവീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് – സൗജന്യ സ്കോളർഷിപ്പ് സെമിനാർ ജനുവരി 14ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനു സമാനമായി കേരളത്തിലും സംസ്ഥാനത്തിന്‍റതായ ഒരു അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ആയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ.എ.എസ്.) തസ്തികനിര്‍ണയം പൂര്‍ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ 115 തസ്തികകള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതില്‍ പകുതിയോളം ഒഴിവുകളില്‍ നേരിട്ടുള്ള നിയമനം നടത്തും. ബിരുദമായിരിക്കും അടിസ്ഥാന യോഗ്യത. ഇരിങ്ങാലക്കുട ബ്രില്ലൻസ് കോളേജ് വിദ്യാര്‍ത്ഥികൾക്കായി സിവിൽ സർവീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് , ബാങ്ക്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നി മത്സര പരീക്ഷകൾക്ക്

ബൈപ്പാസില്‍ കാട്ടൂര്‍- സിവില്‍ സ്റ്റേഷന്‍ റോഡ് ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ നടപടിയെടുക്കണം – താലൂക്ക് വികസന സമിതി

ഇരിങ്ങാലക്കുട: പുതുതായി ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുള്ള ഇരിങ്ങാലക്കുട ബൈപ്പാസില്‍ കാട്ടൂര്‍- സിവില്‍ സ്റ്റേഷന്‍ റോഡ് ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഹമ്പ് ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മുകുന്ദപുരം താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. നാല് റോഡുകള്‍ കൂടിചേരുന്ന ഈ ഭാഗത്ത് അപകടങ്ങള്‍ സ്ഥിരം സംഭവമാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ അനുയോജ്യമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് വികസന സമിതി ആവശ്യം. ഠാണ ബസ് സ്റ്റാന്റ് റോഡ് വികസനത്തിന്റെ ഭാഗമായി

ജാപ്പനീസ് കലാകാരി യൂകോ കസേകി നയിച്ച ബൂട്ടോ ശിൽപശാല സമാപിച്ചു

ഇരിങ്ങാലക്കുട : ജപ്പാൻ ഫൗണ്ടേഷനും ട്രിവി ആർട് കൺസേൺസും ചേർന്ന്, ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററിന്റെ ആതിഥേയത്വത്തിൽ ജാപ്പനീസ് ബൂട്ടോ കലാകാരിയായ യൂകോ കസേകി നയിച്ച ത്രിദിന ബൂട്ടോ ശിൽപശാല മണ്ണാത്തിക്കുളം റോഡിലെ വാൾഡനിൽ സമാപിച്ചു. പി. കെ. ഭരതൻ, രേണു രാമനാഥ് എന്നിവർ ശില്പശാലയിലെ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശില്പശാല കോ-ഓർഡിനേറ്റർ അർജുൻ ആയില്ലത്തും ചടങ്ങിൽ പങ്കെടുത്തു. ബർലിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജാപ്പനീസ് കലാകാരിയാണു യൂകോ കസേകി. രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ

Top