കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്ര ഉത്സവാഘോഷകമ്മിറ്റി രൂപികരിച്ചു

ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ 2018 ലെ തിരുവുത്സവത്തോടാനുബന്ധിച്ചു ഉത്സവാഘോഷകമ്മിറ്റി രൂപീകരണയോഗം ക്ഷേത്രം ഊട്ടുപുരയിൽ വച്ച് നടന്നു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പി.കെ.ശിവദാസ്, വാർഡ് കൗൺസിലർ ശ്രീമതി സുജ സഞ്ജീവ് കുമാർ, ഒ.എസ്. ശ്രീജിത്ത് മാസ്റ്റർ, ഇ.കൃഷ്ണകുമാർ, നാരായണൻകുട്ടി മാസ്റ്റർ, ശശിധര മേനോൻ, എന്നിവർ സംസാരിച്ചു. ഉത്സവഘോഷകമ്മിറ്റി ഭാരവാഹികളായി ഒ. എസ്. ശ്രീജിത്ത് മാസ്റ്റർ പ്രസിഡണ്ട്, ഇ.കൃഷ്ണകുമാർ സെക്രട്ടറി, പി.രാധാകൃഷ്ണൻ ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു.

ചുറ്റുപാടുകളോടുള്ള തന്‍റെ കലഹങ്ങളും പ്രതിഷേധങ്ങളുമാണ് എഴുത്തിലൂടെ വരുന്നത് – ടി.ഡി. രാമകൃഷ്ണന്‍

ഇരിങ്ങാലക്കുട : ചുറ്റുപാടുകളോടുള്ള തന്‍റെ കലഹങ്ങളും പ്രതിഷേധങ്ങളുമാണ് എഴുത്തിലൂടെ താന്‍ തുറന്നു കാണിക്കുന്നതെന്ന് നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ . ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി നടത്തിവരുന്ന പതിനേഴാമത് നോവല്‍ സാഹിത്യയാത്രയില്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവല്‍ ചർച്ചാവേളയിൽ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആദ്ദേഹം. ടി.ഡി.രാമകൃഷ്ണന്‍റെ നോവല്‍ ഭൂത-ഭാവി-വര്‍ത്തമാന കാലങ്ങളെ മിത്തുമായി കൂട്ടിയിണക്കി തികച്ചും വ്യത്യസ്തമായ വായനാനുഭവം പകരുന്ന കൃതിയാണെന്ന് നോവല്‍ അവതരണം നടത്തികൊണ്ട് ഒ.എ.സതീശന്‍ അഭിപ്രായപ്പെട്ടു. തമിഴ്

കൂടിയാട്ട മഹോത്സവം കപില വേണു രാസക്രീഡ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട: കൂടിയാട്ട മഹോത്സവത്തിന്റെ ആറാം ദിവസം കപില വേണു രാസക്രീഡ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. അമ്മന്നൂര്‍ കൂടിയാട്ട മഹോത്സവത്തില്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് മാധവനാട്യഭൂമിയില്‍ ഡോ. അപര്‍ണ്ണ നങ്ങ്യാര്‍ ലളിതയായി വേഷം മാറിയ ശൂര്‍പ്പണഖയുടെ നിര്‍വ്വഹണം അവതരിപ്പിക്കും. ശക്തിഭദ്രന്റെ ആശ്ചര്യ ചൂഢാമണിയിലെ ഒന്നാം അങ്കത്തിലെ ലളിതയുടെ നിര്‍വ്വഹണമാണ് പര്‍ണ്ണശാലാങ്കം എന്നറിയപ്പെടുന്ന ഈ കഥ. ഭര്‍ത്താവ് വിഡ്ഢിച്യൂഹന്റെ മരണത്തെ തുടര്‍ന്ന് രാവണന്റെ നിര്‍ദ്ദേശപ്രകാരം ത്രൈലോക്യം മുഴുവന്‍ തിരഞ്ഞ് സ്വര്‍ഗ്ഗത്തിലെത്തി ദേവന്‍മാരെ കണ്ട് ഓരോരുത്തരേയും

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കാട്ടുങ്ങച്ചിറ : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കാട്ടുങ്ങച്ചിറ ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ റപ്പായിയുടെ മകന്‍ സെബാസ്റ്റ്യ(62)നാണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെ കാട്ടുങ്ങച്ചിറയില്‍ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഓമന. മക്കള്‍: സൗമ്യ, രമ്യ, ധന്യ. മരുമക്കള്‍: എല്‍ജോ, റിജോ. ശവസംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍.

ദനഹാ തിരുനാൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയ സംപ്രേക്ഷണം

ഇരിങ്ങാലക്കുട : പ്രസിദ്ധമായ സെന്‍റ് തോമസ് കത്തീഡ്രലിലെ റൂബി ജൂബിലി ദനഹാ തിരുനാൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ ഇപ്പോൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഞായറാഴ്ച രാവിലെ 10 മണിയുടെ ആഘോഷമായ ദിവ്യബലിയും 3 മണി മുതൽ 7 മണി വരെയുള്ള തിരുന്നാൾ പ്രദക്ഷിണവും www.irinjalakudalive.com സംപ്രേക്ഷണം ചെയ്യുന്നുണ്ട്.  

തിങ്കളാഴ്ച ഇരിങ്ങാലക്കുടയിൽ പ്രാദേശിക അവധി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ ദനഹാ തിരുനാളിനോടനുബന്ധിച്ച് ജനുവരി 8 തിങ്കളാഴ്ച ഇരിങ്ങാലക്കുടയില്‍ പ്രാദേശിക അവധി. പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഓഫിസുകളും, സഹകരണ സ്ഥാപനങ്ങളും അവധിയായിരിക്കും.

Top