സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണം വിളമ്പാനായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് വിദ്യാര്‍ത്ഥികള്‍ ഭോജനശാലയിൽ ഭക്ഷണം വിളമ്പാനെത്തി. തൃശൂർ ആതിഥേയത്വം വഹിക്കുന്ന മേളയിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും മേള സുഗമമാക്കാൻ വിദ്യാര്‍ത്ഥികള്‍ വരുന്നുണ്ട്. 1600 പേർക്ക് ഒരേസമയം ഇരിക്കാവുന്ന 11 കൗണ്ടറുകളാണ് സ്പോർട്സ് കൗൺസിലിന്‍റെ അക്വാട്ടിക് കോംപ്ലക്സ് ഗ്രൗണ്ടിൽ തയാറാക്കിയ ഭോജനശാലയിൽ ഉള്ളത്. ഇതിൽ 7 കൗണ്ടറുകളിലും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ

ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ ഒരുക്കത്തിൽ

ഇരിങ്ങാലക്കുട : മാർതോമാസ്ലീഹായുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലെ ദനഹാ തിരുന്നാളിന് ഇരിങ്ങാലക്കുട ഒരുങ്ങി.ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്‍റെ മദ്ധ്യസ്ഥം തേടിയാണ് അമ്പ്തിരുനാൾ കൊണ്ടാടുന്നത്. ഏറ്റവും പ്രധാനമായി എല്ലാ വീടുകളിലും പിണ്ടി കുത്തുന്നു. അതുകൊണ്ട് തന്നെ പിണ്ടികുത്തി പെരുന്നാൾ എന്നും അറിയപ്പെടുന്നു. പഴയകാലത്ത് പന്തം കത്തിച്ച് പിണ്ടിയിന്മേൽ കുത്തുകയും പിണ്ടിയുടെ നെറുകയിൽ എണ്ണക്കിരീടം വെച്ച് കത്തിക്കുകയും രാത്രിയിൽ എല്ലാവരും ഒത്തുചേർന്ന് ഈശോയുടെ രൂപം പ്രായമുള്ള ആരെങ്കിലും വഹിച്ച് ഗാനങ്ങളാലപിച്ച് ക്രൈസ്തവർ താമസിക്കുന്ന തെരുവുകളിൽ

മുന്നറിയിപ്പ് അവഗണിച്ച് ഇപ്പോഴും സൂര്യതാപം ഏൽക്കുന്ന രീതിയിൽ കണ്ടയ്നറുകളിൽ കുടിവെള്ള വിതരണം

ഇരിങ്ങാലക്കുട : പൊതുജനാരോഗ്യം മുൻനിർത്തി പ്ലാസ്റ്റിക് കുപ്പികളിലും കണ്ടെയ്നറുകളിലും വെള്ളം, ശീതളപാനീയം എന്നിവ സൂര്യപ്രകാശമൂലമുള്ള താപം ഏൽക്കുന്ന രീതിയിൽ സൂക്ഷിക്കാൻ പാടില്ല എന്നും കൂടാതെ ഇത്തരം പാനീയങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ശരിയായ മൂടിയോടു കൂടിയുള്ളതാകണം എന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് കുടിവെള്ളം പ്ലാസ്റ്റിക് കണ്ടയ്നറുകളിൽ മുടിയില്ലാത്ത വിതരണ വാഹനങ്ങളിൽ ഇപ്പോഴും ഇരിങ്ങാലക്കുട മേഖലയിൽ കൊണ്ടുപോകുന്നു. പ്ലാസ്റ്റിക് കണ്ടയ്നറുകളിലും കുപ്പികളിലുമായി സൂക്ഷിക്കുന്ന കുടിവെള്ളം ശീതളപാനീയം എന്നിവയിൽ നേരിട്ട് സൂര്യപ്രകാശം

ചരമം : അഡ്വ. വി ജി രാമചന്ദ്രൻ (79 )

ഇരിങ്ങാലക്കുട : ടൌൺ ഹാൾ റോഡിൽ വലിയപറമ്പിൽ വീട്ടിൽ (ഉഷസ്) അഡ്വ. വി ജി രാമചന്ദ്രൻ (79) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കോമളം. മകൻ അഡ്വ. ബിനോയ്‌റാം (ഹൈകോടതി) മരുമകൾ ഹരിപ്രിയ, അനഘ പേരകുട്ടി

അയ്യങ്കാവ്ക്ഷേത്രത്തിലേക്ക് പാർവ്വതിസ്വയംവര ഘോഷയാത്ര

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രഥമ ദേവീഭാഗവത നവാഹയജ്ഞത്തിന്‍റെ ഭാഗമായി ആറാം ദിവസമായ ശനിയാഴ്ച കൂടൽമാണിക്യം ക്ഷേത്ര സന്നിധിയിൽ നിന്ന് അയ്യങ്കാവ് ക്ഷേത്രത്തിലേക്കി വാദ്യമേളങ്ങള്ളോടുകൂടി പാർവ്വതി സ്വയംവര ഘോഷയാത്ര നടത്തി. നൂറുകണക്കിന് ഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു. ദേവി ഭാഗവത നവാഹയജ്ഞത്തിന്‍റെ യജ്ഞാചാര്യൻ പി.പി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ്. ഡിസംബർ 31 ന് ആരംഭിച്ച ദേവി ഭാഗവത നവാഹയജ്ഞം ജനുവരി 9 ന് സമാപിക്കും.

നിർധനരായ രോഗികളുടെ ചികിത്സക്കായി ഐപിഎൽ

ഇരിങ്ങാലക്കുട : നിർധനരായ രോഗികളെ സഹായിക്കാൻ തുക കണ്ടെത്തുവാനായി ഐ പി എൽ ക്രിക്കറ്റ് നടത്തി മാതൃകയാകുകയാണ് ഇരിങ്ങാലക്കട ലോർഡ്സ് ക്ലബ്. ടൂർണ്ണമെന്‍റ്ലുടെ കിട്ടിയ തുക 33 നിർധന കടുംബങ്ങളിലെ രോഗികൾക്ക് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യാഷിജു വിതരണം ചെയ്തു. ചടങ്ങിൽ കൗൺസിലർ സോണിയ ഗിരി, പ്രസിഡണ്ട് രഞ്ജിത്ത് മേനോൻ , സെക്രട്ടറി ഉണ്ണി എന്നിവർ സംസാരിച്ചു. കഴിഞ്ഞ 5 വർഷമായി ക്രിക്കറ്റ് ടൂർണ്ണമെന്‍റ് നടത്തി 15 ലക്ഷത്തിലധികം രൂപ

Top