റൂബിജൂബിലി പ്രഭയിൽ സെന്‍റ് തോമസ് കത്തീഡ്രൽ

ഇരിങ്ങാലക്കുട : ദനഹാ തിരുന്നാളിനോടനുബദ്ധിച്ച് സെന്‍റ് തോമസ് കത്തീഡ്രലിൽ ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വർഗ്‌ഗീസ് നിർവ്വഹിച്ചു. റൂബിജൂബിലിയാഘോഷവുമായി ബന്ധപ്പെടുത്തി ദീപാലങ്കാരം പതിവിലും മികവാർന്നതാണ് ഇത്തവണ. ദീപാലങ്കാരം ആസ്വദിക്കാൻ നൂറുക്കണക്കിന് ഭക്ത ജനങ്ങൾ പള്ളിയാങ്കണത്തിൽ തടിച്ചുകൂടിയിരുന്നു.

വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ : ബഹുനില ദീപാലങ്കാര പന്തൽ തെളിഞ്ഞു

ഇരിങ്ങാലക്കുട : ദനഹാ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള ബഹുനില അലങ്കാര ഗോപുരത്തിന്‍റെ സ്വിച്ച് ഓൺ കർമ്മം ഇരിങ്ങാലക്കുട എം.എൽ.എ കെ.യു. അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. സ്ട്രീറ്റ് ഇല്ല്യൂമിനേഷൻ സ്വിച്ച് ഓൺ കർമ്മം നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു നിർവഹിച്ചു. ഫാ. ജോൺ പാലിയേക്കര ആശിർവാദകർമം നിർവഹിച്ചു. ഇതിന്‍റെ ഭാഗമായി ഠാണാ മുതൽ ബസ് സ്റ്റാൻഡ് വരെ മെയിൻ റോഡിൽ ബൾബ് കൊണ്ട് അലങ്കരിച്ചിരിക്കുന്ന കാഴ്ച നയന മനോഹരമാണ്. വലിയങ്ങാടി

ബൈപാസ്സിന് സമീപം അനധികൃത കൈയ്യേറ്റവും നികത്തലും – സ്റ്റോപ്പ് മെമ്മോ നൽകി

ഇരിങ്ങാലക്കുട : മാസ് തിയ്യറ്ററിന് സമീപം സ്വകാര്യ വ്യക്തി അനധികൃതമായി നടത്തിയ കൈയ്യേറ്റവും നിര്‍മ്മാണവും ഭൂമി നികത്തലും തടഞ്ഞുകൊണ്ട് വില്ലേജ് അധികൃതർ വെള്ളിയാഴ്ച സ്റ്റോപ്പ് മെമോ നൽകി. മണ്ണുമാന്തി യന്ത്രംകൊണ്ട്‌വന്ന് നഗരസഭ കാനയിലെ മണ്ണെടുത്തും സ്ഥലം നികത്തിയിട്ടുണ്ട്. ഇതിനെതിരെയുള്ള പരാതിയിന്മേലാണ് നടപടി. ബൈപാസ്സ്‌ റോഡിൽ പലയിടത്തും ഇപ്പോൾ അനധികൃതമായി ഭൂമി നികത്തലുകൾ ആരംഭിച്ചിട്ടുണ്ട്.

കലോത്സവത്തിന് പച്ചക്കറികള്‍ നല്‍കി

വെള്ളാങ്ങല്ലൂര്‍ : സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ കലവറ നിറയ്ക്കലിന്‍റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ കൃഷിഭവനുകളുടെ നേതൃത്വത്തില്‍ പച്ചക്കറി സമാഹരിച്ചു നല്‍കി. കര്‍ഷകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച പലതരം പച്ചക്കറികളും, കായക്കുലകള്‍ നാളികേരം എന്നിവയാണ് നല്‍കിയത്. കലോത്സവ കലവറയിലേക്ക് പച്ചക്കറി നിറച്ചുള്ള വണ്ടി വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി നക്കര, ടി.കെ.ഉണ്ണികൃഷ്ണന്‍,എം.കെ. ഗോപിദാസ്‌, ഉണ്ണികൃഷ്ണന്‍കുറ്റിപറമ്പില്‍, എം.കെ.മോഹനന്‍, സിമി കണ്ണദാസ്‌, എ.കെ.മജീദ് എന്നിവര്‍ പ്രസംഗിച്ചു.

ദ്വിദിന സഹവാസക്യാമ്പ് സമാപിച്ചു

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. എം.എല്‍.എ .വി.ആര്‍.സുനില്‍കുമാറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി നക്കര അധ്യക്ഷനായിരുന്നു. ബി.പി.ഒ. പ്രസീത, ഇന്ദിരതിലകന്‍, പ്രസന്ന അനില്‍കുമാര്‍, വി.വി.മീര, ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍,കെ.സി.ബിജു, രജനി സതീഷ്‌, കെ.എച്ച്.അബ്ദുള്‍നാസര്‍, എ.കെ.മജീദ്‌, ടി.ആര്‍.സുനില്‍, വി.എച്ച്.വിജേഷ്, രേണുകസുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരവും, പഠനയാത്രയും ക്യാമ്പിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു.

കരൂപ്പടന്ന ഗവ.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി – അധ്യാപക സംഗമം

കരൂപ്പടന്ന : ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി - അധ്യാപക - അനധ്യാപക സൗഹൃദ സംഗമം ജനുവരി 11 വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് സ്കൂൾ അങ്കണത്തിൽ വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗുരുവന്ദനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കായംകുളം മുഹമ്മദ് അധ്യക്ഷത വഹിക്കും. ഇന്‍റർനാഷണൽ സ്കൂൾ പ്രൊജക്ടിന്‍റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം എൻ.കെ.ഉദയപ്രകാശ് നിർവ്വഹിക്കും.

ബീസ. പി. ഭാസ്കറിന് ഡോക്ടറേറ്റ്

ഇരിങ്ങാലക്കുട : മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ (എംജി സർവകലാശാല) ഷൊർണ്ണൂർ എസ്.എൻ. കോളേജിലെ അസി.പ്രൊഫസർ ബീസ. പി. ഭാസ്കർ, നടവരമ്പ് പാലക്കാട്ടുതോട്ടത്തിൽ ഭാസ്കരന്‍റെയും ( റിട്ട. ജോയിന്‍റ് ബി.ഡി.ഒ ) സാവിത്രിയുടെയും (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ) മകളും ഐരാപുരം പുള്ളിയ്ക്കാകുടി ലിജുവിന്‍റെ (പോപ്പുലർ, ജെ.സി.ബി) ഭാര്യയുമാണ്.

ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവം ജനുവരി 23ന്

ഇരിങ്ങാലക്കുട : എസ്. എൻ. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവം ജനുവരി 23 ചൊവ്വാഴ്ച ആഘോഷിക്കുന്നു. കൊടിയേറ്റം 17 ന് ബുധനാഴ്ച വൈകീട്ട് 7 നും 7:30 നും മദ്ധ്യേ പെരിങ്ങോട്ടുകര ശ്രീനാരായണാ ആശ്രമത്തിലെ ബ്രമ്ഹ സ്വരൂപാനന്ദ സ്വാമികളുടെ സാന്നിധ്യത്തിൽ പറവൂർ രാഗേഷ് തന്ത്രി നിർവ്വഹിക്കുന്നു. ഷഷ്ടി മഹോത്സവത്തിനോടനുബന്ധിച്ച നാടക മത്സരങ്ങൾ ജനുവരി 15ന് ആരംഭിക്കുന്നു. ഉത്സവദിനത്തിൽ പ്രാദേശിക ഉത്സവാഘോഷകമ്മിറ്റികളായ പുല്ലൂർ, തുറവൻകാട്,

സംസ്ഥാന കലോത്സവ സദ്യക്കായി കുരുന്നുകളുടെ വക പച്ചക്കറികൾ

മാടായിക്കോണം : തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിനെത്തുന്ന മുഴുവൻ പ്രതിഭകൾക്കും വിഭവസമൃദ്ധമായ ഭക്ഷണം നല്കാൻ മാടായിക്കോണം ചാത്തന്മാസ്റ്റർ സർക്കാർ യു പി സ്കൂളിലെ കുരുന്നുകൾ ശേഖരിച്ച പച്ചക്കറികൾ ഇരിങ്ങാലക്കുട എഇഒ ഓഫീസിൽ എത്തിച്ചു. തൃശൂർ ജില്ലയുടെ സന്തോഷത്തിൽ തന്നാലാവുന്നതു ചെയ്ത സന്തോഷത്തിൽ കുട്ടികൾ.

Top