തെരുവുവിളക്കുകള്‍ കത്താത്തതിൽ പ്രതിഷേധിച്ച് ചുട്ടുകുറ്റികളുമായി കേരളജനപക്ഷത്തിന്‍റെ പ്രതിഷേധം

ഇരിങ്ങാലക്കുട : മാസങ്ങളായി നഗരങ്ങളിലെയും ഗ്രാമപ്രദേശത്തെയും തെരുവുവിളക്കുകൾ കാത്തതായ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളജനപക്ഷം പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. തെരുവുവിളക്കുകള്‍ തകരാറിലായത് സംബന്ധിച്ച് പലതവണ പരാതി നൽകിയിട്ടും പരിഹാരമുണ്ടായിലെന്ന പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്‍, ഉന്നതാധികാര സമതി അംഗം അഡ്വ. സുബീഷ് ശങ്കര്‍ എന്നിവർ പറഞ്ഞു. പ്രതിഷേധ സമരം ഷാജൻ വവ്വാക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ജോസ് കിഴക്കേപീടിക, സുരേഷ് വിജയന്‍, ശരത്ത്

മാധവനാട്യഭൂമിയിൽ കംസജനനം നങ്ങ്യാര്‍ക്കൂത്ത് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കൂടിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മാധവനാട്യഭൂമിയിൽ കംസജനനം നങ്ങ്യാര്‍ കൂത്ത് തുമോയെ താരാ ഇറിനോ അവതരിപ്പിച്ചു. മധുരയിലെ രാജാവായ ഉഗ്രസേനൻ കാട്ടിലേക്കി നായാട്ടിനു പോയ സമയത്ത് പത്നി ശൗരസേനി തോഴിമാരോടൊപ്പം യാമുനം പർവ്വതത്തിലുള്ള സരസ്സിൽ സ്നാനത്തിനു പുറപ്പെടുന്നതോടെയാണ് കഥയാരംഭിച്ചത്. ഈ രംഗത്ത് ജലക്രീഡയും തുടർന്ന് തോഴിമാർ ശൗരസേനിയെ അലങ്കരിപ്പിക്കുന്നതും വിസ്തരിച്ചു അഭിനയിച്ച് കാണിച്ചിരിക്കുന്നു. കുളത്തിനടുത്ത് മറ്റൊരു പാറയിൽ മദ്യപിച്ചും ചൂത് കളിച്ചും ഉല്ലസിക്കുന്ന ഭ്രമിളന്‍ എന്ന അസുരൻ ശൗരസേനിയക്കണ്ട് കാമപരവേശനായി മയമന്ത്രം

വലിയങ്ങാടി അമ്പ് കൊടിയേറ്റം

ഇരിങ്ങാലക്കുട : ദനഹാതിരുനാളിനോടനുബന്ധിച്ചുള്ള വലിയങ്ങാടി അമ്പിന്‍റെ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ. ആന്റോ തച്ചിൽ പതാക ഉയർത്തി നിർവ്വഹിച്ചു. . രൂപതാ ചാൻസിലർ ഫാ. നെവിൻ ആട്ടോക്കാരൻ, ഫിനാൻസ് ഓഫീസർ ഫാ.വർഗ്‌ഗീസ് അരിക്കാട്ട്, മുൻസിപ്പൽ കൗൺസിലർ പി.ശിവകുമാർ, മാർട്ടിൻ ആലേങ്ങാടൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വാർഷികാഘോഷത്തിന്‍റെ നിറവിൽ വിമല സെൻട്രൽ സ്കൂൾ

താണിശ്ശേരി : വിമല സെൻട്രൽ സ്കൂളിന്‍റെ ഇരുപത്തി മൂന്നാം വാർഷികാഘോഷം ജനുവരി മൂന്നാം തിയതി , വാടച്ചിറ വികാരി ഫാദർ ജിജി കുന്നേലിന്‍റെ അദ്ധ്യക്ഷതയിൽ, പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണിഗായികയുമായ ബിന്നി കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. ചിട്ടയായ ജീവിതചര്യക്കും ബുദ്ധിവികാസത്തിനും സംഗീതം ഏറെ ഫലവത്താണെന്നു അവർ അഭിപ്രായപ്പെട്ടു. രണ്ടായിരത്തി ആറിൽ ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്ത 'രാര സരസകു രാര'എന്ന പാട്ടു പാടുകയും, അമൃതവർഷിണി രാഗത്തിന്‍റെ അദ്ധ്യക്ഷ ഭംഗി, സ്വരരാഗ

ദനഹതിരുനാൾ മതസൗഹാർദ്ദ സമ്മേളനം

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിനോടനുബന്ധിച്ച് മതസൗഹാർദ്ദസമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, മൈസൂർ രൂപത മെത്രാൻ മാർ തോമസ് വാഴപ്പിള്ളി, കത്തീഡ്രൽ വികാരി ഫാ. ആന്റോ ആലപ്പാടൻ, സഹവികാരിമാരായ ഫാ.ടിനോ മേച്ചേരി, ഫാ. ലിജോൺ ബ്രഹ്മകുളം, ഫാ.അജോ പുളിക്കൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു, പ്രദീപ് മേനോൻ, കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം നിസാർ സഖാഫി, എസ്.എൻ.ഡി.പി യോഗം താലൂക്ക് പ്രസിഡന്‍റ്

പച്ചക്കറിവിത്തുകളും തൈകളും വിതരണം ചെയ്തു

മുരിയാട് : പച്ചക്കറിയിൽ സ്വയം പര്യപ്തത കൈവരിക്കുന്നതിന്‍റെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ 17-18 വാർഷിക പദ്ധതിയിൽ നാല് ലക്ഷം രൂപ ഉൾപ്പെടുത്തി കൊണ്ട് പഞ്ചായത്തിലെ അർഹരായ എല്ലാ വനിതകൾക്കും പച്ചക്കറിവിത്ത്, തൈ, കൂലി ചിലവ് സബ്സിഡി എന്നിവ നൽകുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇരുപത് ഹെക്ടർ സ്ഥലത്തെങ്കിലും ജൈവ പച്ചക്കറി വ്യാപിക്കുകയാണ് ഭരണസമിതിയുടെ തിരുമാനമെന്ന് പ്രസിഡന്‍റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു . സ്റ്റാൻഡിംഗ് ചെയർപേഴ്സൺ അജിത

കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷൻ വാർഷിക പുതുവത്സരാഘോഷം നടത്തി

കൊരുമ്പിശ്ശേരി : കണ്ടേശ്വരം – കൊരുമ്പിശ്ശേരി ഭാഗത്തെ കുടുംബങ്ങൾ ഉൾപ്പെട്ട കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്‍റെ വാർഷിക പുതുവത്സരാഘോഷം ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു . പ്രദീപ് മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. റസിഡന്‍സ് അസോസിയേഷൻ പ്രസിഡന്‍റ് ടി.എം രാംദാസ് അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർമാരായ കെ.കെ. ശ്രീജിത്ത്, കെ.ഗിരിജ, സെക്രട്ടറി എ.സി. സുരേഷ്, രേഷ്മ രാമചന്ദ്രൻ, രാജീവ് മുല്ലപ്പിള്ളി, രമാഭായ് രാമദാസ് എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക്കിന്‍റെ അധിക ഉപയോഗം ഒഴിവാക്കാൻ നാടിന്‍റെ നന്മക്കായി

Top