കൂടിയാട്ടമഹോത്സവം മൂന്നാംദിവസം : ശകടാസുര തൃണാവര്‍ത്ത വധം നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തില്‍ മാധവനാട്യഭൂമിയില്‍ നടക്കുന്ന കൂടിയാട്ടമഹോത്സവം മൂന്നാംദിവസം അര്‍ച്ചന നന്ദകുമാര്‍ ശകടാസുര തൃണാവര്‍ത്തവധം നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. കൃഷ്ണനെ വധിക്കാനായി ശകടാസുരന്‍, തൃണാവര്‍ത്തന്‍ തുടങ്ങിയ അസുരന്മാരെ കംസന്‍ വിടുന്നതും കൃഷ്ണന്‍ അവരെ വധിക്കുന്നതുമാണ് കഥ. കാളവണ്ടിയുടെ രൂപത്തില്‍ കൃഷ്ണന്‍റെ അടുത്തേക്ക് ചെല്ലുന്ന ശകടാസുരന്‍റെ ശരീരത്തെ അനവധിയോജന അകലേക്ക് കൃഷ്ണന്‍ തട്ടിത്തെറിപ്പിക്കുന്നതും വീണ് ഒടിഞ്ഞ് നുറുങ്ങിയ രൂപത്തില്‍ കിടക്കുന്ന ശകടാസുരന്‍റെ ഗതികേടുമാണ് അഭിനയിച്ചുകാണിച്ചത് . തുടര്‍ന്ന് കൊടുങ്കാറ്റ് രൂപത്തില്‍ വന്ന

ഉത്തരവ് അവഗണിച്ചും ബൈപാസ് റോഡിൽ ബസ്സുകളുടെ അനധികൃത പാർക്കിംഗ്

ഇരിങ്ങാലക്കുട : പുതുതായി സഞ്ചാരയോഗ്യമാക്കിയ ബൈപാസ്സ്‌ റോഡിൽ കുപ്പികഴുത്തിനു സമീപം ബസ്സുകളുടെ പാർക്കിങ്ങ് തുടരുന്നത് വളരെ അപകടസാധ്യത ഉണ്ടാക്കുന്നു. ബൈപാസ്സ്‌ റോഡിൽ ബസ്സ് തുടങ്ങിയ മറ്റു വാഹനങ്ങളുടെ പാർക്കിംഗ് നിരോധിച്ചിരിക്കുന്നു എന്നും ബസുകൾ കുത്തി തിരിക്കുന്നതും ഒഴിവാക്കുക എന്നും നഗരസഭ സെക്രട്ടറിയുടെ പേരിൽ ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം അവഗണിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്ത് രണ്ട് ദിവസത്തിനകം തന്നെ നിയമ ലംഘനം നിർബാധം തുടരുകയാണ്. കാട്ടൂർ റോഡിൽ ബൈപാസ്സ്‌ തുടങ്ങുന്നിടത്തു കാലിയായ

കൗതുകമായി 25 അടി നീളമുള്ള കേക്ക്

ഇരിങ്ങാലക്കുട : ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍റെ ഫീസ്റ്റിനോടനുബന്ധിച്ച് തൃശൂർ അമല ചാപ്പലിനു മുമ്പിൽ ഇരിങ്ങാലക്കുട ചാൾസ് ബേക്കറി 25 അടി നീളവും 3 അടി വീതിയുമുള്ള കേക്ക് ഒരുക്കിയത് കാഴ്ചക്കാർക്ക് കൗതുകമായി. ടി.സി. ബേബി, സജീവ്, സതീഷ്, കേക്ക് ബേക്കർമാരായ രമേശ്, ബിജേഷ്, വിൻസെന്‍റ് എന്നിവരുടെ നേതൃത്വത്തിലാണ് 250 കിലോ തൂക്കമുള്ള കേക്ക് നിർമ്മിച്ചത്.

അരിച്ചുട്ടിയിൽ ചമയ വിസ്മയമൊരുക്കി കലാനിലയം ഹരിദാസ്

ഇരിങ്ങാലക്കുട : കൂടിയാട്ടം ചുട്ടിയിൽ അരിച്ചുട്ടി മാറിയതിനുശേഷം പേപ്പർ ചുട്ടി വന്നീട്ട് അൻപത് വർഷത്തിലധികമായെങ്കിലും ചില കൂടിയാട്ടത്തിലെ കഥാപാത്രങ്ങൾക്ക് ഇപ്പോളും തന്‍റെതായ ശൈലിയിൽ അരിച്ചുട്ടി കുത്തി ചമയ വിസ്മയമൊരുക്കുകയാണ് അമ്മന്നൂർ ഗുരുകുലത്തിലെ ചുട്ടി കലാകാരൻ കലാനിലയം ഹരിദാസ്. അമ്മന്നൂർ ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ ഇപ്പോൾ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഊരുഭംഗം കൂടിയാട്ടത്തിലെ ദുര്യോധനന്‍റെ വേഷത്തിന് ദൃശ്യ മിഴിവേകി അരിച്ചുട്ടി കുത്തിയത് ഹരിദാസാണ്. അരിച്ചുട്ടി കളിക്കിടയിൽ പൊട്ടിപ്പോകാനും അടരാനും

സെന്‍റ്. തോമസ്‌ കത്തീഡ്രല്‍ ദനഹതിരുനാളിന്‍റെ കൊടികയറി

ഇരിങ്ങാലക്കുട : സെന്‍റ്. തോമസ്‌ കത്തീഡ്രലിലെ ദനഹതിരുനാളിന്‍റെ കൊടികയറ്റത്തിനൊരുക്കമായ ദിവ്യബലി മുന്‍ വികാരി റവ. ഫാ. ജോയ്‌ കടമ്പാട്ടിന്റെ കാര്‍മ്മികത്വത്തില്‍ ബുധനാഴ്‌ച്ച രാവിലെ നടന്നു. കുര്‍ബാനക്കു ശേഷം കത്തീഡ്രല്‍ വികാരി ഡോ. ആന്റു ആലപ്പാടന്‍ ദനഹതിരുനാളിന്റെ കൊടികയറ്റം നിര്‍വ്വഹിച്ചു. സഹവികാരിമാരായ ഫാ. ടിനോ മേച്ചേരി, ഫാ. ലിജോണ്‍ ബ്രഹ്മകുളം, ഫാ. അജോ പുളിക്കന്‍, ട്രസ്റ്റിമാരായ പ്രൊഫ. ഇ.ടി. ജോണ്‍, ലോറന്‍സ്‌ ആളൂക്കാരന്‍, ഫ്രാന്‍സിസ്‌ കോക്കാട്ട്‌, റോബി കാളിയങ്കര, തിരുനാള്‍ ജനറല്‍

മന്നം ജയന്തി ആഘോഷിച്ചു

എടതിരിഞ്ഞി : എൻ.എസ്.എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ മന്നംജയന്തിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പോത്താനി ശിവക്ഷേത്ര നടയിൽ പുഷ്പ്പാർച്ചനക്കി ശേഷം സമുദായാംഗങ്ങളുടെ ഘോഷയാത്ര സംഘടിപ്പിച്ചു. തുടർന്ന് കരയോഗം ഓഫീസിൽ നടന്ന സമ്മേളനത്തിൽ കരയോഗം പ്രസിഡന്‍റ് വിനയൻ മാസ്റ്റർ പതാകഉയർത്തി മന്നം അനുസ്മരണം കൊടുങ്ങല്ലൂർ താലൂക് യൂണിയൻവൈസ് പ്രസിഡന്‍റ് ശ്യാം കരായവട്ടത്ത് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്‍റ് വിനയൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സെക്രട്ടറി ബലമുരുകൻ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി നന്ദിയും പറഞ്ഞു.

വൃക്ക രോഗ നിർണായ ക്യാമ്പ് നടത്തി

തുമ്പൂർ : മനോഹരൻ അനുസ്മരണത്തോടനുബന്ധിച്ച് പി. ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ & ചാരിറ്റബിൾ സൊസൈറ്റിയും ആർദ്രം പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി സഘടിപ്പിച്ച വൃക്ക രോഗ നിർണായ ക്യാമ്പിൽ ഇരിങ്ങാലക്കുട എം. എൽ. എ അരുണൻ മാസ്റ്റർ, ട്രസ്റ്റ് ചെയർമാൻ ഉല്ലാസ് കള്ളക്കാട്, പഞ്ചായത്തു പ്രസിഡന്‍റ് ഇന്ദിര തിലകൻ എന്നിവർ സംബന്ധിച്ചു. തുമ്പൂർ അയ്യപ്പൻകാവ് ഹരിശ്രീ ഹാളിൽ നടന്ന ക്യാമ്പിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്തു.

നോവൽ സാഹിത്യയാത്രയിൽ ടി.ഡി. രാമകൃഷ്ണന്‍റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’ -ജനുവരി 6 ന്

ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന നോവൽ സാഹിത്യയാത്രയിൽ ജനുവരി 6 ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ടി.ഡി.രാമകൃഷ്ണൻ എഴുതിയ "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" എന്ന നോവൽ ചർച്ചചെയ്യും. എഴുത്തുകാരനുമായി അഭിമുഖം ഉണ്ടാകും. ഓ.വി. സതീശൻ പുസ്തകാവതരണവും നടത്തും.

കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ അമ്പുതിരുന്നാൾ ജനുവരി 6 ,7 തിയ്യതികളിൽ

കടുപ്പശ്ശേരി : തിരുഹൃദയ ദേവാലയത്തിലെ വിശുദ്ധ സെബാസ്ത്യാനിസിന്‍റെ അമ്പുതിരുന്നാൾ ജനുവരി 6 , 7 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫാ. ഡോ. നിവിൻ ആട്ടോക്കാരൻ കൊടിയേറ്റകർമം നിർവ്വഹിച്ചു. 6- ാം തിയ്യതി ശനിയാഴ്ച്ച അമ്പുതിരുന്നാൾ ദിനത്തിൽ രാവിലെ 6 ന് ഫാ. ലിജോ കോങ്കോത്ത് കാർമ്മികനായ ദിവ്യബലിയും തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പും നടത്തുന്നു. 7 - ാം തിയ്യതി ഞായറാഴ്ച്ച തിരുനാൾ ദിനത്തിൽ രാവിലെ 10

Top