സൂപ്പർ മൂണും ഇരിങ്ങാലക്കുടയിലെ മിഴിയടഞ്ഞ ഹൈമാസ്റ്റ് ലൈറ്റും

ഇരിങ്ങാലക്കുട : മാസങ്ങളായി കേടായി ഭൂരിപക്ഷം ലൈറ്റുകളും മിഴിയടഞ്ഞ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പരിസരത്തെ ഹൈമാസ്റ്റ് വിളക്കുകാലിനു മുകളിൽ പുതുവർഷത്തെ ​വ​ര​വേ​റ്റ് ആ​കാ​ശ​ത്ത് ചൊ​വ്വാ​ഴ്​​ച സൂ​പ്പ​ർ​മൂ​ൺ പ്ര​ത്യ​ക്ഷ​പ്പെ​ട്ടപ്പോൾ, പ്രഭ ചൊരിഞ്ഞു നിന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ ഇനിയെന്ന് മിഴിതുറക്കുമെന്ന ചോദ്യവുമായി വഴിയാത്രികർ. ച​ന്ദ്ര​ൻ ഭൂ​മി​ക്ക് ഏ​റ്റ​വും അ​ടു​ത്തു​വ​രു​ക​യും അതിന്റെ ഫ​ല​മാ​യി വ​ലു​പ്പ​ത്തി​ലും തി​ള​ക്ക​ത്തി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​താ​ണ് സൂ​പ്പ​ർ​മൂ​ൺ. കാ​ണു​ന്ന​തി​നെക്കാള്‍ 14 ശ​ത​മാ​നം വ​ലു​പ്പ​വും 30 ശ​ത​മാ​നം തി​ള​ക്ക​വും കൂ​ടു​ത​ലു​ണ്ടാ​കും ഈ ദിവസത്തെ ച​ന്ദ്ര​ന്. സൂപ്പർ

പുതുതായി കോൺക്രീറ്റ് ചെയ്ത ഠാണാ – ബസ്സ്റ്റാൻഡ് റോഡിലെ ബഹുനില പന്തൽ നിയമവിരുദ്ധ നിർമ്മാണമെന്ന് ബി ജെ പി കൗൺസിലർമാർ

ഇരിങ്ങാലക്കുട : കഴിഞ്ഞ മാസം ഒരു കോടിരൂപയോളം ചിലവാക്കി ഠാണാവില്‍ നിന്ന് ബസ് സ്റ്റാന്ഡിലേക്കുള്ള റോഡിൻറെ ഇരുവശവും കോൺക്രീറ്റ് ചെയ്ത സ്ഥലത്തു വലിയങ്ങാടി അമ്പു ഫെസ്‌റ്റിവലിനോടനുബന്ധിച്ചുള്ള ബഹുനിലപന്തലിന്‍റെ നിർമാണം നിയമ വിരുദ്ധമാണെന്ന് ഇരിങ്ങാലക്കുട നഗരസഭയിലെ മൂന്ന് ബി ജെ പി കൗൺസിലർമാർ. കൗൺസിലിൽ അപേക്ഷ വച്ചിട്ടുള്ളത് കമാനങ്ങൾ സ്ഥാപിക്കനാണെന്നിരിക്കെ ബഹുനില പന്തൽ എങ്ങനെ വന്നു എന്ന അനേഷിക്കേണ്ടതാണ് എന്ന് സന്തോഷ് ബോബൻ, രമേശ് വേരിയർ, അമ്പിളി ജയൻ എന്നിവർ നഗരസഭാ

മാധവനാട്യഭൂമിയിൽ ഊരുഭംഗം കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൂടിയാട്ടമഹോത്സവത്തിൽ ഊരുഭംഗം കൂടിയാട്ടം അരങ്ങേറി. ഭാസൻ രചിച്ച ഊരുഭംഗം കൂടിയാട്ടത്തിൽ സംവിധാനം ചെയ്തത് വേണുജിയാണ്. മഹാഭാരതയുദ്ധം കഴിഞ്ഞ് ഭീമന്‍റെ ഗദ കൊണ്ട് തുടക്കടിയേറ്റ് മരണാസന്നനായി കിടക്കുന്ന ദുര്യോധനന്‍റെ സമീപത്തേക്കു ബലരാമനും ഗാന്ധാരിയും അശ്വത്ഥാമാവും വരുന്നതും അവരുടെ സംഭാഷണവുമാണ് ഊരുഭംഗത്തിന്‍റെ ഇതിവൃത്തം. കൂടിയാട്ടത്തിൽ ബാലരാമനായി പൊതിയിൽ രഞ്ജിത്ത് ചാക്യാരും ദുര്യോധനനായി സൂരജ് നമ്പ്യാരും ഗാന്ധാരിയായി കപിലവേണുവും അശ്വത്ഥാമാവായി അമ്മന്നൂർ രജനീഷ് ചാക്യാരും രംഗത്തെത്തി. കലാമണ്ഡലം

സി.പി.എം. സംസ്ഥാന സമ്മേളനം: ഇരിങ്ങാലക്കുട ഏരിയ സംഘടകസമിതി രൂപീകരണയോഗം ചേർന്നു

ഇരിങ്ങാലക്കുട : ഫെബ്രുവരി 22 മുതൽ 25 വരെ തൃശ്ശൂരിൽ നടക്കുന്ന സി.പി. ഐ .എം സംസ്ഥാന സമ്മേളനത്തിന്‍റെ ഇരിങ്ങാലക്കുട ഏരിയ സംഘടകസമിതി രൂപീകരണ യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എസ്.എൻ ക്ലബ് ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായിരുന്നു. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.ആർ. വിജയ, ഏരിയ സെക്രട്ടറി കെ.സി.

കാരുകുളങ്ങര എൻ എസ് എസ് കരയോഗം വനിതാ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവാതിര ആഘോഷിച്ചു

ഇരിങ്ങാലക്കുട : കാരുകുളങ്ങര എൻ എസ് എസ് കരയോഗം വനിതാ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവാതിര ആഘോഷിച്ചു.100 ൽ പരം വനിതകൾ പങ്കെടുത്ത ചടങ്ങിൽ എട്ടങ്ങാടി നിവേദ്യം, തിരുവാതിരകളി, പാതിരപൂച്ചടൽ എന്നിവ ഉണ്ടായിരുന്നു.വനിതാ സമാജം പ്രസിഡന്‍റ് പ്രസന്ന ശശി, സെക്രട്ടറി രത്നഗിരി മേനോൻ, സതി വേണുഗോപാൽ, സുമ ഗോപിദാസ് എന്നിവർ നേതൃത്വം നൽകി.

‘വൈൽഡ് ടെയ്ൽസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 5ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : വിദേശ ഭാഷ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയ അർജന്റീനൻ സ്പാനിഷ് ചിത്രമായ 'വൈൽഡ് ടെയ്ൽസ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി അഞ്ച് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. ആറ് കഥകളുടെ സമാഹാരമായാ ഈ ചിത്രം ഡാമിയൻ സി ഫിറോണിന്‍റെ സംവിധാനത്തിൽ 2014 ൽ പുറത്തിറങ്ങിയതാണ്. ചിത്രത്തിൽ യാഥാർഥ്യത്തിന് മുന്നിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെ പൊട്ടിത്തെറിക്കുന്ന ,

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് വെക്കേഷണൽ എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് ഏർപ്പെടുത്തിയിട്ടുള്ള വെക്കേഷണൽ എക്സലൻസി അവാർഡുകൾ പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. കെ.ആർ. രാജീവിനും, മനോരമ ന്യൂസ് സീനിയർ കറസ്‌പോണ്ടന്‍റ് നിഖിൽ ഡേവിസിനും റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ വേണുഗോപാല മേനോൻ വിതരണം ചെയ്തു. പി.ടി. ജോർജ് അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് നിർധനയായ വിധവയ്ക്ക് പണിതു നൽകുന്ന ഭവനത്തിന്‍റെ കൈമാറ്റം ഫെബ്രുവരിയിൽ നടക്കുമെന്നും അറിയിച്ചു. അസിസ്റ്റന്‍റ് ഗവർണർ രാജേഷ് മേനോൻ,

ദനഹാതിരുനാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

ഇരിങ്ങാലക്കുട : റൂബി ജൂബിലിയുടെ നിറവിലുള്ള സെന്‍റ് തോമസ് കത്തീഡ്രലിൽ ജനുവരി 6 ,7 , 8 തീയതികളിൽ ആഘോഷിക്കുന്ന ദനഹാതിരുനാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ആന്റ് ആലപ്പാടൻ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിനു ഒരുക്കമായുള്ള നൊവേന ഡിസംബർ 29 - ാം തിയ്യതി മുതൽ ആരംഭിച്ചു. 3 - ാം തിയ്യതി രാവിലെ 6 .40 ന് തിരുനാൾ കൊടിയേറ്റം കത്തീഡ്രൽ വികാരി ഫാ. ആന്റ് ആലപ്പാടൻ നിർവ്വഹിക്കും.

തുമ്പൂർ അയ്യപ്പൻകാവ് കാവടി അഭിഷേക മഹോത്സവം ജനുവരി 12 ന്

ഇരിങ്ങാലക്കുട : തുമ്പൂർ അയ്യപ്പൻകാവ് കാവടി അഭിഷേക മഹോത്സവവും സമാജത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ജനുവരി 6 മുതൽ 12 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 6- ാം തിയ്യതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശർമൻ തിരുമേനി കൊടിയേറ്റം നിർവ്വഹിക്കും. ജനുവരി 12 - ാം തിയ്യതി ഉത്സവ ദിനത്തിൽ രാവിലെ 8 മുതൽ 10:30 വരെ ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ച ശീവേലി ഉണ്ടാകും.

കലി റോഡ് റസിഡന്റസ് അസോസിയേഷന്‍റെ 5 മത് വാർഷികാഘോഷം

പൊറത്തിശ്ശേരി : കലി റോഡ് റസിഡന്‍സ് അസോസിയേഷന്‍റെ 5 മത് വാർഷികാഘോഷം ഇരിങ്ങാലക്കുട മുനിസിപാലിറ്റി പൊതുമരമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി മെമ്പർ വത്സല ശശി ഉദ്ഘാടനം ചെയ്തു. കലി റോഡ് റസിഡന്‍സ് അസോസിയേഷൻ പ്രസിഡൻറ് പ്രസനൻ മണപ്പെട്ടി അധ്യക്ഷനായ യോഗത്തിൽ വാർഡ് മെമ്പർമാരായ ആയ കെ ഡി ഷാബു, പ്രഗിത സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി പ്രിൻജോ, ഖജാൻജി സജീവൻ, മുൻ പ്രെസിഡന്‍റ്മാരായ സുലൈമാൻ, ശിവദാസൻ ടി കെ

Top