കംസവധം നങ്ങ്യാര്‍കൂത്ത് കൂടിയാട്ടമഹോത്സവത്തിൽ അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീകൃഷ്ണ ചരിതം നങ്ങ്യാര്‍കൂത്തിലെ ഒരു ഭാഗമായ കംസവധം അമ്മന്നൂര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരു അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍ അനുസ്മരണ കൂടിയാട്ട മഹോത്സവത്തിൽ സരിത കൃഷ്ണകുമാർ അവതരിപ്പിച്ചു. “മല്ലനാമശനി” എന്ന ശ്ലോകത്തിന്‍റെ അഭിനയമാണ് ഇതിലെ പ്രധാന ഭാഗം. മധുരരാജധാനിയിൽ കംസന്റെ സഭയിലേക്കി പ്രവേശിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്സഭാവാസികൾക്കുണ്ടാകുന്ന വിവിധ വികാരങ്ങളുടെ നവരസാഭിനയമാണ് സരിത ഇവിടെ അവതരിപ്പിച്ചത് . ശേഷം കൃഷ്ണൻ കംസനിരിക്കുന്ന മാളിക മുകളിലേക്കി ചാടിച്ചെന്ന്കംസനെ വലിച്ചു

അനുഷ്ഠാന തിരുവാതിര മഹോത്സവം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര കൊട്ടിലാക്കല്‍ പറമ്പില്‍ തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ അനുഷ്ഠാന തിരുവാതിര മഹോത്സവം ആഘോഷിച്ചു. ചടങ്ങില്‍ പ്രമുഖ പഴയ തിരുവാതിര കലാകാരികളെ ആദരിച്ചു. നാടിൻറെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരികള്‍ അവതരിപ്പിച്ച തിരുവാതിരകളികൾ അരങ്ങേറി. തിരുവാതിര അനുഷ്ഠാന ചടങ്ങുകളോടെയാണ് പരിപാടി നടക്കുന്നത്. തിരുവാതിര വിഭവങ്ങളോടെയുള്ള ഭക്ഷണം, ഊഞ്ഞാല്‍, തിരുവാതിരകളിക്കാര്‍ക്കുള്ള യാത്രാസൗകര്യം എന്നിവയും സംഘാടകസമിതി ഒരുക്കിയിട്ടുണ്ടായിരുന്നു.

31മത് കൂടിയാട്ട മഹോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ ജനുവരി 1 മുതൽ 12 വരെ നടക്കുന്ന മുപ്പത്തൊന്നാമത് കൂടിയാട്ടമഹോത്സവം ആരംഭിച്ചു. മാധവനാട്യ ഭൂമിയിൽ ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാർ അനുസ്മരണയായി നടത്തുന്ന 31 മത് കൂടിയാട്ട മഹോത്സവം മുൻ ഗവ. ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. കുലപതി വേണുജി അധ്യക്ഷനായ അനുസ്മരണ സമ്മേളനത്തിൽ ഗുരുകുല ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ ഭദ്രദീപം തെളിയിച്ചു. പൊതിയിൽ

ശ്രീരാമപട്ടാഭീഷേകം കൂടിയാട്ടം സമാപിച്ചു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ നടന്നുവന്ന ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടം സമാപിച്ചു. ഭാസനാടകം അഭിഷേകാങ്കത്തിലെ ശ്രീരാമ പട്ടാഭിഷേകമാണ് ഞായറാഴ്ച അരങ്ങേറിയത്. അഗ്നിപ്രവേശം കഴിഞ്ഞ സീതക്ക് ആപത്തൊന്നും സംഭവിക്കാത്തത് കണ്ട് സന്തുഷ്ടരാകുന്ന ഹനുമാനും ലക്ഷ്മണനും പുളകം കൊള്ളുന്നതോടെയാണ് കൂടിയാട്ടം ആരംഭിക്കുന്നത്. അഗ്നി സീതയെ രാമന്റെ അടുത്ത് എത്തിക്കുമ്പോള്‍ ദേവന്‍മാര്‍ സ്തുതി ഗീതം പാടുന്നു. തുടര്‍ന്ന് അഗ്നിയുടെ സാന്നിധ്യത്തില്‍ ശ്രീരാമന്റേയും സീതയുടേയും പട്ടാഭിഷേകം നടക്കുന്നു. സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠവാമദേവന്‍മാരായി കൂടല്‍മാണിക്യത്തിലെ തന്ത്രിപ്രമുഖര്‍

ചീപ്പുചിറ പുഴയോരത്ത് കഥോൽസവത്തിന്റെ കേളീകൊട്ട്

കരൂപ്പടന്ന: മടലും ചകിരിയും കയറും കെട്ടുവള്ളങ്ങളും മാത്രം കണ്ടുശീലിച്ച പുഴയിലെ ഓളങ്ങൾക്ക് അസ്തമന സൂര്യന്റെ വർണ്ണ കിരണങ്ങൾക്കൊപ്പം കാവ്യശീലികളുടെ ഈണവും കഥയുടെ താളവും മേലാപ്പ് ചാർത്തിയപ്പോൾ കരൂപ്പടന്ന ഗ്രാമീണ വായനശാല ചീപ്പുചിറ പുഴയോരത്ത് സംഘടിപ്പിച്ച കഥോൽസവം വേറിട്ടൊരനുഭവമായി. . ഒത്തുകൂടിയ സ്ത്രീകളടക്കമുള്ള നൂറോളം സാഹിത്യ പ്രേമികൾക്ക് അത് മറക്കാനാവാത്ത അനുഭൂതിവിസ്മയം പകർന്നു നല്കി. ചീപ്പുചിറയെ ഒരു സ്ഥിരം സാംസ്കാരിക ഭൂമികയാക്കി മറ്റാനുള്ള വായനശാലയുടെ പദ്ധതിയുടെ തുടക്കം കുറിക്കൽ കൂടിയായി കഥോൽസവം. ഡോ.കെ.പി.ജോർജ്ജ് പരിപാടി

വിവേകാനന്ദ ജയന്തി : ജില്ലാതല ഉപന്യാസ രചന മത്സരം ജനുവരി 7 ന്

ഇരിങ്ങാലക്കുട : വിവേകാനന്ദ ജയന്തിയോട് അനുബന്ധിച്ച് എല്ലാ വർഷവും വിവേകാനന്ദ ഐ എ എസ് അക്കാദമി സംഘടിപ്പിക്കുന്ന 4 -മത് ജില്ലാതല ഉപന്യാസ രചന മത്സരം ജനുവരി 7 ന് ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ നടത്തുന്നതാണ്. "ഇന്നത്തെ സാഹചര്യത്തിൽ സ്വാമി വിവേകാനന്ദന്‍റെ വിദ്യാഭ്യാസ ദർശനങ്ങൾക്കുള്ള പ്രസക്തി" എന്നതാണ് വിഷയം. ഉപന്യാസം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും പ്രശംസ പത്രവും വിശിഷ്ട വ്യക്തികളുടെ

തെക്കേ നടയിലെ ഫ്ലാറ്റിനു സമീപം കടന്നൽ ആക്രമണം: ഒരാൾക്ക് പരിക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തെക്കേ നടയിലെ ഫ്ളാറ്റിന് സമീപം റോഡിലൂടെ പോകുന്നവരെ കടന്നൽ കൂട്ടം ആക്രമിച്ചു. വഴിയാത്രികനായ ഒരാൾ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സ തേടി. സമീപത്തെ ഫ്ലാറ്റിനു മുകളിൽ മാസങ്ങളായി അപകടകരമായ നിലയിൽ കടന്നൽ കൂട് സ്ഥിതിചെയ്യുന്നു. തെക്കേ നട റോഡിലൂടെ പോകുന്നവർക്കും ക്ഷേത്ര ദർശനത്തിനു എത്തുന്നവർക്കും ഇതൊരു ഭീഷണിയായി തുടരുന്നു. കടന്നൽകൂട് കൂട് രൂക്ഷമായതിനെ തുടർന്ന് തെക്കേ നട റോഡ് വഴി സഞ്ചരിക്കരുതെന്ന് കാണിച്ച് താത്കാലിക സൂചന

അനുഷ്ഠാന തിരുവാതിര മഹോത്സവം ഇന്ന് വൈകീട്ട് 5 മണി മുതൽ കൂടല്‍മാണിക്യം ക്ഷേത്ര കൊട്ടിലാക്കല്‍ പറമ്പില്‍ ആരംഭിക്കും

ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര കൊട്ടിലാക്കല്‍ പറമ്പില്‍ നടക്കുന്ന അനുഷ്ഠാന തിരുവാതിര മഹോത്സവം ജനുവരി 1 തിങ്കളാഴ്ച വൈകീട്ട് 5 മണി മുതൽ ആരംഭിക്കും. സിനിമാതാരം ഊര്‍മ്മിള ഉണ്ണി ഭദ്രദീപം തെളിയിക്കും. ചടങ്ങില്‍ പ്രമുഖ പഴയ തിരുവാതിര കലാകാരികളെ ആദരിക്കും. പുലര്‍ച്ചെ ഒരു മണിവരെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരികള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളി അരങ്ങേറും. തിരുവാതിര അനുഷ്ഠാന ചടങ്ങുകളോടെയാണ് പരിപാടി നടക്കുന്നത്.

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസഷൻ യാത്രയപ്പ് നൽകി

ഇരിങ്ങാലക്കുട : സർവ്വീസിൽ നിന്നും വിരമിക്കുന്ന ടി. ഐ ജോയിക്ക് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസഷൻ ഹൃദ്യമായ യാത്രയയപ്പു നൽകി. ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട യാത്രയയപ്പു സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി  എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്  പീറ്റർ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്  ടി.വി ചാർളി, ബാങ്ക് ഡയറക്ടർമാരായ പി.ജെ തോമസ്, ജസ്റ്റിൻ ജോൺ, ഫിലോ മാത്യു,

കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പുതുവത്സരാഘോഷം ജനുവരി 2 ന്

കൊരുമ്പിശ്ശേരി : കണ്ടേശ്വരം - കൊരുമ്പിശ്ശേരി ഭാഗത്തെ കുടുംബങ്ങൾ ഉൾപ്പെട്ട കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്‍റെ വാർഷിക പുതുവത്സരാഘോഷം ജനുവരി 2 ചൊവ്വാഴ്ച വൈകീട്ട് 5:30ന് മീനാവില്ലയിൽ വെച്ച നടത്തുന്നു. ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സുശാന്ത് കെ.എസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു. റസിഡന്‍സ് അസോസിയേഷൻ പ്രസിഡന്‍റ് ടി.എം രാംദാസ് അധ്യക്ഷനായിരിക്കും. കലാഭവൻ മണികണ്ഠൻ , നിയാസ് തളിക്കുളം, ലിജി വിശ്വം എന്നിവർ ചേർന്നൊരുക്കുന്ന മിമിക്സ് പരേഡ് &കരോക്കേ ഗാനമേള ഉണ്ടായിരിക്കും.

അമ്മന്നൂർ ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ 31മത് കൂടിയാട്ടമഹോത്സവം ജനുവരി 1 മുതൽ 12 വരെ

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിന്‍റെ ആഭിമുഖ്യത്തിൽ മുപ്പത്തൊന്നാമത് കൂടിയാട്ടമഹോത്സവം ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാർ അനുസ്മരണയായി നടത്തുന്നു. മാധവനാട്യ ഭൂമിയിൽ തിങ്കളാഴ്ച വൈകീട്ട് 5 .30 ന്ഗുരുകുല ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ ഭദ്രദീപം തെളിയിക്കും. കുലപതി വേണുജി അധ്യക്ഷനാകുന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ . തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവ്വഹിക്കും. പൊതിയിൽ രഞ്ജിത്ത് ചാക്യാർ പരമേശ്വരചാക്യാർ അനുസ്മരണവും, ഓ. എൻ ഗോപിനാഥൻ നമ്പ്യാർ പൈകുളം ദാമോദര

കാത്തിരിപ്പിനു ശേഷവും കുപ്പികഴുത്ത് ഒഴിവാക്കാനാവാതെ ഇരിങ്ങാലക്കുട ബൈപാസ് തുറന്നു

ഇരിങ്ങാലക്കുട: 25 വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷവും ഇരിങ്ങാലക്കുട ബൈപാസ് റോഡ് കുപ്പികഴുത്ത് ഒഴിവാക്കാനാവാതെ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു . തിങ്കളാഴ്ച പുതുവത്സരദിനത്തില്‍ രാവിലെ കാട്ടൂർ റോഡിനോട് ചേർന്നുള്ള ബെപാസ്സ്‌ റോഡിൻറെ പടിഞ്ഞാറ ഭാഗത്തു നടന്ന ലളിതമായ ചടങ്ങിൽ നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു റോഡിന്‍റെ ഉദ്ഘാടനം നാട മുറിച്ചു നിർവ്വഹിച്ചു. നാഗസാരഭാ മുൻ ചെയര്മാന്മാരും കൗൺസിലർമാരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 1080 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയില്‍ ടാറിങ്ങുമുള്ള റോഡ്

അവിട്ടത്തൂർ സേക്രഡ് ഹാർട്ട് കുടുംബ യൂണിറ്റിന്‍റെ വാർഷികം ആഘോഷിച്ചു

അവിട്ടത്തൂർ : തിരുക്കുടുംബ ദേവാലയത്തിലെ സേക്രഡ് ഹാർട്ട് കുടുംബ യൂണിറ്റിൽ ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലി വർഷാചരണവും കുടുംബ യൂണിറ്റ് വാർഷീകവും ആഘോഷിച്ചു. കോലങ്കണ്ണി പൗലോസ് തോമസിന്‍റെ വസതിയിൽ വച്ച് .ജപമാലയോടെ ആരംഭിച്ച് വികാരി ഫാ. ആന്റോ പാണാടന്‍റെ കാർമികത്വത്തിൽ വിശുദ്ധ ബലിയും തുടർന്ന് പൊതുസമ്മേളനവും നടത്തി. ചടങ്ങിന്‍റെ ഉദ്ഘാടനം വികാരി ഫാ. ആന്റോ പാണാടൻ നിവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ജോർജ്ജ് കോലങ്കണി അധ്യക്ഷനായിരുന്നു. വാർഷിക റിപ്പോർട്ട് സെക്രട്ടറി ജെയിംസ് തരകൻപറമ്പിൽ

Top