നഗരമദ്ധ്യത്തിലെ നരഹത്യ കയ്യുംകെട്ടി നോക്കിനിന്ന ഇരിങ്ങാലക്കുടയുടെ മനസ്സാക്ഷിക്കെതിരെ സുജിത്തിന്‍റെ നാട്ടുകാരുടെ മൗന പ്രതിഷേധജാഥ

ഇരിങ്ങാലക്കുട : ഇന്ന് ഞങ്ങളുടെ സുജിത്, നാളെ നിങ്ങൾ .... അല്ലെങ്കിൽ നിങ്ങളിൽ ഒരാൾ ... ഒരുത്തൻ ജീവനു വേണ്ടി പിടഞ്ഞപ്പോൾ കണ്ടുനിന്ന സുഹൃത്തുക്കളെ ... നിങ്ങളുടെ ഈ മനോഭാവമാണ് ഇനിയും .. ഇനിയും ക്രിമിനലുകളെ സൃഷ്ട്ടിക്കുന്നത്. നീ സാക്ഷി .. നീ കണ്ണടക്കുന്നതിനു മുൻപ് നിന്‍റെ മനസാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കു... ഈ ചോദ്യം ഉന്നയിക്കുന്നത് സുജിത്തിന്‍റെ നാട്ടുകാരും സുഹൃത്തുക്കളുമാണ് . നഗരമദ്ധ്യത്തിലെ നരഹത്യ കയ്യുംകെട്ടി നോക്കിനിന്ന ഇരിങ്ങാലക്കുടയുടെ മനഃസാക്ഷിക്കെതിരെ സുജിത്തിന്റെ

ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു . പുലർച്ചെ 3 :30 ന് വാകചാർത്തും 8 മണിക്ക് ഉഷഃപൂജയും നടത്തി. ഇരിങ്ങാലക്കുട രാജീവ് വാരിയർ അവതരിപ്പിക്കുന്ന അഷ്ടപദിയിൽ ആലാപനം നടന്നു. കാലത്ത് 8:30 മുതൽ ഉച്ചക്ക് 2 മണി വരെ കൂടൽ മാണിക്യം ക്ഷേത്രനടയിൽ നിന്ന് കാവടിയാട്ടം ആരംഭിച്ച് ബസ് സ്റ്റാന്റിൽ എത്തി തിരിച്ച് ചെറുതൃക്ക് ക്ഷേത്രനടയിൽ കലാശിച്ചു. തൈപ്പൂയദിവസം ചന്ദ്ര ഗ്രഹണമായതിനാൽ വൈകീട്ട്

സുജിത്തിന്‍റെ കൊലപാതകം : ഇരിങ്ങാലക്കുടയിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് : സി.പി.ഐ

ഇരിങ്ങാലക്കുട : നഗരത്തിലെ ഗുണ്ടാ വിളയാട്ടം തടയാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. സഹോദരിയെ ശല്ല്യം ചെയ്തതിനെ ചോദ്യം ചെയ്തതിനാണ് സുജിത്തിന്‍റെ ജീവന്‍ നഷ്ടപ്പെട്ടത്. ഒരാഴ്ച മുമ്പ് പട്ടാപകല്‍ നഗരത്തില്‍ വച്ചാണ് നിരവധി കേസ്സുകളിലെ പ്രതിയായ ഒരാള്‍ വാഹനം തടഞ്ഞു നിറുത്തി വാഹനം ഓാടിച്ചിരുന്ന എ ഐ വൈ എഫ് നേതാവ് കൃഷ്ണകുമാറിനെ ആക്രമിച്ചത്. ആ കേസ്സിലെ പ്രതിയെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല.

കൊലയാളി മിഥുനിനെ പിടികൂടുന്നതിനായി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്യേഷണ സംഘം

ഇരിങ്ങാലക്കുട : കൊലയാളി മിഥുനിനെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ്സ് വർഗ്ഗീസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്യേഷണ സംഘം രൂപീകരിച്ചു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.കെ സുരേഷ് കുമാർ , എസ്.ഐ മാരായ കെ.എസ് . സുശാന്ത്, തോമസ്സ് വടക്കൻ , ആറോളം ഷാഡോ പോലീസ് അംഗങ്ങളും ഉൾപ്പെട്ട അന്വേഷണ സംഘമാണ് രൂപീകരിച്ചിട്ടുള്ളത്. മിഥുന്‍റെ വീടിനു സമീപം ഒളിപ്പിച്ചു വച്ചിരുന്ന സംഭവത്തിനു ശേഷം രക്ഷപെടാൻ ഉപയോഗിച്ച പ്രതിയുടെ ഓട്ടോറിക്ഷ സി.ഐ

സുജിത്തിന്‍റെ കൊലപാതകം : പ്രതി മിഥുന് വേണ്ടി ഊർജ്ജിത തിരച്ചിൽ, പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

ഇരിങ്ങാലക്കുട : ബസ്റ്റാന്റിന്‌ സമീപത്തെ ഓട്ടോ പേട്ടയിൽ കമ്പി വടി കൊണ്ട് തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട കൊരിമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ സുജിത്ത് വേണുഗോപാലിന്‍റെ കൊലപാതകിയായ ഓട്ടോ ഡ്രൈവർ പടിയൂർ പത്താഴക്കാട്ടിൽ ഫൽഗുണന്‍റെ മകൻ മിഥുന് വേണ്ടി പോലീസ്ഊർജ്ജിത തിരച്ചിൽ തുടരുന്നു. സംഭവ ശേഷം മിഥുൻ ഒളിവിൽ പോകുകയായിരുന്നു. പോലീസ് മിഥുന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മിഥുൻ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയാണെന്നും ഇയാളെ കുറിച്ച് വിവരം

സുജിത്തിന്‍റെ കൊലപാതകിയെ ഉടൻ അറസ്റ്റ് ചെയ്യുക : ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : സഹോദരിയെ ശല്യപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കാൻ ചെന്ന ഇരിങ്ങാലക്കുട കൊരിമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ സുജിത്ത് വേണുഗോപാൽ എന്ന ചെറുപ്പക്കാരനെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപം മർദിക്കുകയും തുടർന്ന് കൊലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിയായ മിഥുനെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ .എഫ്.ഐ ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം പ്രതി പെൺകുട്ടിയെ വീണ്ടും വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിൽ പോയി. പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ

കൂടൽമാണിക്യം തിരുവുത്സവം 2018 : സംഭാവനകളും വഴിപാടുകളും സ്വീകരിച്ചു തുടങ്ങി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ ഭാഗമായുള്ള സംഭാവനകളും വഴിപാടുകളും ദേവസ്വം ഓഫീസിൽ സ്വീകരിച്ചു തുടങ്ങി. ആദ്യ സംഭാവന മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ പദ്മഭൂഷൺ ഡോ .കെ രാധാകൃഷ്ണനിൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സ്വീകരിച്ചു കൊണ്ട് ആരംഭിച്ചതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോനും അഡ്മിനിസ്ട്രേറ്റർ എ.എം സുമയും അറിയിച്ചു. ഉത്സവ വഴിപാടുകൾ Koodalmanikyam Administrator, Account number : 151715500006167. IFSC : KVBL0001517. Bank: Karur Vaisya

സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹൈടെക്ക് ബാസ്ക്കറ്റ് ബോൾ കോർട്ട്

ഇരിങ്ങാലക്കുട : .സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ കായിക മികവിനായി സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിങ്ങാലക്കുട (റീജിയണൽ) ഹൈടെക് ബാസ്കറ്റ് ബോൾ കോർട്ട് പണിയുന്നതിന് സി എസ് ആർ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചു. അസ്സി.ജനറൽ മാനേജർ ചാക്കോ കെ ജെ സ്ക്കൂൾ മാനേജർ . ഫാ. ഡോ.ആന്റു ആലപ്പാടന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഫാ. ഡോ. ആന്റു ആലപ്പാടൻ അദ്ധ്യക്ഷത

ഗാന്ധി ഘാതകർക്കെതിരെ ഡി.വൈ.എഫ്.ഐ ടെ നേതൃത്വത്തിൽ യുവജന പരേഡ്

അരിപ്പാലം : കലിയടങ്ങാത്ത ഗാന്ധി ഘാതകർക്കെതിരെ ഡി.വൈ.എഫ്.ഐ ടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പായമ്മൽ ഒലുപ്പുക്കഴ പാലത്തിന് സമീപത്തു നിന്നും യുവജന പരേഡ് സംഘടിപ്പിച്ചു. അരിപ്പാലം സെന്ററിൽ പൊതുയോഗം സംഘടിപ്പിച്ചു. സി.പി.ഐ.(എം) ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഒ.എസ്.സുഭീഷ്, ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, ലോക്കൽ സെക്രട്ടറി സി.വി.ഷിനു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ആർ.എൽ.ശ്രീലാൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോക് സെക്രട്ടറി

നഗരമധ്യത്തിലെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു : പ്രതി ഒളിവിൽ

ഇരിങ്ങാലക്കുട : ഞായറാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ബസ്സ്റ്റാൻഡ് ഓട്ടോ പേട്ടക്കരികിൽ വച്ച് ഗുണ്ടാ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ വേണുഗോപാൽ മകൻ സുജിത്(26 ) ബുധനാഴ്ച പുലർച്ചെ 1 മണിക്ക് മരിച്ചു. കമ്പി വടിക്കുള്ള ആക്രമണത്തിൽ തലയ്ക്കു മാരകമായി പരുക്കേറ്റ സുജിത് അടിയന്തിര സർജറിക്ക്‌ ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ഐ സി യു വിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ബസ്റ്റാന്റിൽ ഓട്ടോ ഓടിക്കുന്ന സ്വാമി എന്ന് വിളിപ്പേരുള്ള

Top