എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിലെ അനധികൃത നിര്‍മ്മാണങ്ങളില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

ഇരിങ്ങാലക്കുട : എം.സി.പി കണ്‍വെന്‍ഷന്‍ സെന്ററിലെ അനധികൃത നിര്‍മ്മാണങ്ങളില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി.യോട് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. എം.സി.പി കണ്‍വെന്‍ഷന്‍ സെന്റര്‍ അനധികൃത നിര്‍മ്മാണത്തിനും നികുതി വെട്ടിപ്പിനുമെതിരെ ഇരിങ്ങാലക്കുട സ്വദേശി ജോസഫ് മാര്‍ട്ടിന്‍ ആലേങ്ങാടന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. മുന്‍ മുനിസിപ്പല്‍ സെക്രട്ടറിമാരായ സജീവ് എം.കെ., സി.എം. പോള്‍, ബീന എസ്. കുമാര്‍, അസി. എക്‌സിക്യൂട്ടിവ്

വര്‍ണ്ണങ്ങള്‍ നിറഞ്ഞാടി പടിയൂര്‍ വൈക്കം പൂയ്യമഹോത്സവം

പടിയൂര്‍ : വര്‍ണ്ണ കാവടികളും പീലി കാവടികളും നിറഞ്ഞാടിയ വൈക്കം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ്യമഹോത്സവം ആവേശം പകര്‍ന്നു. രാവിലെ അഭിഷേകത്തിന് ശേഷം വിവിധ ദേശങ്ങളില്‍ നിന്നുള്ള അഭിഷേക കാവടി വരവ് നടന്നു. വ്യത്യസ്തങ്ങളായ പൂകാവടികളും പീലി കാവടികളും നാദസ്വരമേളവുമെല്ലാം ആസ്വാദകര്‍ക്ക് വിരുന്നായി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം സോപാന സംഗീതം, നേരംപോക്ക്, വിവിധ ദേശങ്ങളില്‍ നിന്നുള്ള ഭസ്മക്കാവടി വരവ് എന്നിവ നടന്നു.

ഒാര്‍മ്മകളില്‍ കാര്‍ത്ത്യായനി കേശവന്‍ വൈദ്യര്‍

കാട്ടുങ്ങച്ചിറ : സി.ആര്‍. കേശവന്‍ വൈദ്യരുടെ ജീവിതം പോലെ തന്നെ കര്‍മ്മനിരതമായിരുന്നു അദ്ദേഹത്തിന്‍റെ ധര്‍മ്മപത്നി കാര്‍ത്ത്യായനി കേശവന്‍ വൈദ്യരുടേതും എന്ന് സച്ചിദാനന്ദ സ്വാമികള്‍ അഭിപ്രായപ്പെട്ടു. കാര്‍ത്ത്യായനി കേശവന്‍ വൈദ്യരുട‌െ 19-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മതമൈത്രി നിലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ.യു.അരുണന്‍ എം.എല്‍.എ, സാവിത്രി ലക്ഷ്‌മണന്‍, കേശവന്‍ വൈദ്യരുടെ കുടുംബാംഗങ്ങള്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

നാലാമത് വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്‍റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ദനഹാ തിരുനാളിന്‍റെ ഭാഗമായി ജനുവരി 6 ശനിയാഴ്ച ആഘോഷിക്കുന്ന നാലാമത് വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്‍റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു . ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മെയിൻ റോഡിൽ ആലേങ്ങാടൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സെന്‍റ് തോമസ് കത്തീഡ്രൽ വികാരി ഫാ. ആന്റോ ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.

ഓസ്കാർ എൻട്രി ഹിന്ദി ചിത്രം ‘ന്യൂട്ടൺ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി 8ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ ഓസ്കാർ പുരസ്കാരങ്ങൾക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ഹിന്ദി ചിത്രം 'ന്യൂട്ടൺ' ഇംഗ്ലീഷ് സബ്ബ് - ടൈറ്റിലുകളോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 8 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായ ന്യൂട്ടന്റെ കഥയാണ് അമിത് മാസുർക്കർ സംവിധാനം ചെയ്ത ചിത്രം പറയുന്നത്. ബർലിൻ, ഹോംഗ് കോംഗ് ഉൾപ്പെടെ

ഡി വൈ എഫ് ഐ മതനിരപേക്ഷ സദസ്സ് സംഘടിപ്പിച്ചു

കാറളം : ഡി വൈ എഫ് ഐ കാറളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മതനിരപേക്ഷ സദസ്സ് സംഘടിപ്പിച്ചു. എസ് എഫ് ഐ ഇരിങ്ങാലക്കുട ഏരിയ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. ഡി വൈ എഫ് ഐ കാറളം മേഖല പ്രസിഡണ്ട് ഐ.വി. സജിത്ത് അധ്യക്ഷനായി. സി പി ഐ(എം) കാറളം ലോക്കൽ സെക്രട്ടറി എ. വി. അജയൻ, ഡി വൈ എഫ് ഐ കിഴുത്താണി മേഖല സെക്രട്ടറി

Top