ഓഖി ദുരിതബാധിതർക്ക് വിമല സെൻട്രൽ സ്കൂളിന്‍റെ കൈത്താങ്ങ്‌

താണിശ്ശേരി : ഓഖി ദുരിതബാധിതർക്കായുള്ള അഴിക്കോട് ഗവ. യു.പി സ്കൂളിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കൊടുങ്ങല്ലൂരിലെ തീരദേശ നിവാസികൾക്ക്‌ താണിശ്ശേരി വിമല സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ ശേഖരിച്ച വസ്ത്രങ്ങൾ വിതരണം ചെയ്തു. കൊടുങ്ങല്ലൂർ തീരദേശത്തെ മുഴുവനും ഭീതിയുടെയും ദുരിതത്തിന്റെയും നിഴലിൽ ആഴ്ത്തിയ ഓഖി ചുഴലിക്കാറ്റിന്‍റെ വാർത്തകൾ മാധ്യമങ്ങളിൽനിന്നും അറിഞ്ഞ വിദ്യാർഥികൾ, അധ്യാപകരുടെ നേതൃത്വത്തിൽ സ്വരൂപിച്ച വിവിധ വസ്ത്രങ്ങളാണ് വിതരണം ചെയ്തത്.

കെ.എസ്.ടി.എ. ജില്ലാ സമ്മേളനം ഒമ്പതിനും പത്തിനും ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ 27-ാം ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനം കേരള കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് കെ.ജി. മോഹനന്‍ അധ്യക്ഷനായിരിക്കും. സി.പി.എം. ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ സമ്മാനദാനം നടത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ

ഡോൺ ബോസ്കോ പൂർവ വിദ്യാർഥി സംഘടന വാർഷിക ജനറൽ ബോഡി യോഗം ഡിസംബർ 10 ന്

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗം ഡിസംബർ 10 ഞായറാഴ്ച 4 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 9846007379 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അറിയിച്ചു.

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എച്ച് ഡി എഫ് സി ബാങ്കിന്റെയും തൃശൂർ ഐ എം എയുടെയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ നൂറോളം പേർ രക്തം നൽകി. പ്രോഗ്രാം ഓഫീസർ കെ സുജാതയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പിൽ ജില്ലാ കോ-ഓർഡിനേറ്റർ സുധീർ എം , പി ടി എ അംഗം മഹേഷ് കൊരമ്പിൽ, ഡോ.

കാരുണ്യക്കൂട് പദ്ധതി ഉദ്ഘാടനം ചെയ്തു

കാറളം : സെന്‍റ് വിൻസന്‍റ് ഡി പോൾ സൊസൈറ്റി കാറളം കോൺഫറൻസിന്‍റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കാരുണ്യക്കൂട് പദ്ധതി ഉദ്ഘാടനം ചെയ്തു. അനാഥാലയങ്ങളിലെ അന്തേവാസികൾക്കുള്ള വസ്ത്രങ്ങൾ സമാഹരിക്കുന്ന പദ്ധതിയാണ് കാരുണ്യക്കൂട്. സെൻട്രൽ കൗൺസിൽ വൈസ് പ്രസിഡണ്ട് ഐ ഡി ഫ്രാൻസീസ് മാസ്റ്റർ വസ്ത്രങ്ങളടങ്ങിയ ആദ്യ ബാഗ് വികാരി ഫാ. ഡെയ്സൺ കവലക്കാട്ടിന് കൈമാറി. കോൺഫറൻസ് പ്രസിഡണ്ട് ബിജു തേക്കാനത്ത് അദ്ധ്യക്ഷത വഹിച്ചു. എം എ കുരിയപ്പൻ, സി ഡി

സംസ്ഥാനപാതയിലെ ‘അഴിമതിക്കുഴികൾ’ അടച്ചു തുടങ്ങി : പുനർനിർമ്മിക്കണം എന്ന ആവശ്യം ശക്തം

തൊമ്മാന : തകർന്നു കിടക്കുന്ന പോട്ട - മൂന്നുപീടിക സംസ്ഥാനപാതയിലെ കുഴികൾ കഴിഞ്ഞ ദിവസം മുതൽ അടച്ചു തുടങ്ങി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബി എം ബി സി സാങ്കേതിക മികവ് കൊട്ടിഘോഷിച്ച റോഡ് ടാറിങ്ങിനുശേഷം അടുത്ത ആഴ്ചമുതൽ തകർന്നു തുടങ്ങിയതിനു പിന്നിൽ വൻ അഴിമതിയാണ് നടന്നതെന്ന് ഇപ്പോൾ പല കോണുകളിൽനിന്നും ആരോപണം ഉയർന്നിട്ടുണ്ട്. കോടിക്കണക്കിനു രൂപ ചിലവഴിച്ചു 3 വർഷം മുൻപ് പൂർണമായും റീടാറിങ്‌ നടത്തിയ ഈ റോഡ്

Top