പോലീസ് ക്വാർട്ടേഴ്സിൽ ജൈവ പച്ചകൃഷി തോട്ടം

കാട്ടുങ്ങച്ചിറ : പോലീസ് ക്വാർട്ടേഴ്‌സ് റെസിഡന്റ്‌സ് അസോസിയേഷൻ പൊറത്തിശ്ശേരി കൃഷി ഭവനുമായി സഹകരിച്ച് കാട്ടുങ്ങച്ചിറ പോലീസ് ക്വാർട്ടേഴ്‌സിൽ തരിശായികിടക്കുന്ന സ്ഥലത്തു ജൈവ പച്ചകൃഷി തോട്ടം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്ഗീസ് തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പാവൽ, വേണ്ട, പച്ച മുളക്, പയർ, തക്കാളി, ക്യാബേജ് , കോളിഫ്ലവർ എന്നിവയാണ് ഇവിടെ ആധുനിക കൃഷി രീതി ഉപയോഗിച്ച് വളർത്തുന്നത്. ജൈവ പച്ചകൃഷി തോട്ടത്തിന്‍റെ പരിപാലന

ഠാണ- ബസ് സ്റ്റാന്റ് റോഡ്: സമീപവാസികൾ റോഡിലേക്ക് ഇറക്കി കോണ്‍ക്രീറ്റിങ്ങ് ഇടുന്നതിനെതിരെ നടപടി വരുന്നു

ഇരിങ്ങാലക്കുട : ഠാണാ – ബസ് സ്റ്റാൻഡ് റോഡ് വികസനത്തിന്‍റെ ഭാഗമായി വീതികൂടിയ റോഡിലേക്ക് സമീപവാസികൾ കോൺക്രീറ്റ് ചെയ്തു റോഡിൻറെ വീതി കുറക്കുന്നതിനെതിരെ നടപടി വരുന്നു. കഴിഞ്ഞ ദിവസത്തെ താലൂക് വികസന സമിതിയിലും ഇതിനെ കുറിച്ച് ചോദ്യം ഉണ്ടായിരുന്നു. ഠാണ- ബസ് സ്റ്റാന്റ് റോഡ് വീതി കൂട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ ഭാഗത്ത് ഇരുവശത്തുമുള്ള വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഇറങ്ങാന്‍ റോഡിലേക്ക് ഇറക്കി കോണ്‍ക്രീറ്റിങ്ങ് നടത്തുന്നത് തുടരുകയാണ്. ഇക്കാര്യത്തില്‍

മണ്ണിനായൊരു പ്രതിജ്ഞ

ഇരിങ്ങാലക്കുട : ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് നാഷ്ണൽ ഹയർസെക്കണ്ടറി എൻ എസ് എസ് വിദ്യാത്ഥികൾ പ്രതിജ്ഞയെടുത്തു. വരും തലമുറക്കായി മണ്ണിൻ്റ തനിമ നഷ്ടപ്പെടാതെ ജീവസ്രോതസ്സായി നിലനിർത്താൻ പ്രയത്നിക്കുമെന്നും അതിനെതിരായി ശ്രമിക്കുന്നവരെ തടയാൻ കഴിവതും പരിശ്രമിക്കുമെന്നും കൈയ്യിൽ മണ്ണ് പിടിച്ചുകൊണ്ട് പ്രതിജ്ഞ യെടുത്തു . കൗൺസിലർ അമ്പിളിജയൻ ഉൽഘാടനം ചെയ്ത യോഗത്തിൽ പ്രിൻസിപ്പൽ മിനി ടീച്ചർ അദ്ധൃക്ഷയും വളണ്ടിയർ അനന്തകൃഷ്ണൻ സ്വാഗതവും അർച്ചന ടീച്ചർ നന്ദിയും പറഞ്ഞു. വളണ്ടിയർമാരായ ഐശ്വരൃ ,

പ്രഥമ കലാമണ്ഡലം കരുണാകരൻ നായർ പുരസ്കാരം സദനം കൃഷ്ണൻകുട്ടി ആശാന്

ഇരിങ്ങാലക്കുട : വൈക്കം കഥകളി ആസ്വാദക സംഘം ആദ്യമായി ഏർപ്പെടുത്തിയ കലാമണ്ഡലം വൈക്കം കരുണാകരൻ നായർ പുരസ്കാരം സദനം കൃഷ്ണൻകുട്ടി ആശാന് സമ്മാനിക്കും. അഷ്ടമി മഹോത്സവത്തോട് അനുബന്ധിച്ച് വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ച് ഡിസംബർ 6 ന് പുരസ്കാരം സമ്മാനിക്കും. സുവർണമുദ്ര, ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്കാരം. തുടർന്ന് കർണശപഥം കഥകളിയിൽ സദനം കൃഷ്ണൻകുട്ടി ആശാൻ കർണ്ണനായി അരങ്ങിലെത്തും.

ഭിന്നശേഷി ദിനാചരണം നടത്തി

കാട്ടൂർ : സംഘ മിത്ര വനിത സoഘവും ഗൃഹലക്ഷ്മിവേദി ഇരിങ്ങാലക്കുടയും ചേർന്ന് കാട്ടൂരിലെ സ്വാശ്രയ നിലയത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി. കാട്ടൂരിലെ 'സേവാഭാരതിയുടെ ഭിന്നശേഷിക്കായുള്ള സ്കൂളിൽ അവരുടെ ശേഷികൾ വികസിപ്പിക്കുന്നതിനു് ആവശ്യമായ വസ്തുക്കൾ നല്കി കൊണ്ടാണ് ഇവർ ദിനാചരണത്തിൽ പങ്കാളികളായത്. സംഘ മിത്ര സെക്രട്ടറി അംബിക മുരളിയും ഗൃഹലക്ഷ്മിവേദി സെക്രട്ടറി ഗിരിജാദേവി ടിച്ചറും ചേർന്ന് കുട്ടികൾക്ക് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിന് ആവശ്യമായ നിർമ്മാണോപകരണങ്ങൾ കൈമാറി. സംഘ മിത്ര അംഗങ്ങളും

15 വർഷമായുള്ള വെള്ളക്കെട്ടിന് പരിഹാരം : കൃഷി ഒരുക്കത്തിനായി ചെമ്മീന്‍ചാല്‍ പാടശേഖരത്തിൽ പംബിംഗ് ആരംഭിച്ചു

വല്ലക്കുന്ന് : ഒഴിഞ്ഞു പോകാത്ത വെള്ളക്കെട്ടുമൂലം കഴിഞ്ഞ രണ്ടു ദശാബ്ദമായി തുടർച്ചയായി കൃഷി മുടങ്ങി കിടന്നിരുന്ന ചെമ്മീന്‍ചാല്‍ പാടശേഖരത്തിൽ നെല്‍കൃഷിക്കായ് ഒരുങ്ങുന്നതിന്‍റെ ഭാഗമായി 250 ഏക്കറിലേ കെട്ടികിടക്കുന്ന വെള്ളം കെ എൽ ഡി സി കനാലിലേക്ക് പമ്പ് ചെയ്തു ഒഴിവാക്കുന്ന പ്രവൃത്തി ആരംഭിച്ചു. ചൊവാഴ്ച രാവിലെ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഡി-വാട്ടറിംഗ് പംബിംഗ് സ്വിച് ഓണ്‍ കര്‍മം കർഷകരുടെ സാനിധ്യത്തിൽ നിർവഹിച്ചു. മുരിയാട് കോളിന്‍റെ തെക്ക് ആളൂര്‍-വേളൂക്കര

ജയകൃഷ്ണൻ മാസ്റ്റർ വീര ബലിദാന ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ ടി ജയകൃഷ്ണൻ മാസ്റ്റർ വീര ബലിദാന ദിനം ആചരിച്ചു. ആൽത്തറയ്ക്ക് സമീപം പുഷ്പാർഛനയും അനുസ്മരണ സമ്മേളനവും നടത്തി. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് അഖിലാഷ് വിശ്വനാഥൻ അദ്ധ്യക്ഷനായി. ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻ്റ് ടി എസ് സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇ മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി . മാർകിസ്റ്റ് അക്രമ രാഷ്ടീയത്തെ ചെറുത്ത്

ആനന്ദപുരം ചെറുപുഷപ ദേവാലയത്തിൽ ഭീമൻ നക്ഷത്രം

ആനന്ദപുരം : ക്രിസ്തുമസിന്‍റെ വരവ് അറിയിച്ചു കൊണ്ട് ആനന്ദപുരം ചെറുപുഷപ ദേവാലയത്തിൽ യുവജനങ്ങൾ 30 അടി പൊക്കമുള്ള ഭീമൻ നക്ഷത്രം ഒരുക്കി. ആനന്ദപുരം ചെറുപുഷ്പ ദേവാലയ വികാരി ഫാ. ആൻഡ്രൂസ് ചെതലന്‍റെ നേതൃത്വത്തിൽ യുവജന കൂട്ടായ്മ ആണ് നക്ഷത്രം ഒരുക്കിയത്.

Top