ഞായറാഴ്ച ട്രിപ്പ് മുടക്കുന്ന ബസ്സുകൾക്കെതിരെ നടപടി വേണം – താലൂക്ക് വികസന സമതി

ഇരിങ്ങാലക്കുട : ഞായറാഴ്ച ദിവസങ്ങളിൽ ഉൾനാടൻ റൂട്ടുകളിലടക്കം സ്ഥിരമായി സ്വകാര്യ ബസ്സുകൾ ട്രിപ്പ് മുടക്കുന്ന നടപടിക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് തിങ്കളാഴ്ച ചേർന്ന മുകുന്ദപുരം താലൂക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഠാണാ - ബസ് സ്റ്റാൻഡ് റോഡ് വികസനത്തിന്‍റെ ഭാഗമായി വീതികൂടിയ റോഡിലേക്ക് സമീപവാസികൾ കോൺക്രീറ്റ് ചെയ്തു റോഡിൻറെ വീതി കുറക്കുന്നതിനെതിരെ നഗരസഭാ നടപടികൾ സ്വീകരിക്കണമെന്നും വികസന സമിതിയിൽ നിർദേശം ഉയർന്നു. താലൂക്ക്

നടവരമ്പിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം കവർന്നു

നടവരമ്പ് : നടവരമ്പ് സ്കൂളിന് സമീപം വീട്ടിൽ നിന്നും 45 പവൻ സ്വർണം കവർന്നു. നടവരമ്പ് പാലാ വഴിയിൽ പേരേപാട്ടിൽ ജോൺസന്‍റെ വീട്ടിൽനിന്നും കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. വീട്ടിലെ സ്വർണം സൂക്ഷിച്ചിരുന്ന പെട്ടി അലമാരയിൽനിന്നും നഷ്ട്ടപെട്ടതായാണ് ഇവർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് ശേഷം ഇദ്ദേഹത്തിന്റെ ഭാര്യ മകളെയും കൊണ്ട് പുറത്തു പോയസമയത്ത് ജോൺസൻ ഉറങ്ങിയിരുന്നതായി പോലീസ് പറയുന്നു. അതിനു ശേഷം, രാത്രി ഇരിങ്ങാലക്കുടയിലെ സുപ്പെർ

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസഷൻ യാത്രയപ്പ് നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൌൺ അർബൻ ബാങ്കിൽ നിന്നും 39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വിൽ‌സൺ പി.എൽ ന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസഷൻ ഹൃദ്യമായ യാത്രയയപ്പു നൽകി. ഇരിഞ്ഞാലക്കുട ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട യാത്രയയപ്പു സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പീറ്റർ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി.വി ചാർളി, സംസ്ഥാന സെക്രട്ടറി

കായിക പ്രതിഭക്ക് ബിജെപിയുടെ ആദരം

പൊറത്തിശ്ശേരി : തൃശൂരിൽ നടന്ന നാഷണൽ കരാട്ടെ ടൂർണമെന്റിൽ ഒന്നാംസ്ഥാനം നേടിയ അതുൽകൃഷ്ണ (11)യെ ബിജെപി പ്രവർത്തകർ ആദരിച്ചു. പൊറത്തിശ്ശേരി തലയിണക്കുന്ന് നിവാസിസികളായ തേറാട്ടിൽ സുന്ദരന്റെയും സജിതയുടെയും മകനായ അതുൽകൃഷ്ണ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ് സുനിൽകുമാർ ആശംസകൾ നേർന്നു സംസാരിച്ചു. മുനിസിപ്പൽ പ്രസിഡണ്ട് വി.സി.രമേഷ്, രാഗേഷ്.പി.ആർ, പ്രശാന്ത്, രഘുനന്ദനൻ, സമീഷ്, പ്രശോഭ്, ജിതിൻ, കൃഷ്ണൻ, രാജേഷ്.എൻ.സി. എന്നിവർ

കത്തീഡ്രൽ റൂബി ജൂബിലി രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കത്തീഡ്രൽ സി എൽ സി - കെ.സി.വൈ.എം സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ, സെന്റ് തോമസ് കത്തീഡ്രൽ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ ജൂബിലി മിഷൻ ബ്ലഡ് ബാങ്കിന്റെയും, ബോധി ഇന്ത്യയുടെയും സഹകരണത്തോടെ കത്തീഡ്രൽ സിയോൺ ഹാളിൽ രക്തദാന ക്യാമ്പും, സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ട്രാഫിക് സബ്ബ് ഇൻസ്പെക്ടർ തോമസ്‌ വടക്കൻ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെന്റ്. തോമസ് കത്തീഡ്രൽ വികാരി ഡോ.

Top