15 വർഷത്തിന് ശേഷം കൃഷി – തരിശുരഹിത ഹരിത കേരളത്തിലേക്ക് വല്ലക്കുന്ന് ചെമ്മീന്‍ചാല്‍ പാടശേഖരവും

വല്ലക്കുന്ന് : പല കാരണങ്ങളാല്‍ കഴിഞ്ഞ 15 വര്‍ഷമായി നെല്‍കൃഷി മുടങ്ങിക്കിടക്കുന്ന 250 ഏക്കർ വല്ലക്കുന്ന് പാടശേഖരം നെല്‍കൃഷിക്കായ് ഒരുങ്ങുന്നു. മുരിയാട് കോളിന്‍റെ തെക്ക് ആളൂര്‍-വേളൂക്കര ഗ്രാമ പഞ്ചായത്തുകളില്‍ പെടുന്ന തൊമ്മാന- വല്ലക്കുന്ന് ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ കൃഷിയിറക്കുന്നതിന്റെ ഭാഗമായി ചൊവാഴ്ച രാവിലെ പത്തു മണിക്ക് ഡി-വാട്ടറിംഗ് പംബിംഗ് സ്വിച് ഓണ്‍ കര്‍മം ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ നിര്‍വഹിക്കുന്നു.

ഭ്രഷ്‌ട്- സ്‌മാര്‍ത്ത വിചാരങ്ങളുടെ പുനരാവിഷ്‌കാരം – ഡോ.ടി.കെ.കലമോള്‍

കാട്ടുങ്ങച്ചിറ : നമ്പൂതിരി സമുദായത്തിനെ ഇളക്കിമറിച്ച കുറയേടത്തു താത്രിയില്‍ നിന്ന് മാടമ്പ് കുഞ്ഞുകുട്ടന്റെ ഭ്രഷ്ട് എന്ന നോവലിലെ ചെറ്യേടത്തു പാപ്‌തിയില്‍ എത്തുമ്പോള്‍ സ്‌മാര്‍ത്ത വിചാരങ്ങളുടെ ഒരു പുനര്‍വായനാനുഭവമാണ് നമുക്ക് ലഭിക്കുന്നത് എന്ന് ശ്രീകേരളവര്‍മ്മ കോളേജിലെ മലയാള വിഭാഗം അദ്ധ്യാപികയായ ഡോ.ടി.കെ. കലമോള്‍ അഭിപ്രായപ്പെട്ടു. ഭാഷയുടെ ശുദ്ധി കൊണ്ടും, ആഖ്യാനത്തിലെ ശക്തി കൊണ്ടും സ്വന്തം സമുദായത്തിലെ ആചാരങ്ങളെ ചെറ്യേടത്ത് പാപ്തിക്കുട്ടി എന്ന അന്തര്‍ജനത്തിലൂടെ അനാവരണം ചെയ്ത് അവരെ മലയാള സാഹിത്യത്തിലെ ഒരു

ദേവസ്വം ബോര്‍ഡ് സംവരണം : പിണറായിക്ക് ചുറ്റും മുന്നോക്ക വിഭാഗദൂഷിത വലയം- വെള്ളാപ്പിള്ളി

പുല്ലൂര്‍ : നായര്‍ മുതല്‍ നമ്പൂതിരി വരെയുള്ള കൂട്ടായ്മയില്‍ വിള്ളല്‍ വിഴ്ത്താനുള്ള കുതന്ത്രത്തിന്‍റെ ഭാഗമായി മുഖ്യമന്തി പിണറായിക്ക് ചുറ്റുമുള്ള ചില ദൂഷിതവലയത്തിന്‍റെ സമ്മർദ്ദമാണ് ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനു പുറകിലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ പറഞ്ഞു. മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍ പുല്ലൂര്‍ ശാഖ യോഗം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 ശതമാനം മാത്രമുള്ള മുന്നോക്ക

Top