യൂണിവേഴ്സിറ്റി ഓഫ് സൗത്ത് അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റ് (ഡി.ലിറ്റ്.) നേടിയ ടി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ

ഇരിങ്ങാലക്കുട : യൂണിവേഴ്സിറ്റി ഓഫ് സൗത്ത് അമേരിക്കയിൽ നിന്ന് ടി.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് ഡോക്ടറേറ്റ്(ഡി.ലിറ്റ്.) ലഭിച്ചു . മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും മുൻപ് ഇദ്ദേഹത്തെ തേടി എത്തിയിരുന്നു. പഴുവിൽ ശ്രീ ഗോകുലം സ്കൂളിലെ പ്രിൻസിപ്പൽ ആണ്. ഭാര്യ അനിത. മക്കൾ അനൂപ് അഞ്ജലി ശ്രീദേവി.

സൈബർ വെല്ലുവിളികളെ തുറന്നു കാട്ടി മജീഷ്യൻ മുതുകാടിന്റെ വിസ്മയ സംവാദം

ഇരിങ്ങാലക്കുട : സൈബർ ലോകത്തിന്റെ വെല്ലുവിളികളെ ആയിരങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടി മജീഷ്യൻ മുതുകാടിന്റെ വിസ്മയ സംവാദം. സാധ്യതകൾക്കൊപ്പം സൈബർ ലോകത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും വിദ്യാർത്ഥികൾക്ക് മുൻപിൽ മായാജാലത്തിലൂടെ അവതരിപ്പിച്ച് ലോക പ്രശസ്ത മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട് നടത്തിയ വിസ്മയ സംവാദം ചരിത്രമായി. നീഡ്സിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിലാണ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട ആയിരം സ്കൂൾ -കോളജ് വിദ്യാർത്ഥികൾക്ക് മുൻപിൽ വിസ്മയലോകം സൃഷ്ടിച്ചത്. ആഗോള വിവര സാങ്കേതിക വിദ്യാരംഗത്ത്

40 അടി ഉയരത്തിൽ കത്തീഡ്രൽ സി എൽ സിയുടെ റൂബി ജൂബിലി നക്ഷത്രം ഒരുങ്ങി

ഇരിങ്ങാലക്കുട : സെന്‍റ്. തോമസ് കത്തീഡ്രൽ ഇടവകയുടെ റൂബി ജൂബിലിയോട് അനുബന്ധിച്ച് കത്തീഡ്രൽ സി എൽ സി യുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി 40 അടി ഉയരത്തിലുള്ള നക്ഷത്രം ഉയർത്തി. നക്ഷത്രത്തിന്റെ ലൈറ്റ് സ്വിച്ച് ഓൺ കർമ്മം കത്തീഡ്രൽ വികാരി ഡോ. ആൻറു ആലപ്പാടൻ നിർവ്വഹിച്ചു. അസി. വികാരിമാരായ ഫാ. ലിജോൺ ബ്രഹ്മകുളം, ഫാ. ടിനോ മേച്ചേരി, ഫാ. അജോ പുളിക്കൻ സി എൽ സി പ്രസിഡന്റ് വിനു

കുടുംബത്തിന്റെ അടിസ്ഥാനം പരസ്പര സ്നേഹവും വിശ്വാസവും : മോൺ. ജോർജ് കോമ്പാറ

പുല്ലൂർ : കുടുംബബന്ധങ്ങളിൽ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ് കുടുംബത്തിന്റെ അടിസ്ഥാനമെന്ന് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ.ജോർജ് കോമ്പാറ പറഞ്ഞു. ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ ഒരു വർഷം നീണ്ടു നിന്ന ശതോത്തര സുവർണ ജൂബിലിയുടെ സമാപനഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇതോടനുബന്ധിച്ച് കുടുംബ സമ്മേളനങ്ങളുടെ രജത ജൂബിലിയാഘോഷവും മതബോധന - ഭക്തസംഘടനകളുടെ വാർഷികാഘോഷവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പാര്‍പ്പിട പദ്ധതി വാഗ്ദാന തട്ടിപ്പ്; മുന്‍ കൗണ്‍സിലറുടെ ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിരോധന ഉത്തരവ്

ഇരിങ്ങാലക്കുട : പാര്‍പ്പിട പദ്ധതി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മുന്‍ ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറുടെ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനെതിരെ നിരോധന ഉത്തരവ്. പെരിഞ്ഞനം ചക്കരപ്പാടം കുരുതുകുളം വീട്ടില്‍ ബിജു, ഭാര്യ ബബിത എന്നിവര്‍ പബ്ലിക് യൂട്ടിലിറ്റി സര്‍വ്വീസുകള്‍ക്കായുള്ള പെര്‍മെനന്റ് ലോക അദാലത്തില്‍ നല്‍കിയ പരാതിയിലാണ് മുന്‍ കൗണ്‍സിലര്‍ ലോറന്‍സ് ചുമ്മാറിന്റെ ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലോറന്‍സ് ചുമ്മാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുതുമ ജീവകാരുണ്യ

നിരോധിത പുകയില വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

ഇരിങ്ങാലക്കുട : സ്‌കൂള്‍ കുട്ടികള്‍ക്കും അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും നിരോധിത പുകയില വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ചേലൂര്‍ സ്വദേശി സേവ്യാര്‍ (60)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ കെ. എസ് സുശാന്തും സംഘവും പിടികൂടിയത്. അയ്യങ്കാവ് മൈതാനത്തിന് സമീപം ഇയാള്‍ നടത്തിവന്നിരുന്ന കടയില്‍ നിന്നും ആയിരം പാക്കറ്റ് പുകയില ഉല്‍പ്പന്നമാണ് പിടികൂടിയത്. പാക്കറ്റിന് 70 രൂപ വെച്ചായിരുന്നു ഇയാള്‍ കച്ചവടം നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. സി.പി.ഒമാരായ രാഗേഷ്, ജിജിന്‍, സുനിഷ്

സി.എല്‍.സി. ദേശീയ കണ്‍സള്‍ട്ടന്റായി ഇരിങ്ങാലക്കുട സ്വദേശി ഷോബി കെ. പോള്‍

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകാംഗം ഷോബി കെ. പോള്‍ നെ ദേശീയ സി.എല്‍.സി കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തു. റാഞ്ചിയില്‍ വച്ചു നടന്ന ദേശീയ സി.എല്‍.സി. യുടെ ജനറല്‍ അസംബ്ലിയില്‍ വച്ചായിരുന്നു തെരഞ്ഞെടുത്തത്. രൂപത സി.എല്‍.സി പ്രസിഡന്റ്, സംസ്ഥാന സി.എല്‍.സി ട്രഷറര്‍, കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ്, തൃശൂര്‍ സെന്റ് തോമസ് കോളെജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി മേഖലകളില്‍ സേവനമനുഷ്ടിച്ചീട്ടുണ്ട്. സംസ്ഥാന സിഎല്‍സി സെക്രട്ടറി പദവിയിലിരിക്കുമ്പോഴാണ് ദേശീയ കണ്‍സള്‍ട്ടന്റായി

ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പർ 1 സെക്ഷന്‍ ഓഫീസിന്റെ കിഴിൽ വരുന്ന ചന്തക്കുന്ന്, കെ പി എൽ, സെന്‍റ് ജോസഫ് കോളേജ്, ഠാണാ, ഓടമ്പിള്ളി ലൈൻ, പാർക്ക് എന്നിവിടങ്ങളിൽ ഡിസംബർ 3 ഞായറാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 6 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും എന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു

നബിദിനാഘോഷ പരിപാടികൾ നടത്തി

കാട്ടൂര്‍ :  പ്രവാചകൻ മുഹമ്മദ് നബിയുടെ 1492ാം ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ നബിദിനാഘോഷ പരിപാടികൾ നെടുമ്പുര മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. രാവിലെ മൗലിദ് മജ്ലിസോടെ ആരംഭിച്ച പരിപാടികളുടെ ഭാഗമായി മദ്റസ വിദ്യാര്‍ത്ഥികളും, ബഹുജനങ്ങളും അണിനിരന്ന നബിദിന റാലി, മഹല്ലിലെ 3000 പേര്‍ക്കുള്ള വിപുലമായ അന്നദാനം എന്നീ പരിപാടികൾ നടത്തി. മഹല്ല് പ്രസിഡന്‍റ് കെ എം അസബുല്ല ഹാജി പതാക ഉയർത്തി. ആഘോഷത്തിൻ്റെ ഭാഗമായി നെടുമ്പുര മഹല്ലിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ നെടുമ്പുര

Top