മൂർക്കനാട് സെന്‍റ് ആന്‍റണിസ് ദേവാലയത്തിലെ 180 – ാം തിരുനാളിന്‍റെ ലോഗോ പ്രകാശനം നടത്തി

മൂർക്കനാട് : ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്‍റെയും വിശുദ്ധ ഗിർവര്‍ഗീസിന്‍റെയും വിശുദ്ധ സെബാസ്ത്യനോസിന്‍റെയും സംയുക്ത തിരുനാളിന്‍റെ ‘തിരുനാൾ ലോഗോ 2018 ‘ പ്രകാശനകർമം ഇടവക ദിനത്തിൽ ഫാ. ഡോ. വിൻസെന്‍റ് ആലപ്പാട് നിർവഹിച്ചു. ‘തിരുനാൾ കലണ്ടർ 2018 ‘ പ്രകാശനകർമം ഫാ. ഡോ. ഫ്രാൻസിസ് ചിറയത് നിർവഹിച്ചു. വികാരി ഫാ. ജസ്റ്റിൻ വാഴപ്പിള്ളി അനുഗ്രഹ പ്രഭാക്ഷണം നടത്തി. ഏപ്രിൽ 8 നാണ് തിരുന്നാൾ. ട്രസ്റ്റിമാരായ ഔസേഫ് ഏറാട്ടുപറമ്പിൽ, പോൾചിറ്റിലപ്പിള്ളി, ഇടവക പ്രതിനിധി

കൊടുന്തരപ്പള്ളി സുബ്ബരാമഭാഗവതരുടെ നേതൃത്വത്തിൽ സമ്പ്രദായ ഭജന നടന്നു

ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണസഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ ഗായത്രി ഹാളിൽ ഭക്തി സംഗീതരംഗത്ത് സുപ്രസിദ്ധനായ ബ്രഹ്മ ശ്രീ കൊടുന്തരപ്പള്ളി സുബ്ബരാമഭാഗവതരുടെ നേതൃത്വത്തിൽ സമ്പ്രദായ ഭജന നടന്നു. രാവിലെ വനിതാ വിഭാഗo നയിച്ച സ്തോത്ര പാരായണത്തോടെ പരിപാടികൾക്കു തുടക്കമായി. തുടർന്ന് തോടയമംഗളത്തോടെ സമ്പ്രദായ ഭജന ആരംഭിച്ച് ഗുരുധ്യാനം അഷ്ടപദി പഞ്ചപദി തരംഗം ദിവ്യനാമം ദീപപ്രദക്ഷിണം എന്നിവയോടെ വൈകീട്ട് വരെ തുടർന്നു. 350 വഷങ്ങൾക്കു മുമ്പ് ശ്രീ ഭഗവന്നാമബോധേന്ദ്രസ്വാമികൾ ശ്രീധരവേങ്കടേശസ്വാമികൾ മരുതാനല്ലൂർ

വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തില്‍ ശില്‍പ്പങ്ങളുടെ സമര്‍പ്പണം നടത്തി

ഇരിങ്ങാലക്കുട: വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തിലെ ദുര്‍ഗ്ഗാലയങ്ങള്‍ 108, വേദവ്യാസന്‍ ശില്‍പ്പങ്ങളുടെ സമര്‍പ്പണം നടന്നു. ക്ഷേത്രം ട്രസ്റ്റി കെ.എന്‍. മേനോന്‍, സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയാഗിരി എന്നിവര്‍ സമര്‍പ്പണം നടത്തി. മഹാഭാരതത്തിന്റെ ഉപജ്ഞാതാവ് വേദവ്യാസന്‍, ദുര്‍ഗ്ഗാലയങ്ങള്‍ 108ന്റെ ഉല്‍പ്പത്തിയുടെ പൊരുള്‍ അനാവരണം ചെയ്യുന്ന സതീ ദേവിയടെ ജഡവുമായി താണ്ടവമാടുന്ന പരമേശ്വരന്‍, സതീദേഹം 108 ഖണ്ഡങ്ങളാക്കാന്‍ സുദര്‍ശന ചക്രവുമേന്തിനില്‍ക്കുന്ന മഹാവിഷ്ണു, വാഹനങ്ങളായ കാള, ഗരുഡന്‍ എന്നി ശില്‍പ്പങ്ങളാണ് സമര്‍പ്പിച്ചത്.

അപ്പുക്കുട്ടന്‍റെയും ഗോപിയുടെയും ലോകത്ത് രാമനാഥൻ മാസ്റ്ററോടൊപ്പം നോവൽ സാഹിത്യയാത്രയുമായി കുട്ടികൾ

ഇരിങ്ങാലക്കുട : എസ് എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന നോവൽ സാഹിത്യയാത്രയുമായി കുട്ടികൾ പ്രശസ്ത സാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്ററുടെ വീട് അപ്പുക്കുട്ടന്‍റെയും ഗോപിയുടെയും ലോകമാക്കി മാറ്റി. അദ്ദേഹം എഴുതിയ അത്ഭുത നീരാളി,  അത്ഭുത വാനരന്മാർ, അപ്പുകുട്ടനും ഗോപിയും, കമാൻഡർ ഗോപി തുടങ്ങിയ നോവലുകളെ അടിസ്ഥാനമാക്കിയുള്ള ചർച്ച നയിച്ചത് എസ് എൻ പബ്ലിക് ലൈബ്രറിയിലെ ബാലവേദിയാണ്. ബാലവേദി അംഗങ്ങൾ എഴുത്തുകാരനുമായ മുഖാമുഖം നടത്തി. കുട്ടികൾക്കുവേണ്ടി എഴുതുക എന്നത് ഏറ്റവും

25 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇരിങ്ങാലക്കുട ബൈപാസ് റോഡ് പുതുവത്സരദിനത്തില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു

ഇരിങ്ങാലക്കുട: ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഒടുവില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. തിങ്കളാഴ്ച പുതുവത്സരദിനത്തില്‍ രാവിലെ 9.30ന് നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു റോഡിന്റെ ഉദ്ഘാടനം നടത്തും. ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബൈപ്പാസ് റോഡ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. രണ്ടര കിലോമീറ്ററോളം വരുന്ന ബൈപ്പാസ് റോഡ് പക്ഷെ പൂര്‍ത്തിയാക്കാന്‍ 25 വര്‍ഷത്തിലേറെ വേണ്ടിവന്നു. ഒന്നാംഘട്ടം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട

പുതിയ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന് ആശംസകളുമായി കത്തിഡ്രല്‍ വികാരി

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട യു പ്രദീപ് മേനോന് ആശംസകളുമായി സെന്‍റ് തോമസ് കത്തിഡ്രല്‍ വികാരി ഫാ.ഡോ. ആന്റു ആലപ്പാട്ടനും സംഘവും ദേവസ്വം ഓഫീസില്‍ എത്തി. കത്തിഡ്രല്‍ സംഘത്തേ ചെയര്‍മാനും അഡ്മിന്‍സ്റ്റ്രറും സ്വീകരിച്ചു. കത്തിഡ്രല്‍ കൈകാരന്‍മാരായ ലോറന്‍സ് ആളൂക്കാരന്‍, റോബി കാളിയേങ്കര, ടെല്‍സണ്‍ കോട്ടോളി, ആന്റു ആലങ്ങാടന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ ഐശ്വര്യത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് പിണ്ടീ പെരുന്നാളിനോട് അനുബദ്ധിച്ച് നടക്കുന്ന സ്‌നേഹ സംഗമത്തിലേയ്ക്ക്

ആര്‍.ഡി.ഒ. ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയായി നിശ്ചയിക്കണമെന്ന് സി.പി.ഐ. മണ്ഡലം സമ്മേളനം- പി. മണി വീണ്ടും മണ്ഡലം സെക്രട്ടറി

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന ആര്‍.ഡി.ഒ. ഓഫീസിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയായി നിശ്ചയിക്കണമെന്ന് സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ഠ ഓഫീസ് ആരംഭിക്കുന്നതിനുള്ള സ്ഥലവും കെട്ടിടവും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇരിങ്ങാലക്കുടയില്‍ ലഭ്യമാണ്. അതിനാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആര്‍ഡി.ഒ. ഓഫീസ് പ്രവര്‍ത്തനം തുടങ്ങണമെന്ന് സമ്മേളനം പ്രമേയം വഴി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രണ്ടുദിവസങ്ങളിലായി നടന്നുവന്ന സമ്മേളനം ശനിയാഴ്ച സമാപിച്ചു. പി. മണി മണ്ഡലം സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 25

പുല്ലൂര്‍ സെന്‍റ് സേവിയേഴ്‌സ് ഇടവക തിരുന്നാളിന്‍റെ തിരുസ്വരൂപങ്ങളുടെ എഴുന്നള്ളിപ്പ്

പുല്ലൂര്‍: സെന്‍റ് സേവിയേഴ്‌സ് ഇടവക തിരുന്നാളിന്റെ ഭാഗമായി തിരുസ്വരൂപങ്ങളുടെ എഴുന്നള്ളിപ്പും തിരുസ്വരൂപ പ്രതിഷ്ഠയും നടന്നു. രൂപത വൈസ് ചാന്‍സലര്‍ ഫാ. റെനില്‍ കാരാത്ര തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. തോംസണ്‍ അറയ്ക്കല്‍, അസി. വികാരി ഫാ. ജോജോ അരിക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സീസ് വലിയവീട്ടില്‍, ട്രസ്റ്റിമാരായ സാജു പാറേക്കാടന്‍, പോള്‍ ഓലിപ്രത്ത്, ജോണ്‍സന്‍ കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

ജ്ഞാനോത്സവം ഞായറാഴ്ച സമാപിക്കും

പുല്ലൂർ : പനയംതുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ തുടർച്ചയായി ആറുദിവസമായി നടക്കുന്ന ജ്ഞാനോത്സവം ഞായറാഴ്ച സമാപിക്കും. ജ്ഞാനോത്സവാതിൽ ശനിയാഴ്ച ശ്രീ ശങ്കര സർവ്വകലാശാലാ പ്രൊഫസർ നടേശൻ മാസ്റ്റർ പ്രഭാഷണം നടത്തി. ഡോ.സേതുമാധവന്‍റെ ജ്യോതിഷ സൽസംഗമാവും സത്യസായി സമിതിയുടെ ഭജന സന്ധ്യയും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് സവ്വൈശ്വര്യപൂജ, ഡോ. അരവിന്ദാക്ഷന്‍റെ പ്രഭാഷണം, പുരുഷോത്തമൻ ജ്യോത്സ്യരുടെ പ്രഭാഷണം, കലാതിലകം കൃഷ്ണേന്ദു ശർമ്മയുടെ സംഗീതകച്ചേരി ,ഡോക്ടർ ലക്ഷമികമാരിയുടെയും ദർശനാനന്ദ സ്വാമിയുടെയും പ്രഭാഷണങ്ങൾ, ഷിബു

പുതുവത്സരം : കർശന വാഹന പരിശോധന ആരംഭിച്ചു

ഇരിങ്ങാലക്കുട : പോലിസ്, മോട്ടോര്‍ വെഹിക്കിള്‍ , എക്സൈസ് എന്നിവര്‍ സംയുക്തമായി അപകടരഹിതമായ പുതുവത്സരത്തെ വരവേല്‍ക്കാനായുള്ള 'സേഫ് ന്യൂ ഇയര്‍ പ്രോഗ്രാമിന്‍റെ ഭാഗമായി ശനിയാഴ്ച രാവിലെ മുതൽ കർശന പരിശോധനകൾ ആരംഭിച്ചു. സ്വകാര്യ വാഹനങ്ങൾ, ബസ്സുകൾ, ടാക്സി ഓട്ടോ, കാർ, ഇരുചക്ര വാഹങ്ങൾ എന്നിവയും പരിശോധിക്കുന്നുണ്ട്. വാഹനങ്ങളുടെ അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍, ഹെല്‍മറ്റ്, എന്നിവയാണ് പരിശോധന. പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുക്കും. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്വപ്പെട്ട രക്ഷിതക്കള്‍ക്കെതിരെ നടപടിയെടുക്കും.

Top