കെ സി പ്രേമരാജൻ സി. പി. ഐ. എം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി

ഇരിങ്ങാലക്കുട : സി. പി. ഐ. എം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായി കെ. സി. പ്രേമരാജനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഏരിയ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ സമാപനത്തിലാണ്‌ 21 അംഗ ഏരിയ കമ്മറ്റിയും തുടര്‍ന്ന്‌ ഏരിയ സെക്രട്ടറിയെയും തിരഞ്ഞെടുത്തത്‌. ഉല്ലാസ്‌ കളക്കാട്ട്‌, കെ. പി. ദിവാകരന്‍ മാസ്റ്റര്‍, കെ. സി. പ്രേമരാജന്‍, വി. എ മനോജ്‌കുമാര്‍, ടി. എസ്‌. സജീവന്‍ മാസ്‌റ്റര്‍, കെ. എ. ഗോപി, അഡ്വ കെ. ആര്‍.

ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ നാടകരാവ് നവംബർ 19 മുതൽ 25 വരെ

പുല്ലൂർ : പുല്ലൂർ ചമയം നാടകവേദിയുടെ 22- ാംവാർഷികാഘോഷത്തിന്റെ ഭാഗമായി പുല്ലൂർ നാടകരവ് 2017 നവംബർ 19 മുതൽ 25 വരെ നാടകാചാര്യൻ കെ ടി മുഹമ്മദ്ദിന് സമർപ്പിച്ചുകൊണ്ട് പി പി തിലകൻ നഗറിൽ ( പുല്ലൂർ മിഷൺ ആശുപത്രിക്ക് വടക്കുവശമുള്ള അമ്പിളി ഗാർഡനിൽ ) അരങ്ങേറും. 7 ദിവസങ്ങളിലായി കുട്ടികളുടെ നാടകം , അമേച്വർ നാടകം , സമാദരങ്ങൾ , സംസ്ഥാന പ്രൊഫഷണൽ നാടകമത്സരങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. നവംബർ

ജൈവവൈവിധ്യ ക്ലാസ്സ്‌ നടത്തി

ആനന്ദപുരം : ജി യു പി എസ് ആനന്ദപുരം സ്കൂളിൽ ജൈവവൈവിധ്യ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടർ പമ്പാവാസൻ ക്ലാസ്സിന് നേതൃത്വം നൽകി. ഡോ. വൈശാഖ് വിവിധങ്ങളായ ഔഷധ ചെടികളെ പരിചയപ്പെടുത്തി. വാർഡ് മെമ്പർ കെ കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബോബൻ, എസ് ആർ ജി കൺവീനർ ഇന്ദു എന്നിവർ സംസാരിച്ചു.

Top