അഡ്വ: സി.ആർ.സി മേനോന് അനുശോചനം രേഖപ്പെടുത്തി ഫുൾ കോർട്ട് റഫറൻസ്

ഇരിങ്ങാലക്കുട : അഡ്വ: സി.ആർ.സി മേനോന് അനുശോചനം രേഖപ്പെടുത്തുവാൻ ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ യോഗo ചേർന്നു . ആദര സൂചകമായി ഇരിങ്ങാലക്കട അസോസിയേഷനിൽ ഫുൾ കോർട്ട് റഫറൻസ് നടന്നു. കഴിഞ്ഞ 4 വർഷമായി ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ ട്രഷററാണ് അഡ്വ: സി.ആർ.സി മേനോൻ.

അഡ്വ: സി.ആർ.സി മേനോന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

ഇരിങ്ങാലക്കുട : അഡ്വ: സി ആർ സി മേനോന്‍റെ നിര്യാണത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കട മണ്ഡലം അനുശോചിച്ചു. രാജീവ് ഗാന്ധി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ, മുൻ എം പി സാവിത്രി ലക്ഷ്മണൻ, ഡി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, ധർമ്മരാജൻ തുടങ്ങിയവർ

ക്രൈസ്റ്റ് ആശ്രമദേവാലയ ക്രിസ്തുരാജന്റെ രാജത്വ തിരുന്നാൾ കൊടിയേറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിൽ നവംബർ 19ന് ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന്റെ കൊടിയേറ്റം ക്രൈസ്റ്റ് ആശ്രമാധിപൻ ഫാ. ജേക്കബ് ഞെരിഞ്ഞാംപിള്ളി നിർവ്വഹിച്ചു. ഫാ. സണ്ണി പുന്നേലിപറമ്പിൽ സഹകാർമ്മികനായിരുന്നു. ഫാ.ജെയിൻ താണിക്കൽ സി.എം.ഐ ദിവ്യബലി അർപ്പിച്ചു.

പടയൊരുക്കത്തെ വരവേൽക്കാൻ ഇരിങ്ങാലക്കുടയിൽ വിളംബരജാഥ

ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ വിളംബര ജാഥ ഇരിങ്ങാലക്കുടയിൽ നടന്നു. യുഡി എഫ് നേതാക്കളായ ടി വി ചാർളി, എം എസ് അനിൽകുമാർ, ആന്റോ പെരുമ്പുള്ളി, വർഗ്ഗീസ് പുത്തനങ്ങാടി, ജോസഫ് ചാക്കോ, നിമ്മ്യ ഷിജു, , റിയാസുധിൻ, കെ കെ ശോഭനൻ, എം ആർ ഷാജു, വി സി വർഗ്ഗീസ്, സുജ സജീവ് കുമാർ, ഡോ. മാർട്ടിൻ പോൾ തുടങ്ങിയവർ നേതൃത്ത്വം നൽകി.

അഡ്വ. സി.ആർ.സി മേനോൻ അന്തരിച്ചു

ഇരിങ്ങാലക്കുട : പൊതുപ്രവർത്തകനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. സി ആർ സി മേനോൻ (62) അന്തരിച്ചു. ഇരിങ്ങാലക്കുട ഹിന്ദി പ്രചരമണ്ഡലം റോഡിലുള്ള വസതിയിൽ വച്ച് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും, അപ്പോൾ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെളുപ്പിന് 4:30ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ ഗീത. മക്കൾ രഞ്ജിത്ത് , ശ്രീജിത്ത്, രമ്യ. മരുമകൾ റീജ . സംസ്കാരകർമ്മങ്ങൾ വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. കഴിഞ്ഞ 4 വർഷമായി

Top