ജ്യേഷ്ഠ സഹോദരന്റെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

പുല്ലൂർ : അവിട്ടത്തൂരിൽ ജ്യേഷ്ഠ സഹോദരന്റെ ഭാര്യയുടെ കൈ വെട്ടി പരിക്കേൽപ്പിച്ചു. പട്ടത്ത് വേലായുധൻ ( ഉണ്ണിച്ചെക്കൻ -50 ) ആണ് സഹോദരന്റെ ഭാര്യ അല്ലിയെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഒളിവിലാണെന്നു പോലീസ് പറഞ്ഞു.

ഗവ. ഗേൾസ് ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം 19ന്

ഇരിങ്ങാലക്കുട : വിദ്യാലയ മുത്തശ്ശിയായ ഗവ. ഗേൾസ് ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 127 - ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടന രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന 60 ഓളം അധ്യാപകരെയും ഏറ്റവും പ്രായം ചെന്ന ഒരു വിദ്യാർത്ഥിയെയും ആദരിക്കുന്നു. 2017 നവംബർ 19 ഞായറാഴ്ച രാവിലെ 9 30ന് മുൻ ISRO ചെയർമാൻ ഡോ. കെ.

സാലി ഹുസൈൻ മെമ്മോറിയൽ അഖില കേരള സെവെൻസ് ടൂർണമെൻറ്റിൽ വെറൈറ്റി കല്ലേറ്റുംകര ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : അയ്യൻകാവ് മൈതാനിയിൽ കാട്ടുങ്ങച്ചിറ ഫീനിക്സ് ക്ലബ്‌ സംഘടിപ്പിച്ച ഒന്നാമത് സാലി ഹുസൈൻ മെമ്മോറിയൽ അഖില കേരള സെവെൻസ് ടൂർണമെൻറ്റിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ വെറൈറ്റി കല്ലേറ്റുംകര റെഡ്‌ കാമാൻഡോസ് നടവരമ്പിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. നഗരസഭാ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ആർ ഷാജു ഉദ്ഘാടനം ചെയ്തു. സമ്മാനദാനം അശ്വിൻ ഹുസൈൻ നിർവഹിച്ചു. കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് ജോസഫ്‌ പുതുശ്ശേരി, വൈസ് പ്രസിഡന്റ് അൽമുഹമ്മദ് തസ്‌ലിം,

പാവക്കഥകളി അമേരിക്കയിലേക്ക്

ഇരിങ്ങാലക്കുട : കേരളത്തിന്റെ അത്യപൂര്‍വ്വ പാവകളി കലാരൂപങ്ങളിലൊന്നായ പാവക്കഥകളി അറ്റ്‌ലാന്റയിലെ സെന്റര്‍ ഫോര്‍ പപ്പട്രി ആര്‍ടിസിന്റെ അഭിമുഖ്യത്തില്‍ നവംബര്‍ 13 മുതല്‍ 19 വരെ നടക്കുന്ന പാവകളി ഉത്സവത്തില്‍ അവതരിപ്പിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്വറല്‍ റിലേഷന്‍സ് ആണ് ഈ സാംസ്‌കാരിക യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നടനകൈരളിയുടെ പാവക്കഥകളി സംഘം വേണുജിയുടെ നേതൃത്വത്തില്‍ കല്യാണസൗഗന്ധികം കഥയാണ് അവതരിപ്പിക്കുവാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കുന്നമ്പത്ത് ശ്രീനിവാസ്, കെ. സി. രാമകൃഷ്ണന്‍, കലാനിലയം

Top