പക്ഷി നിരീക്ഷണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : വിശ്വവിഖ്യാതനായ പക്ഷിശാസ്ത്രജൻ ഡോ. സലീം അലിയുടെ ജന്മദിനമായ നവമ്പർ 12 ന് തൃശൂർ സോഷ്യIൽ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തിൽ ബേഡേഴ്സ് സാൻസ് ബോർഡേഴ്സും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെയും സഹകരണത്തോടെ പക്ഷി നിരീക്ഷണ ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്‌ഘാടനം സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൻ ഡോ. ക്രിസ്റ്റി നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആലപ്പാട് മനക്കൊടി കോൾ നിലങ്ങളിൽ പക്ഷി നിരീക്ഷണവും സർവ്വേയും നടത്തി. വൈവിധ്യം

തിങ്കളാഴ്ച ഹർത്താൽ ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ മാത്രം

ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍. ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണിത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. നെന്മിനി സ്വദേശി ആനന്ദാണ് ഞായറാഴ്ച വെട്ടേറ്റ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ നാല് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ആനന്ദ്. തൃശൂർ ജില്ലയിൽ മുഴുവൻ ഹർത്താൽ ഉണ്ടെന്ന പ്രചരണം ശരിയല്ല എന്ന് ബി.ജെ.പി പാർട്ടി വൃത്തങ്ങൾ പറഞ്ഞു..

‘ബര്‍സ’- ഇസ്ലാമിക് ഫെമിനിസം എന്ന ചിന്തയെ അതിവിദഗ്ദ്ധമായി വായനക്കാര്‍ക്കു മുന്നില്‍ തുറന്നുവെച്ച കൃതി- ഡോ.പി.എം.ഗിരീഷ്

ഇരിങ്ങാലക്കുട : മുസ്ലീം സാമൂഹ്യസാഹചര്യങ്ങളേയും സംസ്‌കാരത്തേയും മതപരിവര്‍ത്തനങ്ങളേയും പറ്റി ധാരാളം കൃതികള്‍ എഴുതപ്പെട്ടിട്ടുണ്ട് എങ്കിലും 'ഇസ്ലാമിക് ഫെമിനിസം' എന്ന ചിന്തയെ സധൈര്യം ലോകജനതയ്ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ഡോ.ഖദീജ മുതാസിന്റെ 'ബര്‍സ' എന്ന നോവലിലൂടെ കഴിഞ്ഞു എന്ന് മദ്രാസ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം തലവന്‍ ഡോ.പി.എം.ഗിരീഷ് അഭിപ്രായപ്പെട്ടു. ആഖ്യാനരീതിയില്‍ ഒരേ സമയം സമഗ്രതയും സൂഷ്മതയും നിലനിര്‍ത്തുവാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. ജീവശാസ്‌ത്രപരമായ ഒരു സാക്ഷരത ഈ നോവലിലൂടെ അനുവാചകനു ലഭ്യമാകുന്നുണ്ടെന്നും ഡോ.പി.എം.ഗിരീഷ് വ്യക്തമാക്കി. ഇരിങ്ങാലക്കുട

സംഘമിത്ര വനിതകൾ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംഘമിത്ര വനിതകൾ "വയോമിത്രം" സൗജന്യ വൈദ്യസഹായ മിഷനെ കുറിച്ചും, ജനമൈത്രി പോലീസിനെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. പ്രസിദ്ധ സാഹിത്യകാരൻ, ആനന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വയോമിത്രം മെഡിക്കൽ ഓഫീസർ, ഡോ.പി.എം മുഹമ്മദാലി പ്രായമായ പൗരന്മാർക്ക് നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കും കൗൺസിലിംഗും, സൗജന്യ മരുന്നുവിതരണവും നടത്തുന്നതിനെ പറ്റി വിശദീകരിച്ചു. ഇരിങ്ങാലക്കുട ട്രാഫിക്ക് സബ് ഇൻസ്പെക്ടർ തോമാസ് വടക്കൻ ജനമൈത്രി പോലീസ് ഒരുക്കുന്ന വയോജനങ്ങളുടെ സുരക്ഷയെക്കുറിച്ചു ക്ലാസ്സെടുത്തു.

Top