പൊറത്തിശ്ശേരിയിലേക്ക് വീണ്ടും ലോട്ടറി ഒന്നാം സമ്മാനം

മാപ്രാണം : നവംബർ മാസം ഏഴാം തിയ്യതിയിലെ SS-79thസ്ത്രീ ശക്തി നറുക്കെടുപ്പിൽ SA 671218 നമ്പറിൽ ഒന്നാം സമ്മാനമായ അറുപത് ലക്ഷം രൂപ തേടിയെത്തിയത് പൊറത്തിശ്ശേരിയിലെ ചങ്കരൻ കണ്ടത്ത് കോരന്റെ മകൻ സി.കെ.അശോകനെയാണ് . മാപ്രാണം സെവൻസ്റ്റാർ ലോട്ടറി ഏജൻസിയിലൂടെയുള്ള ലോട്ടറിയിലാണ് അശോകന്റെ വിജയഘാത രചിക്കപ്പെട്ടത്. കഴിഞ്ഞ ഒന്നേകാൽ വർഷത്തിനിടയിൽ നാലാം തവണയാണ് സെവൻസ്റ്റാർ ലോട്ടറി ഏജൻസിയിൽ ഒന്നാം സമ്മാന തുകകൾ ലഭിക്കുന്നത്. ഇരുപത്തിമൂന്ന് വർഷമായി പെയിന്റിങ്ങ് തൊഴിലാളിയായി പോരുന്ന

ബൈപ്പാസ് റോഡ്: നഗരസഭയ്ക്ക് മുന്നില്‍ 17 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം

ഇരിങ്ങാലക്കുട : ബൈപാസ് റോഡ് അടിയന്തിരമായി ടാറിങ്ങ് നടത്തി തുറന്നുകൊടുക്കണമെന്നാവശപ്പെട്ട് 17 മുതല്‍ നഗരസഭയ്ക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട പ്രിയദര്‍ശിനി കലാസാംസ്‌ക്കാരിക വേദി പ്രവര്‍ത്തകരാണ് സമരത്തിനൊരുങ്ങുന്നത്. ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപ്പാസ് റോഡ് അടിയന്തിരമായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് വേദി പ്രവര്‍ത്തകര്‍ നിരവധി തവണ നേരിട്ട് അധികാരികള്‍ക്ക് കത്ത് നല്‍കിയെങ്കിലും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇത് കണ്ടുനില്‍ക്കാന്‍ സാധിക്കില്ലെന്ന് വേദി വ്യക്തമാക്കി.

പടയൊരുക്കത്തിന് മുന്നോടിയായി കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ വിളംബര ജാഥ നടത്തി

ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് മുന്നോടിയായി കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുടയില്‍ വിളംബര ജാഥ നടത്തി. പരിസ്ഥിതി സന്ദേശമുയര്‍ത്തി തുണി സഞ്ചികള്‍ വിതരണം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ബി ഗീത കൗണ്‍സിലര്‍ അബ്ദുള്ളക്കുട്ടിക്ക് തുണിസഞ്ചി നല്‍കി പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എസ് അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ടി.യു ജോണ്‍സന്‍, വിനോദ് തറയില്‍, ഷാറ്റോ കുരിയന്‍, എന്‍.എം ബാലകൃഷ്ണന്‍, ആന്റണി

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവം അവിട്ടത്തൂരിൽ നവംബർ 14 മുതൽ 17 വരെ

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ലാ 30 -)മത് കേരള സ്‌കൂൾ കലോത്സവം നവംബർ 14,15,16,17 തീയതികളിൽ അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ, ഹോളി ഫാമിലി എൽ പി സ്‌കൂൾ എന്നിവിടങ്ങളിലായി നടക്കും എന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എട്ടു വേദികളായിൽ 87 സ്‌കൂളുകളിൽ നിന്നായി 3300 ഓളം കലാപ്രതിഭകൾ പങ്കെടുക്കും. 333 ഇനങ്ങളിൽ 30 ഇനങ്ങൾക്ക് പങ്കെടുക്കാൻ പ്രതിഭകളില്ലാതെയിരിക്കുമ്പോൾ 39 ഇനങ്ങളിൽ ഒരാൾ വീതം

തരണനെല്ലൂര്‍ കോളേജ് ‘കനിവു’മായി പാലിയേറ്റീവ് കെയർ രംഗത്തേക്ക്

ഇരിങ്ങാലക്കുട : സാമൂഹ്യപ്രതിബദ്ധതയുളള വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ രണ്ടു വര്‍ഷമായി തരണനെല്ലൂര്‍ ആര്‍ട്ട്‌സ് & സയന്‍സ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ക്ലബ്, ആല്‍ഫാ പാലിയേറ്റീവ് കെയര്‍ യൂണിറ്റുമായി കൈകോര്‍ത്തത് പരിസരത്തെ നാനൂറോളം വീടുകളില്‍ സര്‍വ്വേ നടത്തിയ ഡാറ്റയുമായി ആല്‍ഫയുമായി ചേര്‍ന്ന് 'കനിവ് ' എന്ന പേരിൽ ടാസ്‌ക് സോഷ്യല്‍ ക്ലബ്ബ്മായി പാലിയേറ്റീവ് പ്രവര്‍ത്തന രംഗത്തേക്ക്. ആലംബമില്ലാത്ത, അശരണരായ, സഹായം ന്യായമായും വേണ്ടതാണെന്ന് ഉറപ്പുളള രോഗികളെ കണ്ടെത്താനും

കള്ളപ്പണ വിരുദ്ധ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : നോട്ട്  നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളപ്പണ വിരുദ്ധ ദിനാചരണം നടത്തി. മാപ്രാണം സെന്ററില്‍ നടന്ന പൊതുസമ്മേളനം തപസ്യ ജില്ലാ സെക്രട്ടറി നീലാംബരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ഇ. മുരളീധരന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുനില്‍ ജി. മാക്കന്‍, ബി.ജെ.പി നേതാക്കളായ പാറയില്‍ ഉണ്ണികൃഷ്ണന്‍, കെ.സി വേണു, ഗിരീശന്‍

Top