പ്രൊഫ കെ യു അരുണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തനങ്ങൾക്കായി 40 ,46 ,505 രൂപ അനുവദിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിൽ പ്രൊഫ കെ യു അരുണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തനങ്ങൾക്കായി 40 ,46 ,505 രൂപ അനുവദിച്ചതായി എം എൽ എ അറിയിച്ചു. കാട്ടൂർ പഞ്ചായത്തിലെ തറയിൽ റോഡിനു 4,23,000 രൂപയും മതേതര റോഡിനു 5 ,51,000 രൂപയും ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ പുതിയ ബ്ലോക്കിന് വേണ്ടി ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതായി 5,35,000 രൂപയും പൂമംഗലം ഗ്രാമപഞ്ചായത്തിലെ പി

ഖദീജ മുംതാസിന്റെ ബർസ നോവൽ സാഹിത്യ ചർച്ചയിൽ

ഇരിങ്ങാലക്കുട : എസ് എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന നോവൽ സാഹിത്യയാത്രയിൽ പ്രശസ്ത എഴുത്തുകാരി ഡോ.ഖദീജ മുംതാസിന്റെ സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ ബർസ ചർച്ച ചെയ്യുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയിലെ മലയാള വിഭാഗം തലവൻ ഡോ പി എം ഗീരീഷ് ആണ് പുസ്തകം അവതരിപ്പിക്കുന്നത്. നവംബർ 11ശനിയാഴ്ച 2 .30 ന് എസ് എൻ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചർച്ചയിൽ ഡോ സി കെ

ഗ്രാമജാലകത്തിന്റെ പുതിയ ലക്കം പ്രകാശനം ചെയ്തു

വേളൂക്കര : കഴിഞ്ഞ 21 വർഷമായി പ്രസിദ്ധീകരിച്ചു വരുന്ന വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധികരണമായ ഗ്രാമജാലകത്തിന്റെ പുതിയ ലക്കം നടവരമ്പ് ഗവ . ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ അശോകൻ ചെരുവിൽ പ്രകാശനം ചെയ്തു. പഞ്ചായത്തിലെ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പിൻബലം നൽകാൻ ഉദ്ദേശിച്ചുള്ള ഇത്തരം ഒരു പ്രസിദ്ധീകരണം സംസ്ഥാനത്ത് ആദ്യമായാണ്. ഒന്നിനൊന്നു വ്യത്യസ്തമായി ഓരോ പതിപ്പും ഇറക്കുവാൻ ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കുന്നു. വിപുലമായ മാധ്യമശ്രദ്ധ നേടിയിട്ടുള്ള ഈ പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ ആണ്.

Top