വല്ലക്കുന്ന് വിശുദ്ധ അൽഫോൻസാ ദേവാലയത്തിലെ തിരുനാളിനു കൊടിയേറി

വല്ലക്കുന്ന് : വിശുദ്ധ അൽഫോൻസാ ദേവാലയത്തിൽ നവംബർ 18, 19 തീയതികളിൽ നടക്കുന്ന തിരുനാളിനു കൊടിയേറി . കൊടിയേറ്റകർമം മോൺ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. വികാരി ഫാ. അരുൺ തെക്കിനേത്ത്, കൺവീനർമാരായ ബാബു പള്ളിപ്പാട്, ലോറൻസ് പുല്ലോക്കാരൻ, പബ്ലിസിറ്റി കൺവീനർമാരായ ജോൺസൻ കോക്കാട്ട്, മെജോ ജോൺസൻ, കോളിൻസ് കോക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

രാത്രിയില്‍ വീട് തകര്‍ന്നു വീണു

പടിയൂര്‍: രാത്രിയില്‍ വീട് തകര്‍ന്നു വീണു. കാക്കാത്തുരുത്തി ഒലിപറമ്പില്‍ വീട്ടില്‍ രുഗ്മണിയുടെ ഓടുവീടാണ് തകര്‍ന്നുവീണത്. കാക്കാത്തുരുത്തി കാര്‍ത്ത്യായനി ക്ഷേത്രത്തിനു സമീപം രാത്രി എട്ടരയോടെയായിരുന്നു സംഭവം. രുഗ്മണിയും ഭര്‍ത്താവും നാലുവയസ്സുള്ള കുട്ടിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മഴ മാറി മൂവരും പുറത്തിറങ്ങിയ സമയത്താണ് വീടിന്റെ മേല്‍ക്കൂര താഴേക്ക് ഇരുന്നത്. വീഴ്ചയില്‍ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ആര്‍ക്കും അപകടം ഒന്നും സംഭവിച്ചില്ല.

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഇരിങ്ങാലക്കുട ഏരിയാ വാര്‍ഷിക സമ്മേളനം

ഇരിങ്ങാലക്കുട : ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ. കേസരിപ്രതാപചന്ദ്ര മേനോൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഡോ ആര്യ മൂസ് സ്വാഗതവും ഡോ പ്രവീൺ കുമാർ (സെക്രട്ടറി) റിപ്പോർട്ടും അവതരിപ്പിച്ചു. ഡോ രവി മൂസ് (സെക്രട്ടറി തൃശൂർ ജില്ല ) ജില്ലാ റിപ്പോർട്ടിങും ഡോ പി ഗോപി ദാസ് (പ്രസിഡണ്ട്, തൃശൂർ) സംസ്ഥാന റിപ്പോർട്ടിങും നടത്തി. ഇരിങ്ങാലക്കുട

മറാത്തി ചിത്രമായ ‘കോർട്ട് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച ചിത്രത്തിനുള്ള 2015ലെ ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രമായ 'കോർട്ട് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 10 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. മനുഷ്യാവകാശ പ്രവർത്തകനും കവിയും ഗായകനുമായ നാരായൺ കാംബ്ലേ എന്ന വ്യദ്ധൻ ആത്മഹത്യ പ്രേരണാ കുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്നതാണ് പ്രമേയം. അഴുക്കുചാലുകൾ വ്യത്തിയാക്കുന്ന ഒരു ചേരിനിവാസി ,വ്യദ്ധ ഗായകന്റെ ഗാനത്താൽ പ്രേരിതനായി ഭൂഗർഭ

Top