നോട്ട് നിരോധന വാർഷികം : എ ഐ വൈ എഫ് നരേന്ദ്ര മോഡിയെ പ്രതികാത്മകമായി കുറ്റവിചാരണ നടത്തി

ഇരിങ്ങാലക്കുട : നോട്ടുകൾ നിരോധിച്ച് ജനതയെ വഞ്ചിക്കുകയും രാജ്യത്തെ പാപ്പരാക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കറൻസി നോട്ടുകൾ നിരോധിച്ചിട്ട് ഒരു വർഷം പൂർത്തിയാവുന്ന ദിവസം എ ഐ വൈ എഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതികാത്മകമായി കുറ്റവിചാരണ നടത്തി. കെ.പി.സന്ദീപ് കുറ്റവിചാരണ ഉദ്ഘാടനം ചെയ്തു. എ.എസ്ബി നോയ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബിജു, വി ആർ.രമേഷ്,

നോട്ട് നിരോധന വാർഷികം കോൺഗ്രസ്സ് കരിദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട : മോഡി സർക്കാർ നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികദിനമായ നവംബർ 8 ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി കരിദിനമായി ആചരിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ പോസ്റ്റോഫീസിനു മുൻപിൽ പ്രതിഷേധജ്വാല തെളിയിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്ത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഡി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി. വി ചാർളി, വി.സി വർഗ്ഗീസ്, എൽ ഡി

ഹിന്ദുഐക്യവേദി ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണ്ണം. കടകളും സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞു കിടന്നു. ഏതാനും ഇരുചക്രവാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളു. രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുമ്പില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആല്‍ത്തറയ്ക്കലില്‍ ചേര്‍ന്ന പ്രതിഷേധ സമ്മേളനത്തില്‍ ആര്‍എസ്എസ് താലൂക്ക് ധര്‍മ്മജാഗരണ്‍ പ്രമുഖ് വി. സായിറാം മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി നഗര്‍ സംഘടനാസെക്രട്ടറി സുരേന്ദ്രന്‍ പൊറിത്തിേേശ്ശരി അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു

കര്‍ശന പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ് : 26 ലൈസന്‍സ്സുകൾ സസ്‌പെന്‍ഡ് ചെയ്തു. 184 വാഹന രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ നോട്ടീസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട- ചാലക്കുടി മോട്ടോര്‍വാഹനവകുപ്പ് സ്‌ക്വാഡ് കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ 26 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 184 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ നോട്ടീസ് നല്‍കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റി വാഹനങ്ങള്‍ ഓടിക്കല്‍, റെഡ്‌ലൈറ്റ് വയലേഷന്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂളിങ്ഫിലിം ഉപയോഗിച്ച 35 വാഹനങ്ങള്‍ക്കെതിരേയും മറ്റു പലതരത്തിലുള്ള രൂപമാറ്റം വരുത്തിയ കാറുകളടക്കം 56 വാഹനങ്ങളുടെ ഉടമകള്‍ക്കെതിരേയും

ഠാണ- ബസ് സ്റ്റാന്‍ഡ് റോഡ് ഗതാഗതം 14 വരെ പൂര്‍ണമായി നിരോധിച്ചു

ഇരിങ്ങാലക്കുട : ഠാണ- കൂടല്‍മാണിക്യം റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിന്റെ പണികള്‍ നടക്കുന്നതിനാൽ ബുധനാഴ്ച മുതല്‍ നവംബർ 14-വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. നിലവില്‍ ഒരുവശത്തേയ്ക്ക് മാത്രമാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. ഠാണാവില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ചന്തക്കുന്ന് വഴി ടൗണ്‍ഹാള്‍ റോഡിലൂടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തണമെന്നും, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പുറപ്പെടുന്ന വാഹനങ്ങള്‍ ക്രൈസ്റ്റ് കോളേജ് വഴി പോകണമെന്നും അസി. എന്‍ജിനീയര്‍

Top