ജലസംരക്ഷണം, ഗോപരിപാലനം സെമിനാര്‍

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയില്‍ ജലസംരക്ഷണം, ഗോപരിപാലനം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. നവംബർ 8 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ശ്രീസംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ വച്ച് ഗോപരിപാലനത്തെകുറിച്ച് ജ്ഞാനാനന്ദ ഗോസേവാകേന്ദ്രത്തിന്റെ അധിപതി പി.കെ.രവീന്ദ്രന്‍ ക്ലാസ് എടുക്കും. നവംബർ 9 ന് വൈകീട്ട് 5 മണിക്ക് ജനസംരക്ഷണത്തെകുറിച്ച് ഗംഗാധരന്‍ കാവല്ലൂര്‍ ക്ലാസെടുക്കും. സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.

മുരിയാട് തരിശുരഹിത പഞ്ചായത്താകുന്നു

ആനന്ദപുരം : മുരിയാട് ഗ്രാമപഞ്ചായത്ത് തരിശുരഹിത പഞ്ചായത്താക്കുന്നതിന്റെ ഉദ്ഘാടനം ആനന്ദപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ വൽസൻ അധ്യക്ഷനായി മെമ്പർമാരായ എ എം ജോൺസൺ, വൃന്ദ കുമാരി, തോമസ്സ് തൊകലത്ത് എന്നിവർ പങ്കെടം ത്തു ഷീജ ശിവൻ സ്വാഗതവും തൊഴിലുറപ്പ് എൻജിനീയർ രേഷ്മ നന്ദിയും പറഞ്ഞു

ആളൂര്‍ പഞ്ചായത്ത് തരിശുനീക്കി കൃഷിയിറക്കി മാതൃകയായി

കല്ലേറ്റുംകര : ആളൂര്‍ പഞ്ചായത്തിലെ ഉറുമ്പും കുന്ന് മറ്റേക്കാട് ചാല്‍ പാടശേഖരത്തില്‍ കേരള കര്‍ഷക സംഘം ഉറുമ്പുംകുന്നു യുണിറ്റ് ആഭിമുഖ്യത്തില്‍ തരിശുനീക്കി നെല്‍കൃഷിയിറക്കി. കര്‍ഷക സം ഘം ഭാരവാഹികളായ പി.ഡി ഉണ്ണികൃഷ്ണന്‍, എന്‍ജിനീയര്‍ ടി.പി. സിബി, താഴുങ്ങ റപ്പായി എം. ചന്ദ്രന്‍ എന്നിവര്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി . ഉറുമ്പും കുന്നു ചാല്‍ കൊയ്ത്തു സമര ഭടന്‍ തെക്കേടത്തു കുഞ്ഞിക്കോരന്‍  വിത്ത്‌വിത ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുടയില്‍ അനുയാത്ര പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റേയും രാഷ്ട്രീയ ബാല സ്വസ്ഥ്യ കാര്യക്രമത്തിന്റേയും നേതൃത്വത്തില്‍ നടത്തുന്ന അനുയാത്ര പദ്ധതിക്ക് തുടക്കമായി. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഡി.ഇ.ഐസിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒന്ന് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങള്‍

അർജ്ജുനൻ അനുസ്മരണം 12ന്

ഇരിങ്ങാലക്കുട : അകാലത്തിൽ വേർപെട്ടുപോയ അർജ്ജുനന്റെ ഒന്നാം ചരമദിനമായ നവംബർ 12ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപമുള്ള ലയൺസ്‌ ക്ലബ് ഹാളിൽ രാവിലെ 10 മണിക്ക് അർജ്ജുനൻ അനുസ്മരണം സംഘടിപ്പിക്കുന്നു. കുടുതൽ വിവരങ്ങൾക്ക് , 9847022344 , 8086617394

മാതൃസദനങ്ങള്‍ ആരോഗ്യകരമായ സമൂഹത്തിന്‌ നല്ലതല്ലെങ്കിലും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ സ്വാമി ചിദാനന്ദപുരി

കുഴിക്കാട്ടുകോണം : സമാജസേവയാണ്‌ യാഥാര്‍ത്ഥ ഈശ്വര സേവയെന്നും മാതൃസദനങ്ങള്‍ ആരോഗ്യകരമായ സമൂഹത്തിന്‌ നല്ലതല്ലെങ്കിലും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ സ്വാമി ചിദാനന്ദപുരി പറഞ്ഞു. മാപ്രാണം കുഴിക്കാട്ടുകോണത്ത്‌ പണിതീര്‍ന്ന അശരണരായ അമ്മമാര്‍ക്ക്‌ അഭയകേന്ദ്രമായ സാകേതം സേവാനിലയത്തിന്റെ മന്ദിരോത്‌ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി. സമാജത്തിന്റെ ആരോഗ്യം സേവനമനോഭാവമുള്ള സമൂഹമാണ്‌. നമുക്ക്‌ സമൂഹത്തില്‍ നിന്നും ലഭിച്ചതല്ലാത്തതായി ഒന്നും തന്നെയില്ല ഈ ലോകത്തിലെന്ന്‌ സ്വാമി പറഞ്ഞു. ഭഗവത്‌ അനുഗ്രഹംകൊണ്ട്‌ ലഭിച്ചതാണ്‌ ഇതെല്ലാം. നമുക്ക്‌ ലഭിച്ച വിഭവങ്ങള്‍ ശക്തിക്കൊത്ത്‌ തുല്ല്യമായി

നവംബർ 8 ബുധനാഴ്ച തൃശൂർ ജില്ലയിൽ ഹർത്താൽ

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത മലബാർ ദേവസ്വംബോർഡ് നടപടിയിൽ പ്രതിഷേധിച്ച് നവംബർ 8 ബുധനാഴ്ച തൃശൂർ ജില്ലയിൽ ഹർത്താൽ. ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍

Top