ദിശ തെറ്റിക്കുന്ന ബോർഡ് നേരെയാക്കി വാർഡ് കൗൺസിലർ

ഇരിങ്ങാലക്കുട : അധികൃതർ തെറ്റിച്ച് ദിശ നൽകിയ ബോർഡിൻറെ ദിശ വാർഡ് കൗൺസിലർ ശരിയാക്കി. ഇരിങ്ങാലക്കുട നഗരസഭയിൽ മഹാത്മാഗാന്ധി റോഡിലാണ് അധികൃതർ തെറ്റായ ദിശ ബോർഡ് 2 മാസം മുൻപ് സ്ഥാപിച്ചത്. കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് നേരെ പോകേണ്ടതിനുപകരം റോഡിൽ വലത്തോട്ട് തിരിയുന്ന സൂചനയാണ് ബോർഡിൽ കൊടുത്തിരുന്നത്. ഇതുമൂലം ദിശതെറ്റി അപരിചിതർ പലരും വഴിതെറ്റി ഗതാഗതക്കുരുക്കിൽ പെട്ടിരുന്നു . എന്നാൽ ബോർഡ് സ്ഥാപിച്ചത് PWD , ട്രാഫിക് പോലീസ്, ട്രാഫിക് അഡ്വൈസറി

അയ്യങ്കാവ് മൈതാനം വാഹനങ്ങള്‍ കയറ്റി നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കൗണ്‍സില്‍ തീരുമാനം ഫലപ്രദമാക്കുന്നില്ല

ഇരിങ്ങാലക്കുട : നഗരസഭ ഉടമസ്ഥതയിലുള്ള അയ്യങ്കാവ് മൈതാനം വാഹനങ്ങള്‍ കയറ്റി നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കൗണ്‍സില്‍ തീരുമാനം ഫലപ്രദമായില്ല. മൂന്ന് ദിവസങ്ങളിലായി നടന്നുവന്ന കെ.എല്‍ 45 ഫെസ്റ്റ് സമാപിച്ചതോടെയാണ് മൈതാനം വീണ്ടും ചെളികുണ്ടായി മാറിയത്. ഫെസ്റ്റ് ആസ്വദിക്കാനെത്തിയവരുടെ വാഹനങ്ങള്‍ മൈതാനത്ത് കയറ്റി പാര്‍ക്ക് ചെയ്തതാണ് മൈതാനം ഇത്തരത്തിലാകാന്‍ കാരണം. നേരത്തെ ഓണകളി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തി മൈതാനത്ത് നടത്തിയ ഓണകളി മത്സരത്തിന് ശേഷം മൈതാനം ഉഴുത് മറിച്ച നിലയിലായത് ഏറെ വിവാദങ്ങള്‍

സ്വച്ഛ് ഭാരത് : കാറളം പവർ ഹൗസ് കോളനി പരിസരം വൃത്തിയാക്കി

കാറളം : സ്വച്ഛ് ഭാരതത്തിന്റെ ഭാഗമായി പവർ ഹൗസ് കോളനി പരിസരവും റോഡും കാറളം ഗ്രാമ പഞ്ചായത്ത് 12 - ാം വാർഡ് മെമ്പർ സരിത വിനോദിന്‍റ് മേൽനോട്ടത്തിൽ വൃത്തിയാക്കി . ബിജു കൈലാസൻ, ബാലകൃഷ്ണൻ മേനോത്, സതീഷ് കല്ലട, പ്രശാന്ത്, ഉണ്ണികൃഷ്ണൻ, വിജു തറയിൽ എന്നിവർ നേതൃത്വം നൽകി.

സി ആര്‍ കേശവന്‍ വൈദ്യര്‍ ശ്രീനാരായണ ദര്‍ശനങ്ങളില്‍ ജീവിച്ച വ്യക്തി – സ്വാമി ബ്രഹ്മസ്വരൂപാനന്ദ

കാട്ടുങ്ങച്ചിറ : ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ ഗൃഹസ്ഥാശ്രമിയായ ശിഷ്യനാണ് സി.ആര്‍.കേശവന്‍ വൈദ്യര്‍ എന്ന് സ്വാമി ബ്രഹ്മസ്വരൂപാനന്ദ അഭിപ്രായപ്പെട്ടു. സി.ആര്‍. കേശവന്‍ വൈദ്യരുട‌െ 18-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മതമൈത്രി നിലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടില്‍ സംശുദ്ധമായ കര്‍മ്മ പഥത്തിലൂടെ സഞ്ചരിച്ച് ജീവിതവിജയം കൈവരിച്ചവരില്‍ പ്രഥമസ്ഥാനീയനാണ് കേശവന്‍ വൈദ്യര്‍ എന്ന് പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. അഡ്വ.തോമസ് ഉണ്ണിയാടന്‍, ശ്രീ.സി.ഡി.സന്തോഷ്, ശ്രീ.കെ.കൃഷ്ണാനന്ദബാബു, ശ്രീ.പി.കെ.പ്രസന്നന്‍, കേശവന്‍ വൈദ്യരുടെ

കാമകോടി യജുർവേദ പാഠശാല അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടി സന്ദർശിച്ചു

ഇരിങ്ങാലക്കുട : തിരുവിതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടി കാമകോടി യജുർവേദ പാഠശാലയിൽ സന്ദർശനം നടത്തി. രാവിലെ 9 മണിക്ക് പാഠശാലയിൽ എത്തിയ തമ്പുരാട്ടിയെ പാഠശാല പ്രസിഡണ്ട് അണിമംഗലം എ എസ് നാരായണൻ നമ്പൂതിരി, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം തന്ത്രി എൻ പി സജി നമ്പൂതിരിപ്പാട്, വേദാധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. അൽപ സമയം വേദപഠന രീതി സശ്രദ്ധം വീക്ഷിച്ച് മഹത്തായ ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ

നഗരസഭക്ക് വാക്ക് പാലിക്കാനും അറിയാം – ബസ് സ്റ്റാന്റിനടുത്തുള്ള തകർന്ന റോഡുകളുടെ റീ ടാറിങ് ആരംഭിച്ചു

ഇരിങ്ങാലക്കുട : പൊതുജനവികാരം നഗരസഭക്കെതിരെ കടുത്ത പ്രതിഷേധമായി മാറിയതോടെ ബസ് സ്റ്റാൻഡിനു സമീപത്തെ മാസങ്ങളായി പൊട്ടി പൊളിഞ്ഞു കുഴിയായി കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ റോഡുകൾ അടിയന്തരമായി നന്നാക്കുമെന്ന കൗൺസിലിലെ വാഗ്ദാനം തിങ്കളാഴ്ച തന്നെ നഗരസഭ നടപ്പിലാക്കി വാക്ക് പാലിച്ചു. ഇപ്പോൾ താൽകാലികമായി ഭീമൻ കുഴികൾ അടച്ചു ടാർ ചെയ്തു റോഡ് സഞ്ചാരയോഗ്യമാക്കും. അതിനുശേഷം പിന്നീട് ടൈൽ വിരിക്കാനാണ് തീരുമാനമെന്ന് പണികൾ നേരിട്ടെത്തി മേൽനോട്ടം വഹിക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ

പുല്ലേപ്പാടം പാടശേഖരത്തിൽ കൊയ്ത്തുൽസവം

കൊറ്റനെല്ലൂർ : വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ പുല്ലേപ്പാടം പാടശേഖരത്തിലെ കൊയ്ത്തുൽസവം സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉത്ഘാടനം ചെയ്തു. കെ.കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.എസ്.സജീവൻ, എൻ.കെ.അരവിന്ദാക്ഷൻ, ആർ.കെ.ജയരാജ്, സി.എ.ജോണി എന്നിവർ സംസാരിച്ചു. പുഷ്പൻ മാടത്തിങ്കൽ സ്വാഗതവും, കെ.വി. പുഷ്പാംഗദൻ നന്ദിയും പറഞ്ഞു. വർഷങ്ങളായി തരിശായി കിടന്നിരുന്ന നിലത്തിൽ കർഷക സംഘം പൂന്തോപ്പ് യൂണിറ്റാണു് കൃഷിയിറക്കിയത്.

സ്വാന്തന പരിചരണ ക്ലാസ് സംഘടിപ്പിച്ചു

താണിശ്ശേരി : പി ആർ ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി കിഴുത്താണി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്കു സ്വാന്തന പരിചരണ ക്ലാസ് സംഘടിപ്പിച്ചു താണിശ്ശേരി എസ് എൻ ഡി പി ഹാളിൽ കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം കെ കെ സുരേഷ് ബാബു അദ്ധൃക്ഷനായിരുന്നു . കാറളം സഹകരണബാങ്ക് പ്രസിഡണ്ട്

മുരിയാട് റോഡ് നിര്‍മ്മാണത്തെ തുടര്‍ന്ന് തകരാറിലായ ടെലഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി

ഇരിങ്ങാലക്കുട : റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് തകരാറിലായ മുരിയാട് മേഖലയിലെ ടെലഫോണ്‍, ഇന്റര്‍ നെറ്റ് സംവിധാനങ്ങളുടെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതുമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്റര്‍ നെറ്റ് കണക്ഷന്‍ ലഭ്യമാകുന്നില്ലെന്നും അതിനാല്‍ എത്രയും പെട്ടന്ന് പ്രശ്‌നം പരിഹരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പോലിസ്, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, പൊതുമരാമത്ത് അധികൃതര്‍ എന്നിവര്‍ ശ്രദ്ധ

Top