കരുവന്നൂർ സൗത്ത് ബണ്ട് റോഡിന്റെ ശോചനീയാവസ്ഥ : കോൺഗ്രസ് ജനകീയ മാർച്ച് നടത്തി

കരുവന്നൂർ : സൗത്ത് ബണ്ട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ജനകീയ മാർച്ച് നടത്തി. ഡി സി സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. സമാപന പ്രതിഷേധ യോഗം ഡിസിസി സെക്രട്ടറി എം എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാസ്റ്റിൻ ഫ്രാൻസീസ്, അജീഷ് മേനോൻ, സുരേഷ് പൊഴേക്കടവിൽ, എൻ വി കുമാരൻ, തിലകൻ പൊയ്യാറ എന്നിവർ നേതൃത്വം നൽകി.

ആളൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഇ-പെയ്മെന്‍റ് സംവിധാനം

കല്ലേറ്റുംകര : ആളൂര്‍ ഗ്രാമ പഞ്ചായത്തിൽ ഇ-പെയ്മെന്‍റ് സംവിധാനം എം.എല്‍.എ. പ്രൊഫ കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ അധ്യക്ഷയായി. ഷൈനി സാണ്ടോ, എ.ആര്‍. ഡേവിസ്, സി.ജെ. നിക്സണ്‍ , കെ.ആര്‍. ജോജോ, ടി.വി.ഷാജു, എ.എസ്.ബിനോയ്‌, ഐ.കെ.ചന്ദ്രന്‍, അംബിക ശിവദാസന്‍ എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

നോട്ട് നിരോധന വഞ്ചനാദിനം – ആം ആദ്മി സന്ദേശയാത്രക്ക് സ്വീകരണം നൽകി

മാപ്രാണം : കള്ളപ്പണം ഇല്ലാതെയാക്കുമെന്ന പ്രഖ്യാപനത്തോടെ നടപ്പിലാക്കിയ നോട്ടുനിരോധനത്തിനു ഒരു വർഷം തികയുന്ന നവംബർ 8ന് വഞ്ചന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള ആം ആദ്മി സന്ദേശയാത്രക്ക് മാപ്രാണത്ത് സ്വീകരണം നൽകി. കുത്തകകളുടെ കോടിക്കണക്കിനു രൂപയുടെ കടങ്ങൾ എഴുതി തള്ളുന്ന സർക്കാർ കർഷകരെ ഇപ്പോഴും വഞ്ചിക്കുകയാണെന്നും അവർക്ക് നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി പാർട്ടിയുടെ സ്ഥാപകദിനമായ നവംബർ 28 ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന കർഷക യുവജനറാലിയുടെ സന്ദേശ യാത്ര  ഇ

Top