തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബി. ജെ. പി. പ്രവര്‍ത്തകര്‍ കൗണ്‍സില്‍ ഹാളിനു പുറത്തു ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട : തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബി. ജെ. പി. അംഗങ്ങളും യോഗാരംഭത്തില്‍ പ്രതിഷേധിച്ചു. ബി. ജെ. പി. അംഗങ്ങളായ സന്തോഷ് ബോബന്‍, പൃരമേഷ് വാരിയര്‍, അമ്പിളി ജയന്‍ എന്നിവരുടെ നേത്യത്വത്തില്‍ ബി. ജെ. പി. പ്രവര്‍ത്തകര്‍ കൗണ്‍സില്‍ ഹാളിനു പുറത്തു ധര്‍ണ്ണ നടത്തി. തെരുവു വിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കാത്തത്ത് എല്‍. ഡി. എഫ്.-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള നാടകം കളിയുടെ ഭാഗമാണന്ന്

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ ജനജാഗ്രതാ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ ആവേശോജ്വല സ്വീകരണം

ഇരിങ്ങാലക്കുട : സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ ജനജാഗ്രതാ യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ ആവേശോജ്വല സ്വീകരണം നൽകി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ വിശദീകരിച്ചും പര്യടനം നടത്തുന്ന യാത്ര വെള്ളിയാഴ്ച 4 മണിയോടെയാണ് ആൽത്തറക്കൽ എത്തിയത് . ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് Your browser does not support iframes.ജാഥാ ക്യാപ്റ്റൻ കോടിയേരി ബാലകൃഷ്ണനെ സ്വീകരിച്ചു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ കെ

നഗരസഭ പുല്ലുവെട്ട് യന്ത്രത്തിന് ഇന്ധനം വാങ്ങിയതിൽ അഴിമതി ആരോപിച്ചു കൗൺസിലിൽ ബഹളം

ഇരിങ്ങാലക്കുട : നഗരസഭയിലെ പുല്ലുവെട്ട് യന്ത്രത്തിന് 11 മാസത്തേക്കുള്ള ഇന്ധനം വാങ്ങിയതിന്റെ 64000 രൂപയിൽ അഴിമതി ഉണ്ടെന്നു ആരോപിച്ചു നഗരസഭയിൽ പ്രതിപക്ഷബഹളം. യന്ത്രങ്ങൾ കേടായിരുന്നിട്ട് കൂടി മഴ പോലും ഇല്ലാതിരുന്ന മാർച്ച് മാസത്തിൽ 6000 രൂപയോളം ഇന്ധനത്തിനായി ചെലവാക്കിയതായി രേഖ വന്നത് അഴിമതിക്ക് തെളിവാണെന്ന് എൽ ഡി എഫ് കൗൺസിലർ ഷിബിൻ ആരോപിച്ചു. പെട്രോൾ പുല്ലുവെട്ടാൻ തന്നെയാണോ ഉപയോഗിച്ചതെന്ന് അന്വേഷിക്കണമെന്നും ബില്ലുകൾ പരിശോധിച്ചതിനു ശേഷം മാത്രമേ പാസ്സാക്കാൻ പാടുള്ളു എന്നും

കൗൺസിൽ ബഹളത്തെ തുടർന്ന് ബസ് സ്റ്റാന്റിനടുത്തുള്ള തകർന്ന റോഡുകളുടെ കോൺക്രീറ്റിംഗ് നവംബർ 6 ന് തുടങ്ങും – 5 ദിവസത്തേക്ക് ബസ് സ്റ്റാൻഡ് അടച്ചിടും

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിലെ പൊട്ടി പൊളിഞ്ഞ റോഡുകൾ അടിയന്തരമായി നന്നാക്കുക, യു ഡി എഫ് ഭാരസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൽ ഡി എഫിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ഉണ്ടായ ശക്തമായ ബഹളത്തെ തുടർന്ന് നവംബർ 6 തിങ്കളാഴ്ച വൈകീട്ട് മുതൽ ബസ് സ്റ്റാൻഡിനു സമീപത്തെ തകർന്ന് കിടക്കുന്ന റോഡുകളുടെ കോൺക്രീറ്റിംഗ് ആരംഭിക്കുമെന്ന് കൗൺസിലിൽ ചെയർപേഴ്സൺ ഉറപ്പ് നൽകി. പോസ്റ്റ് ഓഫീസിൽ മുതൽ

സേവാഭാരതിയുടെ സാകേതം സേവാനിലയം മന്ദിരോദ്ഘാടനം നവംബർ 6 ന്

ഇരിങ്ങാലക്കുട : വാർദ്ധക്യത്തിലെ ഒറ്റപ്പെടൽ അനുഭവിക്കുന്ന അമ്മമാർക്ക് മാത്രമായി നിർമ്മിച്ച സേവാഭാരതിയുടെ സാകേതം സേവാനിലയത്തിന്റെ ഉദ്ഘാടനം നവംബർ 6 തിങ്കളാഴ്ച നടക്കും. കുഴികാട്ടുകോണത്ത് 13000 സ്ക്വയർഫീറ്റിൽ 3 നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ 5000 സ്ക്വയർഫീറ്റ് വരുന്ന ഗ്രൗണ്ട് ഫ്ളോറിന്റെ ഗൃഹപ്രവേശ ചടങ്ങ് കല്യാൺ സിൽക്‌സ് എം ഡി ടി എസ്‌ പട്ടാമ്പി രാമൻ നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂർ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി

‘കന്യക ടാക്കീസ്’ ശനിയാഴ്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഫോബ്സ് വാരിക 2014 ലെ മികച്ച അഞ്ച് ഇന്ത്യൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്ത 'കന്യക ടാക്കീസ്' നവംബർ 4 ശനിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്ക്രീൻ ചെയ്യുന്നു. യുവകഥാകാരാനായ പി.വി. ഷാജികുമാറിന്റെ കഥയെ ആസ്പദമാക്കി കെ.ആർ .മനോജ് സംവിധാനം ചെയ്ത ചിത്രം 2013 ലെ കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും സംസ്ഥാന അവാർഡുകളും

Top