പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ എ ഐ വൈ എഫ് പ്രകടനം

ഇരിങ്ങാലക്കുട : എ ഐ വൈ എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൻമാർക്കെതിരേയും, നിരവധി പ്രവർത്തകർക്കെതിരേയും ചാവക്കാട് പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എ.എസ്.ബിനോയ്, വി.ആർ.രമേഷ്, സുധീർദാസ് എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി.

രാജീവ് വധം : അഡ്വ. ഉദയഭാനു ഇരിങ്ങാലക്കുട സബ് ജയിലിൽ

ഇരിങ്ങാലക്കുട : ചാലക്കുടി രാജീവ് വധം ഏഴാം പ്രതിയായ അഡ്വ. ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉദയഭാനുവിനെ റിമാന്‍റ് ചെയ്തത്. ഇരിങ്ങാലക്കുട സബ്ജയിലിൽ ഉദയഭാനുവിനെ വ്യാഴാഴ്ച കൊണ്ടുവരുമെന്നറിഞ്ഞു മാധ്യമ പ്രവർത്തകരടക്കം നിവധി പേർ തടിച്ചുകൂടിയിരുന്നു. 6 :30 ന് അദ്ദേഹത്തെ വഹിച്ചുകൊണ്ടുള്ള വാഹനം ആദ്യം എത്തിയത് സബ് ജയിലിനു സമീപത്തെ സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസിലാണ് . അതിനു ശേഷം

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ‘സേവ് എ ലൈഫ് ‘ പദ്ധതി

ഇരിങ്ങാലക്കുട : അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് പണമില്ലാത്തതിന്റെയോ , ഉത്തരവാദിത്തപെട്ടവർ കൂടെയില്ലാത്തതിന്റെയോ പേരിൽ ചികിത്സയും സംരക്ഷണവും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന 'സേവ് എ ലൈഫ് ' പദ്ധതി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. സഹജീവികൾക്ക് തങ്ങളാലാവും വിധം സാന്ത്വനവും സഹായവുമെത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുട കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്ന 'സേവ് ഇരിങ്ങാലക്കുട' - സോഷ്യൽ അവെയർനെസ്സ് & വോളണ്ടറി എഫ്‌ഫോർട്സ് എന്ന ട്രസ്റ്റ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ

ബൈപാസ് റോഡ് താല്‍ക്കാലിക ഗതാഗതത്തിനായി നഗരസഭ തുറന്ന് നല്‍കിയത് സമ്മർദത്തെ തുടർന്ന്

ഇരിങ്ങാലക്കുട : നഗരത്തിലെ പ്രധാന റോഡുകൾ എല്ലാം ഇപ്പോൾ രൂക്ഷമായ ഗതാഗത കുരുക്കിൽ അകപ്പെട്ട സാഹചര്യത്തിൽ , കൂനിൻമേൽ കുരു എന്നപോലെ കഴിഞ്ഞ ഒരുമാസമായി ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ കോണ്‍ക്രിറ്റ് വര്‍ക്ക് നടക്കുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതവും വാഹനപ്പെരുപ്പം മൂലം ശ്വാസംമുട്ടുന്ന സാഹചര്യത്തിലും ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനായി അനങ്ങാപ്പാറനയം സ്വീകരിച്ച ഇരിങ്ങാലക്കുട നഗരസഭക്ക് ബൈപാസ് റോഡ് താല്‍ക്കാലികമായി ചെറുവാഹനങ്ങള്‍ക്ക് ഗതാഗതത്തിനായി കഴിഞ്ഞദിവസം തുറന്ന് നൽകേണ്ടിവന്നത് പോലീസിന്റെയും വരാനിരിക്കുന്ന പ്രതിപക്ഷ

തെലുങ്കാന ഉദ്യോഗസ്ഥ സംഘം കാട്ടൂരിൽ

കാട്ടൂർ : അധികാര വികേന്ദ്രീകരണത്തെകുറിച്ചും പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പഠിക്കുന്നതിനും തെലുങ്കാനയില്‍ നിന്നുള്ള ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ 25 അംഗ സംഘം കാട്ടൂരിലെത്തി. ഉദ്യോഗസ്ഥര്‍ക്കുള്ളള ഒരു വര്‍ഷത്തത്തെ പരിശീലനത്തതിന്റെ ഭാഗമായാണ് ഇവര്‍ കാട്ടൂരിലെത്തിയത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഓഫീസ് മേധാവികള്‍, നിര്‍വ്വവഹണ ഉദ്യോഗസ്ഥര്‍, ജീവനകാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ , കുടുംബശ്രീ ഭാരവാഹികള്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി. പഞ്ചായത്തുകളുടെ വരുമാന സ്രോതസ്സ്, ഓഫീസിലെ

Top