പടയൊരുക്കം – ഒരു കോടി ഒപ്പുശേഖരണത്തിന്റെ ഇരിങ്ങാലക്കുട മണ്ഡലതല ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ഭാഗമായി നടത്തുന്ന ഒരു കോടി ഒപ്പുശേഖരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി. വി. ചാർളി നിർവ്വഹിച്ചു. ഡി സി സി ജന: സെക്രട്ടറി സോണിയ ഗിരി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു, എൽ ഡി ആന്റൊ, കെ എൻ

ഇരിങ്ങാലക്കുടയില്‍ നിന്നും മെഡിക്കൽ കോളജിലേയ്ക്ക് 3000 ത്തോളം പൊതിച്ചോറുകള്‍ – ആദ്യ പൊതിച്ചോറ് ഇന്നസെന്റ് എം.പിയുടെ വീട്ടില്‍ നിന്ന്

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം' എന്ന മുദ്രാവാക്യമുയര്‍ത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിനായുളള പൊതിച്ചോറ് നല്‍കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നിന്നും 3000 ത്തോളം പൊതിച്ചോറുകള്‍ കൈമാറി. ഇരിങ്ങാലക്കുട മേഖലതല ഉദ്ഘാടനം ഇന്നസെന്റ് എം പി സ്വന്തം വീട്ടില്‍ നിന്നും പൊതിച്ചോര്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി സി.ഡി സിജിത്തിന് നല്‍കി നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ ടൗണ്‍ ഈസ്റ്റ്

ഹിഗ്വിറ്റ : പൂർവ വിദ്യാർത്ഥികളുടെ നാടകാവതരണം ക്രൈസ്റ്റ് കോളേജിൽ , കമ്മിറ്റി രൂപീകരണ യോഗം നവംബർ 2 ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് അലുമിനി വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ഹിഗ്വിറ്റ ഡിസംബർ 15 ,16 തീയതികളിൽ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. എൻ എസ് മാധവന്റെ പ്രശസ്ത ചെറുകഥ ഹിഗ്വിറ്റ  ശശിധരൻ നടുവിൽ ആണ് സംവിധാനം ചെയ്തു രംഗത്ത് കൊണ്ടുവരുന്നത്. കോളേജിലെ മുൻ പ്രിൻപ്പൽ ആയ ഫാ. ജോസ് തെക്കന്റെ സ്മരണയ്ക്ക് മുൻപിൽ ഇത് സമർപ്പിക്കുന്നു. പരിപാടിയുടെ നടത്തിപ്പിനായുള്ള കമ്മിറ്റിയെ രൂപീകരിക്കുവാനുള്ള യോഗം നവംബർ 2 ന് 3 മണിക്ക്

കേരളപ്പിറവി ദിനാഘോഷവുമായി എച്ച് ഡി പി സമാജം സ്കൂൾ വിദ്യാർത്ഥികൾ

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയർസെക്കണ്ടറി സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം ഡി സുരേഷ് കേരളപ്പിറവി ദിനാശംസകൾ നേർന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കവിതകളും ഗാനങ്ങളും പ്രസംഗങ്ങളും ശ്രദ്ധേയമായി. തിരുകൊച്ചി മലബാർ സംയോജനത്തെ പ്രതീകാത്മകമായി അവതരിപ്പിച്ചു. വിദ്യാർത്ഥികൾ അണി നിരന്ന കേരളത്തിന്റെ നിശ്ചല ദൃശ്യം കൗതുകമുണർത്തി. പി കെ നന്ദകുമാർ ,സി എസ് ഷാജി, സി പി സ്മിത , ടി ആർ കാഞ്ചന

ശ്രീ ശ്രീ യോഗ നവംബർ 21 മുതൽ 25 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ശ്രീ ശ്രീ യോഗ നവംബർ 21 മുതൽ 25 വരെ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ എസ് എൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. രാവിലെ 6:30 മുതൽ 8 .30 വരെയും വൈകീട്ട് 6 മണി മുതൽ 8 മണി വരെയും രണ്ടു ബാച്ചുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9349294167 , 7012838307 , 8921207774 .

പോൾ എ തട്ടിൽ അനുസ്മരണം നവംബർ 2 ന്

ഇരിങ്ങാലക്കുട : എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പോൾ എ തട്ടിലിന്റെ സ്മരണാർത്ഥം ഇരിങ്ങാലക്കുട സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നവംബർ 2 ന് വൈകിട്ട് 5 .30 ന് ഇരിങ്ങാലക്കുട എസ് എൻ ഹാളിൽ അനുസ്മരണ യോഗം ചേരും. അനുസ്മരണ പ്രഭാഷണത്തിൽ മുകുന്ദപുരം തഹസിൽദാർ എ ജെ മധുസൂദനൻ, ടി കെ സുധീഷ് , റവ. ഫാ. ഡോ. ആന്റോ ആലപ്പാടൻ , പി കെ ഭരതൻ മാസ്റ്റർ , ഖാദർ

Top