കായിക പ്രതിഭക്ക് പൊറത്തിശ്ശേരിയുടെ ആദരം

പൊറത്തിശ്ശേരി : ഓൾ കേരള ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ജൂനിയർ ടീമിന്റെ ക്യാപ്റ്റനും , പൊറത്തിശ്ശേരി കലാസമിതി പരിസരത്തെ പണിക്കശേരി ശെൽവകുമാർ മകൻ സന്ദേശിനെ ബിജെപി പ്രവർത്തകർ ആദരിച്ചു. സന്ദേശ് മാപ്രാണം ഹോളിക്രോസ് ഹൈസ്ക്കൂൾ വിദ്യാർത്ഥിയാണ്. ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പൽ പ്രസിഡൻറ് രമേശ് വി .സി , ഷാജുട്ടൻ , സൂരജ് നമ്പ്യാങ്കാവ് , ഉണ്ണികൃഷ്‌ണൻ ടി .വി ,സുരേഷ്‌ .കെ .കെ, രാജേഷ്‌ പി .ആർ, എന്നിവർ

ഇരിങ്ങാലക്കുടയിൽ കഞ്ചാവ് വേട്ട തുടരുന്നു : സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന മൂന്ന് പേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട : സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന കാല്‍കിലോ കഞ്ചാവ് സഹിതം മൂന്ന് പേരെ ഇരിങ്ങാലക്കുട എസ്.ഐ സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി സ്വദേശി മുതിരപറമ്പില്‍ പ്രവീണ്‍ (19), കാറളം കിഴുത്താണി പുറത്തുവീട്ടില്‍ വിഷ്ണു(19), ചിറയ്ക്കല്‍ സ്വദേശി പാറോക്കാരന്‍ വീട്ടില്‍ സിയോണ്‍ (24) എന്നിവരെ വിദ്യാര്‍ത്ഥികള്‍ക്ക് പാക്കറ്റിന് 700 രൂപ നിരക്കില്‍ വില്‍പ്പന നടത്തുന്നതിനിടയില്‍ പോലിസ് പിടികൂടിയത്. പ്രതികളില്‍ നിന്നും 42

എക്സ് സർവീസ് ലീഗ് പൊതുയോഗവും കുടുംബസംഗമവും

ഇരിങ്ങാലക്കുട : എക്സ് സർവീസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് വാര്‍ഷിക പൊതുയോഗവും മഹിളാ വിങ്ങ് കുടുംബസംഗമവും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. വി വിന്‍സന്റ് അധ്യക്ഷനായിരുന്നു. എം.കെ ബാലന്‍, ജിജിമോന്‍ കെ. റപ്പായി, എം.ഡി ജോര്‍ജ്ജ്, ജില്ലാ സെക്രട്ടറി ഗോപിനാഥന്‍ നായര്‍, അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് സി. മോഹന്‍ദാസ്, തോമസ് വീരാളി, മഹിളാ വിങ്ങ് സംസ്ഥാന പ്രസിഡന്റ് കാര്‍ത്ത്യായനി പി. മേനോന്‍,

പഠനാവശ്യങ്ങൾക്കായി യാത്രാ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന പെൺകുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്യുന്നു

ഇരിങ്ങാലക്കുട : ഇന്ത്യയിലെ പ്രഥമ ലേഡി ലയൺസ്‌ ക്ലബ് ആയ ലേഡി ലയൺസ്‌ ക്ലബ് ഓഫ് ഇരിങ്ങാലക്കുട ഡയമണ്ടിന്‍റെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുപത് പെൺകുട്ടികൾക്ക് സ്കൂൾ തലത്തിൽ സൗജന്യമായി സൈക്കിൾ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുമെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. പഠനാവശ്യങ്ങൾക്കായുള്ള യാത്രാബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന ഇരിങ്ങാലക്കുട മേഖലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലെ പെൺകുട്ടിക്കൾക്കാണ് ഇപ്പോൾ ആദ്യ ഘട്ടത്തിൽ സൈക്കിൾ വിതരണം ചെയുന്നത്. ഡിസംബർ 4 ന് ഗവ .

ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ ശതോത്തര സുവർണ ജൂബിലി സമാപനാഘോഷങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കമാകും

ഇരിങ്ങാലക്കുട : ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ ഒരു വർഷം നീണ്ടു നിന്ന ശതോത്തര സുവർണ ജൂബിലിയാഘോഷങ്ങളുടെ സമാപന പരിപാടികൾ സിസംബർ 1, 2, 3 തിയ്യതികളിൽ നടക്കുമെന്ന് വികാരി ഫാ ബെഞ്ചമിൻ ചിറയത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 1 വെള്ളിയാഴ്ച്ച രാവിലെ 6.30 ന് ദിവ്യബലിക്ക് അമ്പഴക്കാട് ഫൊറോന വികാരി ഫാ.ഡോ.പോളി പടയാട്ടിൽ മുഖ്യകാർമികനായിരിക്കും. വൈകീട്ട് 6ന് കുടുംബ സമ്മേളനങ്ങളുടെ രജത ജൂബിലിയാഘോഷവും മതബോധന - ഭക്തസംഘടനകളുടെ വാർഷി

പോസ്റ്റല്‍ ഡിവിഷന്‍ ജീവനക്കാരുടെ രാപ്പകല്‍ നിരാഹാര സമരം തുടരുന്നു

ഇരിങ്ങാലക്കുട : എന്‍.എഫ്.പി.ഇ ഇരിങ്ങാലക്കുട ഡിവിഷണല്‍ യൂണിയന്‍റെ നേതൃത്വത്തില്‍ പോസ്റ്റല്‍ ഡിവിഷന്‍ ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിവരുന്ന രാപ്പകല്‍ നിരാഹാര ധര്‍ണ്ണ തുടരുന്നു. ചൊവാഴ്ച രാത്രി കൊടുങ്ങലൂർ എം എൽ എ അഡ്വ. വി ആർ സുനിൽ കുമാർ ഇരിങ്ങാലക്കുട ഡിവിഷന്‍ ഓഫീസിന് മുന്നിലെ രാപ്പകല്‍ നിരാഹാര പന്തൽ സന്ദർശിച്ചു അഭിവാദ്യം അർപ്പിച്ചു. എ.ഐ.പി.ആർ.പി.എ സംസ്ഥാന സെക്രട്ടറി വി എ മോഹനൻ, ഡി വൈ എഫ് ഐ

അനധികൃത കാറ്ററിങ്ങ് സെന്റർ മലിനജലം പുറത്തേക്ക് ഒഴുക്കുന്നു: പഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്ത്

മുരിയാട് : ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കാറ്ററിങ്ങ് സെന്ററിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രംഗത്ത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്താണ് നടപടിയെടുക്കാത്തതിന് ഖേദം പ്രകടിപ്പിച്ച് സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുന്നത്. നേരത്തെ മലിനജലം പുറത്തേക്ക് ഒഴുക്കുന്നുവെന്ന ഷാജു വെളിയത്തിന്റെ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറി കാറ്ററിങ്ങ് സെന്ററിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കി ഒരാഴ്ചയായിട്ടും പഞ്ചായത്ത് നടപടിയെടുത്തിട്ടില്ല. ഇതുമൂലം ഇപ്പോഴും കാറ്ററിങ്ങ് സര്‍വ്വീസ് സെന്റര്‍

“ഫാസിസവും, സാമൂഹ്യനീതിയും” – കെ.എസ്.ടി.എ. സെമിനാർ

മാപ്രാണം : പുരോഗമന അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി മാപ്രാണം സെന്ററിൽ "ഫാസിസവും, സാമൂഹ്യനീതിയും" എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകനും, സാംസ്കാരിക നായകനുമായ പ്രൊഫ.എം.എം. നാരായണൻ വിഷയാവതരണം നടത്തി. കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. രാജൻ, ജില്ലാ സെക്രട്ടറി ജെയിംസ് പി. പോൾ എന്നിവർ അനുബന്ധ ഭാഷണം നടത്തി. കെ.എസ്.ടി.എ.ജില്ലാ

വയോജന സൗഹൃദ ആരോഗ്യ പരിപാലന പദ്ധതി

ഇരിങ്ങാലക്കുട : കരാഞ്ചിറ ബിഷപ്പ് ആലപ്പാട്ട് മിഷന്‍ ആശുപത്രിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇരിങ്ങാലക്കുട ശാഖയുടെയും നേതൃത്വത്തില്‍ വയോജന സൗഹൃദ ആരോഗ്യ പരിപാലന പദ്ധതി ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയ പറമ്പില്‍ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ശാഖ ഐ.എം.എ. പ്രസിഡന്റും ഈ പദ്ധതിയുടെ ചെയര്‍മാനുമായ ഡോ.എം.എം.ഹരീന്ദ്രനാഥന്‍ (ഡി.എല്‍.ഒ., ഇ.എന്‍.ടി.സ്‌പെഷ്യലിസ്റ്റ്) പദ്ധതിവിവരണം

നീഡ്സിന്റെ ആഭിമുഖ്യത്തിൽ മജീഷ്യൻ ഗോപിനാഥ് മുതുക്കാടിന്റെ വിസ്മയ സംവാദം

ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ സൈബർ ക്രൈം ആസ്പദമാക്കി പ്രൊഫ. ഗോപിനാഥ് മുതുക്കാടിന്റെ നേതൃത്വത്തിൽ ഡിസംബർ 1ന് 9.30 ന് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ വിസ്മയ സംവാദം നടത്തും. തെരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രസിഡൻറ് തോമസ് ഉണ്ണിയാടൻ അറിയിച്ചു.

Top