രാഷ്ട്രീയ സേവാഭാരതിയുടെ ദേശീയ പുരസ്‌കാരം തൊടുപറമ്പില്‍ വര്‍ഗ്ഗീസിന്

ഇരിങ്ങാലക്കുട : രാഷ്ട്രീയ സേവാഭാരതിയുടെ സന്ത്ഈശ്വര്‍ ഫൌണ്ടേഷൻ ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ സന്ത് ഈശ്വര്‍ പുരസ്‌കാരം കര്‍ഷകമുന്നേറ്റം മുഖ്യസംഘാടകനും പാലക്കാട് കേന്ദ്രമായ ഗ്രാമഭാരതം ഡയറക്ടറുമായ തൊടുപറമ്പില്‍ വര്‍ഗ്ഗീസിനു ലഭിച്ചു. ദേശവ്യാപകമായി ഗ്രാമീണമേഖലയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പുരസ്‌കാരം നല്കുന്നത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചേയര്‍മാനും സിക്കിം ഹൈക്കോടതി റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസുമായ പ്രമോദ് കോഹിലി അദ്ധ്യക്ഷനായും, പദ്മശ്രീ രാം ബഹാദുര്‍ റായ് (ചെയര്‍മാന്‍, ഇന്ദിരാഗാന്ധി ദേശീയ കലാകേന്ദ്രം), പദ്മശ്രീ ജവാഹര്‍ലാല്‍ കൗല്‍

അശാസ്ത്രീയമായ ഇയർ ബാക്ക് സംവിധാനത്തിൽ പ്രതിഷേധിച്ചു ക്രൈസ്റ്റ് എൻജിനിയറിങ് കോളേജ് വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : യൂണിവേഴ്സിറ്റി ഏർപ്പെടുത്തിയ അശാസ്ത്രീയമായ ഇയർ ബാക്ക് സംവിധാനത്തിൽ പ്രതിഷേധിച്ചു ക്രൈസ്റ്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. അശാസ്ത്രീയമായ ഇയർ ബാക്ക് സംവിധാനം വിദ്യാർത്ഥികളുടെ പഠനജീവിതത്തെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് അങ്കണത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി നഗരം ചുറ്റി ഠാണാവില്‍ അവസാനിച്ചു . പ്രതിഷേധറാലിയിൽ എഴുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

റോഡ് നന്നാക്കാത്തതിനെതിരെ മുൻസിപ്പാലിറ്റിക്കെതിരെ കേസ്- കമ്മീഷൻ തെളിവെടുത്തു

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിനു കിഴക്ക് വശത്ത് മാസങ്ങളായി പൊട്ടി പൊളിഞ്ഞു കുഴിയായി കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിക്കെതിരെ പൊറത്തിശ്ശേരി നിവാസികളായ ഷാബു മുറിപറമ്പിൽ , ജയദേവൻ രാമങ്കളം എന്നിവർ അഡ്വ. എം പി ജയരാജ് മുഖാന്തിരം ഇരിങ്ങാലക്കുട മുൻസിപ്പൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് ഫയലിൽ സ്വീകരിച്ച കോടതി റോഡിന്റെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ അഡ്വ. കമ്മീഷ്ണർ മോനിയെ നിയോഗിച്ചു. ചൊവ്വാഴ്ച കമ്മീഷൻ സ്ഥലത്ത് എത്തി

ഫൊറോന സിഎല്‍സി ഭരണസമിതിയെ തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ നന്മയുടെ പ്രകാശം ചൊരിയുന്ന വക്താക്കളാകുവാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് രൂപത സിഎല്‍സി ഡയറക്ടര്‍ ഫാ. ഡെയ്‌സണ്‍ കവലക്കാട്ട് ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട ഫൊറോന സിഎല്‍സി നേതൃത്വ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹത്തിന്റെ നവോത്ഥാനം ആവശ്യമാണ്. ഇതിന് ആത്മീയ ചൈതന്യമുള്ള യുവജനങ്ങളാണു രംഗത്തുവരേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇരിങ്ങാലക്കുട ഫൊറോന സിഎല്‍സി ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന

ഇന്ദിരാഗാന്ധി അനുസ്മരണം നടന്നു

കാറളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാറളം 15,16,17 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കാറളം ഗ്രാമപഞ്ചായത്ത് മെമ്പർ ഐ ഡി ഫ്രാൻസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സുരേഷ് പൊഴേക്കടവിൽ,അജീഷ് മേനോൻ,വി എം കുമാരൻ, ബാസ്റ്റിൻ ഫ്രാൻസീസ്, എം ആർ സുധാകരൻ എന്നിവർ പ്രസംഗിച്ചു.

പോട്ട – മൂന്നുപീടിക റോഡിൻറെ ശോചനീയാവസ്ഥയിൽ വട്ടുരുട്ടി പ്രതിഷേധം

ആളൂർ : പോട്ട - മൂന്നുപീടിക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക ,അഴിമതി വിജിലൻസ് അന്വേഷിക്കുക. എന്നീ കാര്യങ്ങൾ ആവശ്യപെട്ടു കൊണ്ട് ബി ജെ പി ആളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആളൂർ ജംഗ്ഷനിൽ നിന്നും കല്ലേറ്റുംകരയിലേക്ക് വട്ടുരുട്ടി പ്രകടനം നടന്നു. നൂറു കണക്കിന് ആളുകൾ പങ്കെടുത്ത ഉപരോധസമരം ബി ജെ പി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എ നാഗേഷ് ഉദ്ഘാടനം ചെയ്തു . ബി ജെ പി ആളൂർ പഞ്ചായത്ത്

സി.പി.ഐ (എം) പൊതുസമ്മേളനം നടന്നു

മാപ്രാണം : സി.പി.ഐ(എം) പൊറത്തിശ്ശേരി സൗത്ത് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് ബഹുജന റാലിയും, ചുവപ്പു സേനാ മാർച്ചും നടന്നു. കാട്ടുങ്ങച്ചിറയിൽ നിന്നാരംഭിച്ച റാലി മാപ്രാണം സെന്ററിൽ സമാപിച്ചു.തുടർന്നു ചേർന്ന പൊതുസമ്മേളനം സി.പി.ഐ(എം) ജില്ലാകമ്മിറ്റിയംഗം സി.സുമേഷ് ഉദ്ഘാടനം ചെയ്തു. ആർ.എൽ.ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സി.കെ.ചന്ദ്രൻ, ഏരിയാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, വി.എ.മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. എം.ബി.രാജു സ്വാഗതവും, കെ.ജെ.ജോൺസൺ നന്ദിയും പറഞ്ഞു.

സ്വാതി പ്രസാദും പായൽ രാംചന്ദാനിയും നവരസസാധന ശിൽപ്പശാലയിൽ

ഇരിങ്ങാലക്കുട : ഭാരതീയ പാരമ്പര്യ അഭിനയ പരിശീലനത്തിന്റെ പ്രയോഗ പദ്ധതിയായ നവരസസാധന വേണുജിയുടെ കീഴിൽ പരീശീലിക്കുവാൻ പ്രശസ്ത കുച്ചിപ്പുടി നർത്തകി പായൽ രാംചന്ദാനി(ഡൽഹി ), ഒഡീസി നർത്തകി സ്വാതി പ്രസാദ് (കർണാടക ) ,നടി പത്മിനി കൃഷ്ണ (തമിഴ്നാട് ), മോഹിനിയാട്ടം നർത്തകി അനുപമ സുരേഷ് എന്നിവർ നടനകൈരളിയിൽ 20 ദിവസം നീണ്ടു നിന്ന അഭിനയ കളരിയിൽ പങ്കെടുത്തു. കപില വേണു ശില്പശാലയിൽ ഗുരു അമ്മന്നൂർ സംവിധാനം ചെയ്ത പൂതനമോക്ഷം

പോട്ട – മൂന്നുപീടിക സംസ്ഥാനപാത അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബി ജെ പി

ഇരിങ്ങാലക്കുട :  നിയോജകമണ്ഡലത്തിലെ പോട്ട - മൂന്നുപീടിക സംസ്ഥാന പാത ഉൾപ്പെടയുള്ള റോഡ് നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. തകർന്നു കിടക്കുന്ന സംസ്ഥാനപാത പുനർനിർമ്മിക്കണമെന്നും ഠാണാ ചന്തക്കുന്ന് റോഡ് വികസനം യാഥാർഥ്യമാക്കണമെന്നും എം എൽ എയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചന്തക്കുന്നിൽ ബി ജെ പി യുടെ സംസ്ഥാനപാത ഉപരോധം ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനീഷ് കുമാർ ഉദ്ഘാടനം

സഹോദരന്‍റെ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി – വിധി 31ന്

ഇരിങ്ങാലക്കുട : എടവിലങ് പള്ളിപ്പറമ്പിൽ ഇസഹാക്ക് അലി ഭാര്യ ജാസ്മിനെ കുത്തി കൊലപ്പെടുത്തുകയും ജാസ്മിന്റെ മകനായ അംജദ് ഖാനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മരിച്ച ജാസ്മിന്റെ ഭർത്താവിന്റെ സഹോദരനായ കൈപ്പമംഗലം വില്ലേജിൽ പള്ളിപ്പറമ്പിൽ അബ്‌ദുൾ റഹിമാൻ മകൻ ഇസ്മയിലിനെ ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം 302 ,324 ,447 വകുപ്പുകൾ പ്രകാരം ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ്ജി ഗോപകുമാർ കുറ്റക്കാരനാണെന്നു കണ്ടെത്തി. 2014 ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം

Top