
റോഡരികിലെ
കുളത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു
മൂലം ദുര്‍ഗന്ധം വമിക്കുന്നത് സമീപവാസികള്‍ക്ക്
ദുരിതമാകുന്നതായി പരാതി. നഗരസഭയുടെ
കൊരുമ്പിശ്ശേരി പ്രദേശത്തെ റോഡിനു സമീപത്തുള്ള
സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ്
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
മത്സ്യ-മാംസങ്ങളുടെ അവശിഷ്ടങ്ങള്‍, തലമുടി,
കടകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള
അവശിഷ്ടങ്ങള്‍ എന്നിവയാണ് ഇതിലേറെയും.
ചീഞ്ഞളിഞ്ഞവ പോലും പ്ലാസ്റ്റിക് കൂടുകളിലാക്കി
നിക്ഷേപിക്കുകയാണിവിടെ. രാത്രി സമയങ്ങളിലാണ്
ഇവ ഇവിടെ കൊണ്ടു വന്നിടുന്നത്. മാലിന്യങ്ങളില്‍
നിന്നുള്ള ദുര്‍ഗന്ധം മൂലം ഇവിടുത്തെ
പരിസരവാസികളുടെ ജീവിതം
ദുരിതത്തിലായിരിക്കുകയാണ്. കനത്ത മഴ
പെട്ടുന്നതോടെ ഈ മാലിന്യം വെള്ളത്തിനോടൊപ്പം
നടു റോഡിലേക്ക് ഒഴുകി എത്തുകയാണ് പതിവ്.
സമീപത്തെ കിണറുകളിലേയും മറ്റും ജലം ഇങ്ങിനെ
മലിനമാവുകയാണ്. ഇതു മൂലം പകര്‍ച്ച വ്യാധികളും,
മറ്റു രോഗങ്ങളും പടര്‍ന്നു പിടിക്കാന്‍ ഏറെ
സാധ്യതയുണ്ട്. വീടുകളില്‍ വന്ന് മാലിന്യങ്ങള്‍
കൊണ്ടു പോകുന്നതിനും മറ്റും നഗരസഭ സൗകര്യങ്ങള്‍
നല്‍കിയിച്ചും ജനങ്ങളുടെ നിരുത്തരവാദപരമായ
പ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമായിരിക്കുന്നത്.
വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധി പേര്‍
സഞ്ചരിക്കുന്ന റോഡിനു സമീപത്താണ് ഇത്തരത്തില്‍
മാലിന്യം നിക്ഷേപിക്കുന്നത്. നഗരത്തിലെ
സുപ്രധാന സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള
മാലിന്യ ബിന്നുകളില്‍ മാലിന്യം
നിക്ഷേപിക്കാത്തവരേയും പൊതു ജനങ്ങള്‍ക്ക്
ദുരിതം വിതയ്‌ക്കുന്ന രീതിയില്‍ മാലിന്യം
നിക്ഷേപിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി
സ്വീകരിക്കണമെന്നാണ് ഉയര്‍ന്നു
വന്നിരിക്കുന്ന ആവശ്യം. നഗരസഭയുംട ആരോഗ്യ
വിഭാഗം ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ
ചെലുത്തുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
( ഇരിങ്ങാലക്കുട ലൈവ് .കോം പൌരവാര്‍ത്തകള്‍ക്ക്
വേണ്ടി സിറ്റിസന്‍ ജേണലിസ്റ്റ് ഷോബി കെ പോള്‍)