ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് 9.34 കോടി രൂപ അറ്റ ലാഭം, 10% ഡിവിഡൻഡ് പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് (ഐ.ടി.യു ബാങ്ക്) 2018 -19 വർഷത്തിൽ 9.34 കോടി രൂപയുടെ അറ്റ ലാഭം നേടി. ഓഹരികാർക്ക് 10 ശതമാനം നിരക്കിൽ ഡിവിഡൻഡ് നൽകുന്നതിനായി 5.45 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ ചെയർമാൻ എം പി ജാക്സൺ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ടി കെ ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നൂറു കോടി നെറ്റ്‌വർത്ത്

ജനാധിപത്യ – നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ കെ.പി.എം.എസ് സഹായിക്കും- പി. എ. അജയഘോഷ്

വെള്ളാംങ്കല്ലൂർ : പതിനെഴാം ലോകസഭാ തെരെഞ്ഞെടുപ്പിൽ കേരള പുലയർ മഹാസഭ ജനാധിപത്യ - നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ സഹായിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ. അജയഘോഷ് പ്രസ്താവിച്ചു. വെള്ളാംങ്കല്ലൂരിൽ നടന്ന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡണ്ട് ശശി കേട്ടോളി അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ സംസ്ഥാന കമ്മിറ്റി കെ.എസ്. രാജു, മഹിളാ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സാജി രാമചന്ദ്രൻ, പഞ്ചമി കോഡിനേറ്റർ ടി.ആർ.ഷേർളി, ഓമന

പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി

കാട്ടൂർ : കിഴുത്താണിയിൽ വഴിയിൽ വച്ച് പെൺകുട്ടിയെ മാനഹാനി വരുത്തിയ കേസിൽ കോടതി ജാമ്യത്തിൽ ഇറങ്ങി മുങ്ങി പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരുന്ന പ്രതിയെ കാട്ടൂർ പോലീസ് പിടികൂടി. ചെമ്മണ്ട സ്വദേശി നാഗത്തു വീട്ടിൽ ഗോപു എന്ന ഗോപകുമാറിനെയാണ് പിടികൂടി റിമാൻഡ് ചെയ്തത്. 2012 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാട്ടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ എസ് ശുശാന്തിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർ മാരായ ധനേഷ്, ഷാനവാസ്‌,

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെമ്മണ്ട ശാരദാ ഗുരുകുലത്തില്‍ നടത്തിയ വിദ്വത് സഭയുടെ സമാപനം വി. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു

ചെമ്മണ്ട : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെമ്മണ്ട ശാരദാ ഗുരുകുലത്തില്‍ വിദ്വത് സഭ നടത്തി. സംസ്‌കൃത ഭാരതി അഖിലേന്ത്യ സംഘടനാ കാര്യദര്‍ശി ശദേവ പൂജാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭാരതി മുന്‍ അഖില ഭാരതീയാധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍ അധ്യക്ഷനായിരുന്നു. ഡോ. ഇ.എന്‍. ഈശ്വര്‍, പ്രൊഫ. എം.വി. നടേശന്‍ എന്നിവര്‍ സംസാരിച്ചു. ഗുരുകുല സമ്പ്രദായത്തില്‍ സംസ്‌കൃത ഭാഷ വ്യാകരണം, തര്‍ക്കം, വേദാന്തം എന്നിവയാണ് വിദ്വത് സഭയില്‍ പഠിപ്പിച്ചത്. ഡോ. കെ.വി. വാസുദേവന്‍, ഡോ.

കരിയർ ഗൈഡൻസ് ക്ലാസ്സ് ഏപ്രിൽ 21ന്

ഇരിങ്ങാലക്കുട : എസ് എസ് എൽ സി , പ്ലസ് 2 എന്നീ പരീക്ഷകൾ കഴിഞ്ഞ വിദ്യാർത്ഥികൾക്കായി എസ്‌ എൻ ഡി പി മുകുന്ദപുരം യൂണിയൻ തൃശൂർ വിദ്യ എൻഞ്ചിനീയറിങ്ങ് കോളേജ്മായി സഹകരിച്ച് ഏപ്രിൽ 21 ശനിയാഴ്ച രാവിലെ 10 മണിക്ക് യൂണിയൻ ഓഫിസിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് നടക്കുന്നു. താൽപ്പര്യമുള്ള കുട്ടികളും രക്ഷിതാക്കളും കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9349085000

ചെമ്മണ്ട കടുംബാട്ട് പാടത്തെ 110 കെ.വി ടവർ ലൈൻ തുരുമ്പെടുത്ത് അപകടാവസ്ഥയിൽ

ചെമ്മണ്ട : മാടക്കത്തറയിൽ നിന്നും വെള്ളാനി സബ് സ്റ്റേഷനിലേക്ക് ചെമ്മണ്ട കടുംബാട്ട് പാടത്തിന്‍റെ നടുവിലൂടെ വരുന്ന 110 കെ.വി ടവർ ലൈൻ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് അപകടാവസ്ഥയിൽ . പാടത്തിന്‍റെ ഇരു കരകളിലും ഒരോന്നു വീതവും പാടത്തിനു നടുക്ക് ഒരു ടവർ ലൈന്മാണുള്ളത്. പാടത്തിനു നടുക്കുള്ള ടവർ ലൈൻ ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് കാലുകളിൽ നിന്നുള്ള നാലു ഇരുമ്പ് ഫ്രെമുകളും തുരുമ്പെടുത്ത നശിച്ചു. ഇതിൽ മൂന്ന് ഫ്രെമുകളും പൂർണ്ണമായി നശിക്കുകയും ഭൂമിയുമായി

കുഞ്ഞുടുപ്പും കരിങ്കൊടിയുമായി ആസിഫയുടെ അരുംകൊലയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇരിങ്ങാലക്കുട : ആസിഫയുടെ അരുംകൊലയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം. "നമ്മൾ ജാഗരൂകരാകുക. നമ്മുടെ നാട്ടിലും കാണും ഒരു ആർ.എസ്.എസ് ശാഖ. നമ്മുടെ ചുറ്റുവട്ടത്തും കാണും ഒരു ആസിഫ " എന്ന സന്ദേശവുമായി യൂണിറ്റുകളിൽ കുഞ്ഞുടുപ്പും കരിങ്കൊടിയും പ്രതീകാത്മകമായി കെട്ടിവച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ വർദ്ധിപ്പിച്ച് മതവികാരം ഉണർത്തി മതേതരത്വം തകർക്കാൻ ആർ.എസ്.എസ് നേതൃത്വത്തിൽ സംഘപരിവാർ ശക്തികൾ നടത്തുന്ന വ്യാപക ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം

പടിയൂരിൽ ബിജെപി – ഇടതു സംഘർഷം: പഞ്ചായത്ത് പ്രസിഡന്‍റ്ന് പരിക്ക്

പടിയൂർ : വിഷു ആഘോഷത്തിനിടെ ഉണ്ടായ തർക്കം പടിയൂരിൽ അക്രമത്തിൽ എത്തുകയും എ ഐ വൈ എഫ് - ഡി വൈ എഫ് ഐ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ബി ജെ പി - ആർ എസ് എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. ശനിയാഴ്ച രാത്രി വിഷു ആഘോഷത്തിലായിരുന്ന എ ഐ വൈ എഫ് - ഡി വൈ എഫ് ഐ പ്രവർത്തകർക്കുനേരെ ആസൂത്രിതമായി ബി ജെ പി

വിഷുവിപണി സജീവം

ഇരിങ്ങാലക്കുട : ഈ വർഷവും വിവിധ തരത്തിലുള്ള പഴവർഗ്ഗങ്ങളാൽ വിഷു വിപണി സജീവം. വിഷു വിപണിയൊരുക്കാനുള്ള കണിവെള്ളരി, ചക്ക, മാങ്ങ, പൈനാപ്പിൾ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. കണിവെള്ളരി 50 രൂപ, ചക്ക 20, പൈനാപ്പിൾ 50, മാങ്ങ(പെരിയാർ)100 എന്നിങ്ങനെ പോകുന്നു വിപണിയിലെ വിലകൾ. വിപണിയിൽ ധാരാളമായുള്ള മുന്തിരി( ഗ്രീൻ, ബ്ലാക്ക്), കറിമാമ്പഴം, തണ്ണിമത്തൻ, കിരൺ, വിശാൽ, ഗ്രീൻ ആപ്പിൾ, പഞ്ചവർണ്ണ, പേരയ്ക്ക, സപ്പോർട്ട, ഞാലിപഴം, പൂവമ്പഴം, കരിക്ക് പപ്പായ എന്നിവക്കും ആവശ്യക്കാരേറെയാണ്

ആസിഫയെ അരുംകൊല ചെയ്ത ക്രൂരതക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിലും വിവിധ യൂണിറ്റ് പ്രദേശങ്ങളിലും ആസിഫയെ അരുംകൊല ചെയ്ത ക്രൂരതക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ ജ്വാല തെളിയിക്കലും വായ്മൂടി കെട്ടിയ പ്രകടനവും യുവജന ശൃംഖലയും തുടങ്ങി വിവിധങ്ങളായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കാമവെറി പൂണ്ട സംഘപരിവാർ ഭ്രാന്തർ മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്താൻ തെരഞ്ഞെടുത്ത മാർഗ്ഗം വർഗ്ഗീയ കലാപം അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കലാണെന്നും ഇന്ത്യ വർഗ്ഗീയവാദികളുടേതല്ലെന്ന് നമുക്ക് ആവർത്തിച്ച് പ്രഖ്യാപിക്കാൻ പ്രബുദ്ധയുവത്വം തയ്യാറാവണമെന്ന് ഡി.വൈ.എഫ്.ഐ

Top