കെ സി പ്രേമരാജൻ സി. പി. ഐ. എം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി

ഇരിങ്ങാലക്കുട : സി. പി. ഐ. എം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായി കെ. സി. പ്രേമരാജനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഏരിയ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ സമാപനത്തിലാണ്‌ 21 അംഗ ഏരിയ കമ്മറ്റിയും തുടര്‍ന്ന്‌ ഏരിയ സെക്രട്ടറിയെയും തിരഞ്ഞെടുത്തത്‌. ഉല്ലാസ്‌ കളക്കാട്ട്‌, കെ. പി. ദിവാകരന്‍ മാസ്റ്റര്‍, കെ. സി. പ്രേമരാജന്‍, വി. എ മനോജ്‌കുമാര്‍, ടി. എസ്‌. സജീവന്‍ മാസ്‌റ്റര്‍, കെ. എ. ഗോപി, അഡ്വ കെ. ആര്‍.

പാറേക്കാട്ടുക്കരയിലെ അപൂർണ റോഡ് നിർമാണം: കോൺഗ്രസ് പ്രക്ഷോപം ആരംഭിച്ചു

മുരിയാട് : പൂവ്വശ്ശേരിക്കാവ് അമ്പലം ജംഗ്ഷനിൽ നിന്നാരംഭിച്ച് പാറേക്കാട്ടുക്കര വഴി സഹൃദയ കോളജ് വരെ ചെയ്തു തീർക്കേണ്ടിയിരുന്ന മുരിയാട് - കാരൂർ - കൊപ്രക്കളം റോഡ് അപൂർണമായി നിർമാണം നടത്താനുള്ള ശ്രമത്തിനെതിരെ കോൺഗ്രസ് പാറേക്കാട്ടുക്കര ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണയും പ്രകടനവും ഇരിങ്ങാലക്കട ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. 2013-14 ബജറ്റിൽ യു ഡി എഫ് സർക്കാരാണ് റോഡ് നിർമാണം പ്രഖ്യാപിച്ചത്.അന്നത്തെ എസ്റ്റിമേറ്റ്'

ചന്തക്കുന്ന്- ഠാണ – ക്രൈസ്റ്റ് കോളജ് റോഡ് 17 മീറ്റർ വീതിയിൽ അടിയന്തിരമായി വികസിപ്പിക്കണം : സി പി ഐ ടൗൺ സെൻറർ ബ്രാഞ്ച് സമ്മേളനം

ഇരിങ്ങാലക്കുട : സി പി ഐ പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ സെൻറർ ബ്രാഞ്ച് സമ്മേളനം സി.അച്ചുതമേനോൻ സ്മാരക മന്ദിരത്തിൽ നടന്നു. ചന്തക്കുന്ന്- ഠാണ - ക്രൈസ്റ്റ് കോളജ് റോഡ് 17 മീറ്റർ വീതിയിൽ അടിയന്തിരമായി വികസിപ്പിക്കണമെന്ന് സി പി ഐ ഇരിങ്ങാലക്കുട ടൗൺ സെൻറർ ബ്രാഞ്ച് സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയോടും കേരള സർക്കാരിനോടും ആവശ്യപ്പെട്ടു. സീനിയർ നേതാവ് വി.എസ്.വസന്തൻ പതാക ഉയർത്തി. പ്രൊഫ. മീനാക്ഷി തമ്പാൻ ഉൾപ്പടെ

കളങ്കിതരുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ട് സി.പി.എം. പുന:പരിശോധിക്കണം- കേരളജനപക്ഷം

ഇരിങ്ങാലക്കുട : മാണിഗ്രൂപ്പ് കേരളാകോഗ്രസ്സുമായി ഉണ്ടാക്കിയിട്ടുള്ള അവസരവാദ രാഷ്ട്രീയച്ചങ്ങാത്തം സോളാര്‍ കേസ് നടപടികളുടെ പശ്ചാത്തലത്തില്‍ പുന: പരിശോധി ക്കാന്‍ സി.പി.എം. തയ്യാറാകണമെന്നും അല്ലാത്തപക്ഷം വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്ക് അത് വഴിമരുന്നിടുമെന്നും കേരളജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റി നേതൃയോഗം. അന്വേഷണക്കമ്മീഷന്‍ കുറ്റാരോപിതനായി നിരീക്ഷിച്ച ജോസ് കെ. മാണിയാണ് ഈ കൊടുക്കല്‍ വാങ്ങല്‍ ബാന്ധവത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷൈജോ ഹസന്‍ പറഞ്ഞു. വേങ്ങരയില്‍ നൂറ്

പോട്ട- മൂന്നുപീടിക റോഡ് നിര്‍മ്മാണം; അഴിമതി അന്വേഷിക്കണമെന്ന് ജനതാദള്‍ (യു)

ഇരിങ്ങാലക്കുട : പോട്ട - മൂന്നുപീടിക റോഡ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ജനതാദള്‍ (യു) മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ബൈപ്പാസ് റോഡ് പൊതുജനത്തിന് തുറന്ന് കൊടുത്ത് ഗതാഗതയോഗ്യമാക്കണമെന്നും ഇരിങ്ങാലക്കുടയിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊഫ. കെ.ജെ.ജോസഫ് പതാക ഉയര്‍ത്തി. ജെ.ഡി.യു. ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടന്‍ അധ്യക്ഷനായി. അജി ഫ്രാന്‍സിസ്, കെ.കെ.ബാബു, പി.ഡി.നാരായണന്‍, ജോര്‍ജ്ജ്

ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വല്ലക്കുന്നിൽ കോൺഗ്രസ് കുടുംബ സംഗമം

വല്ലക്കുന്ന് : ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആളൂർ മണ്ഡലം 150- ാം ബൂത്ത് കോൺഗ്രസ് കുടുംബ സംഗമം വല്ലക്കുന്നിൽ സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.പി.ജാക്സൺ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സോജൻ കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡന്റ് ടി.വി.ചാർളി, മണ്ഡലം പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മുൻ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ജോസഫ്, വാർഡ് മെമ്പർ ഐ

കേരളത്തിൽ സി പി എം – ബി ജെ പി മച്ചാൻ മച്ചാൻ ബന്ധമെന്ന് കെ.മുരളീധരൻ

മുരിയാട് : കേരളത്തിൽ സി പി എമ്മും ബി ജെ പിയും തമ്മിൽ മച്ചാൻ മച്ചാൻ ബന്ധമാണുള്ളതെന്ന് കെ.മുരളീധരൻ എം എൽ എ പറഞ്ഞു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുരിയാട് മണ്ഡലം 58,60 ബൂത്തുകളുടെ കുടുംബ സംഗമം ആനന്ദപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ രംഗങ്ങളിലും പണമുള്ളവർക്ക് മാത്രമായുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നത്. പാവപ്പെട്ടവരെ ശ്മശാനത്തിലേക്കെടുക്കാനാണ് സർക്കാർ ഒപ്പമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൂത്ത് പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.

Top