മൃഗാശുപത്രി വഴി മുട്ടക്കോഴി വിതരണം

കൊറ്റനെല്ലൂർ : വേളൂക്കര ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി മുഖേന രണ്ട് മാസത്തോളം പ്രായമായ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുള്ള നല്ലയിനം ഗ്രാമശ്രീ മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു. കൊറ്റനെല്ലൂരിലുള്ള മൃഗാശുപത്രിയിൽ വച്ച് 20 തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ കോഴി ഒന്നിന് 110 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു ആവശ്യമുള്ളവർ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 8129245411

തുമ്പൂര്‍ അയ്യപ്പൻകാവിലെ കാവടി മഹോത്സവം കണ്ടു മടങ്ങുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 4 പേര്‍ മരിച്ചു

തുമ്പൂര്‍ : തുമ്പൂർ അയ്യപ്പൻകാവിലെ കാവടി അഭിഷേക മഹോത്സവം കണ്ടു വീട്ടിലേക്ക് നടന്നു പോയവര്‍ക്കിടയിലേക്ക് ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെ കാര്‍ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേര്‍ മരിച്ചു. മദ്യപിച്ചു വാഹനമോടിച്ചു നിര്‍ത്താതെ പോയവരെ കാവടി ആഘോഷത്തിനിടെ ഗതാഗത കുരുക്കില്‍പെട്ടതോടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. കൊറ്റനെല്ലൂര്‍ തെരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (54), സുബ്രന്റെ മകള്‍ പ്രജിത (23), മണ്ണാന്തറ വീട്ടില്‍ ബാബു (52),ബാബുവിന്റെ മകന്‍ വിപിന്‍ (29) എന്നിവരാണ്

സേവാഭാരതിയുടെ ജനറൽ ആശുപത്രി അന്നദാനം 13-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടത്തിവരുന്ന അന്നദാനത്തിന്‍റെ  13-ാം വാർഷികം ആഘോഷിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സേവനമാണ് ഭാരതത്തിന്‍റെ പരമമായ ധർമ്മമെന്നും, ധർമ്മത്തിലൂന്നിയ ജീവിതമാണ് നാം നയിക്കേണ്ടതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ലാ സഹകാര്യവാഹ് ടി കെ സതീഷ് സേവാ സന്ദേശത്തിൽ പറഞ്ഞു.  സേവാഭാരതി പ്രസിഡന്റ് ഐ കെ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ,

ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : സർക്കാർ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ ഭവന നിർമ്മാണം പൂർത്തീകരിച്ചവരും നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നവരുമായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 308 ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ അധ്യക്ഷനായിരിക്കും.

എസ്.എൻ.വൈ.എസ് 43-ാം പ്രൊഫഷണൽ നാടക മത്സരം 24 മുതൽ 30 വരെ

ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് എസ്.എൻ.വൈ.എസ് ഒരുക്കുന്ന 43 -മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരം ജനുവരി 24 മുതൽ 30 വരെ ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ നടക്കും. ഏറ്റവും നല്ല അവതരണത്തിന് സികെ മണിലാൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 10001 രൂപ ക്യാഷ് അവാർഡും നൽകും. പ്രത്യേക സമ്മാനമായി എസ്എൻബിഎസ് സമാജം മുൻ മാനേജർ ശാന്തയുടെ സ്മരണയ്ക്കായി 10,001 രൂപ ക്യാഷ് അവാർഡും

മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്‌സ് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്ക് ഉള്ള ബിരുദാനന്തരബിരുദ കാരെയും പരിഗണിക്കും. താല്പര്യമുള്ളവർ രേഖകൾ സഹിതം ജനുവരി 16-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : മെയ് 4ന് കൊടിയേറി മെയ് 14 ന് സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രോഗ്രാമുകളിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2020 ജനുവരി 15നകം ദേവസ്വം ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു. ഇതിനായുള്ള നിശ്ചിത അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്നും മുൻകൂട്ടി വാങ്ങാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക 04802826631

സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് 22 ന്

കരൂപ്പടന്ന : കരൂപ്പടന്ന പള്ളിനട പൗരസമിതിയും അൽബദർ ഹജ്ജ് ഗ്രൂപ്പും സംയുക്തമായി 22 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കരൂപ്പടന്ന മൻസിലുൽ ഹുദാ മദ്രസ കോംപ്ലക്സിൽ എറണാകുളം ക്യാൻകെയർ ക്യാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദഗ്ധരായ ഡോക്ടർമാരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുവാൻ 9447695623 8129696468 994600954 എന്നി നമ്പറിൽ ബന്ധപ്പെടുക. ഇതിനുപുറമേ ഫെയ്സ്

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ആക്ഷേപങ്ങൾ ജനുവരി 15 വരെ ഉന്നയിക്കാം

അറിയിപ്പ് : 2020 ജനുവരി ഒന്ന് യോഗ്യത തീയതിയായി വോട്ടർപട്ടിക പുതുക്കുന്നതിന്‍റെ   ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജനുവരി 15 വരെ പൊതുജനങ്ങൾക്ക് വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും തടസ്സങ്ങളും ഉന്നയിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കരട് വോട്ടർപട്ടിക താലൂക്ക്/വില്ലേജ് ഓഫീസുകളിൽ പരിശോധനയ്ക്ക് ലഭ്യമാണ്. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://electoralsearch.in പോർട്ടലിലും കരട് വോട്ടർപട്ടിക പരിശോധിക്കാം. പുതുതായി പേര് ചേർക്കുന്നതിനോ

സബ്‌സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾ- ബോധവത്ക്കരണവും രജിസ്‌ട്രേഷനും 19ന്

അറിയിപ്പ് : കൃഷി വകുപ്പ് നടപ്പിലാക്കുന്ന സ്മാം (സബ് മിഷൻ അഗ്രികൾച്ചറൽ മെക്കനൈസേഷൻ) പദ്ധതി പ്രകാരം 40 മുതൽ 90 ശതമാനം വരെ സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്കും കർഷക സംഘങ്ങൾക്കും അവസരമൊരുക്കുന്നു. ഇതിന്‍റെ ബോധവത്ക്കരണ ക്ലാസ്സും ഓൺലൈൻ രജിസ്‌ട്രേഷൻ ക്യാമ്പും ഡിസംബർ 19 രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ മണ്ണുത്തി സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ നടക്കും. രജിസ്‌ട്രേഷനായി പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, ആധാർ

Top