ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നമ്പർ 1 സെക്ഷന്‍ ഓഫീസിന്റെ കിഴിൽ വരുന്ന ഗായത്രി ഹാൾ, മെട്രോ ആശുപത്രി, ടൌൺ ഹാൾ, ഠാണാ - കൂടൽമാണിക്യം റോഡ്, പുറ്റുങ്ങൽ അമ്പലം റോഡ് എന്നിവിടങ്ങളിൽ നവംബർ 19 ഞായറാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

പമ്പ് സെറ്റ്, തെങ്ങുകയറ്റയന്ത്രം, കമ്പോസ്റ്റ് യൂണിറ്റ് എന്നിവക്ക് കൃഷിഭവന്‍ സബ്‌സിഡി നല്‍കും

ഇരിങ്ങാലക്കുട : ജനകീയാസൂത്രണപദ്ധതി പ്രകാരം പൊറത്തിശ്ശേരി കൃഷിഭവനില്‍ നിന്നും ആനുകൂല്യത്തിന് അപേക്ഷിച്ചിട്ടുള്ള നഗരസഭാപരിധിയിലുള്ളവര്‍ ഒക്ടോബര്‍ 25 നകം കൃഷിഭവനിലെത്തണം. പമ്പ് സെറ്റ്, തെങ്ങുകയറ്റയന്ത്രം, കമ്പോസ്റ്റ് യൂണിറ്റ് എന്നിവക്ക് കൃഷിഭവന്‍ സബ്‌സിഡി നല്‍കും. താല്‍പ്പര്യമുള്ള കര്‍ഷകര്‍ 25 നകം എത്തണം. കേരഗ്രാമം പദ്ധതിപ്രകാരമുളള ആനുകൂല്യത്തിന് ഇനിയും അപേക്ഷിക്കാത്തവരുണ്ടെങ്കില്‍ 25 നകം വാര്‍ഡ്തല കണ്‍വീനര്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണെന്നും പൊറത്തിശ്ശേരി കൃഷി ഓഫീസര്‍ അറിയിച്ചു.

ദേശീയ സംസ്ഥാന ഗെയിംസ് ടീമില്‍ അംഗങ്ങളായവര്‍ക്ക് അനുമോദനം

ഇരിങ്ങാലക്കുട : എസ് എന്‍ ഹയര്‍സെക്കന്റെറി സ്കൂളില്‍ നിന്നും ദേശിയ സ്കൂള്‍ ഗെയിംസിലേക്ക് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് വിഭാഗത്തില്‍ കേരളടീമില്‍ അംഗമായ ദേവനന്ദന്‍.എം.എസ്, സംസ്ഥാന സ്കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ തൃശ്ശൂര്‍ ജില്ലാ ടീമില്‍ അംഗങ്ങളായ നിനേഷ്, ജിതിന്‍ കൃഷ്ണ, അബിന്‍, ആസിഫ്, അബ്രാര്‍, അഭിഷേക് സത്യന്‍ എന്നിവരെ സ്‌കൂള്‍ മാനേജ്മെന്റ്, സ്റ്റാഫ്, പി.ടി.എ എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കറസ്പോണ്ടന്റ് മാനേജര്‍ പി.കെ.ഭരതന്‍ മാസ്റ്റര്‍, പി ടി എ പ്രസിഡന്റ്കെ .കെ.ബാബു,

Top