‘കോള്‍ഡ് വാര്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് പോളീഷ് സംവിധായകന്‍ പവല്‍ പവലികോവ്‌സ്‌കിക്ക് നേടി കൊടുത്ത ചിത്രമായ 'കോള്‍ഡ് വാര്‍' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 18 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു. 2018 ലെ മികച്ച ചിത്രത്തിനുള്ളത് ഉള്‍പ്പെടെ അഞ്ച് യൂറോപ്യന്‍ അവാര്‍ഡുകളും നേടിയ ചിത്രം 91 മത് അക്കാദമി അവാര്‍ഡിനുള്ള പോളണ്ടില്‍ നിന്നുള്ള

ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം 21ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ജനുവരി 21ന് തിങ്കളാഴ്ച ആഘോഷിക്കുന്നു. ഉത്സവത്തിനോട് അനുബന്ധിച്ചു 19-ാം തിയ്യതി വൈകീട്ട് 5:30 ന് രാജീവ് വാര്യർ അവതരിപ്പിക്കുന്ന തായമ്പകയും 20-ാംതിയ്യതി വരവീണ സ്കൂൾ ഓഫ് മ്യുസിക്ക് ഇരിങ്ങാലക്കുടയുടെ സംഗീതാർച്ചനയും കലാമണ്ഡലം മോഹനതുളസിയുടെ ശിഷ്യ പാർവ്വതി മേനോന്റെ കുച്ചുപ്പുടി നൃത്തസന്ധ്യയും ഉണ്ടായിരിക്കും. തൈപ്പൂയദിനത്തിൽ ദീപാരാധനക്കു ശേഷം ഗുരുവായൂർ ഭജനമണ്ഡലി അവതരിപ്പിക്കുന്ന സമ്പ്രദായ ഭജനയും നടക്കും. അന്നേദിവസം 12 :30 മുതൽ

പ്രളയബാധിതർക്ക് സേവാഭാരതിയുടെ ഒരു കൈതാങ്ങ് – ഭവന നിർമ്മാണ തറക്കല്ലിടൽ 18ന്

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട പ്രളയത്തിൽ തകർന്ന ഭവനത്തിനു പുതിയതായി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ജനുവരി 18 വെള്ളിയാഴ്ച രാവിലെ 9:15ന് എടതിരിഞ്ഞി ഭൂവനേശ്വര നഗറിൽ ഭാരതീയ മത്സ്യപ്രവർത്തകസംഘം സംസ്ഥാന സംഘടന സെക്രട്ടറി കെ പുരുഷോത്തമൻ നിർവ്വഹിക്കുന്നു.

ഇൻകം ടാക്സിനെക്കുറിച്ച് ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടേയും, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റ് തൃശൂരിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ഇൻകം ടാക്സ് റിട്ടേണിങ്ങ്, ഫയലിങ്, 80 G, 12 A, എന്നിവയെ കുറിച്ച് ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. ഇൻകം ടാക്സ് ഓഫീസർമാരായ ചന്ദ്രമോഹൻ, അൽഫോൻസ, ഡൊമിനിക്, പോൾസൺ, ശങ്കരനാരായണൻ, ബിന്ദു ബാലചന്ദ്രൻ എന്നിവർ നയിച്ച ചർച്ച ക്ലാസ്സിന് സേവാഭാരതി രക്ഷാധികാരി വി .മോഹൻദാസ്, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.

സെന്‍റ് ജോസഫ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. മുൻ അധ്യാപികയും മുൻ വിദ്യാർത്ഥിനിയുമായിരുന്ന സി . മേരി ക്രിസ്റ്റിൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. അക്കാദമിക് രംഗത്തും സാമൂഹ്യ മേഖലയിലും തിളക്കമാർന്ന സംഭാവനകൾ നൽകിയ പൂർവ്വ വിദ്യാർത്ഥിനിയും ആലുവ സെന്‍റ് സേവിയേഴ്‌സ് കോളേജ് ഗണിത ശാസ്ത്ര വകുപ്പ് മേധാവിയുമായ ഡോ. അപർണ ലക്ഷ്മണന് മികച്ച പൂർവ്വ വിദ്യാർത്ഥിനി പുരസ്ക്കാരം പ്രിൻസിപ്പൽ ഡോ. സി.ഇസബെൽ സമ്മാനിച്ചു. വൃക്ക ദാനം

ഇംഗ്ലീഷ് സാഹിത്യത്തിൽ അനുഷ മാത്യുവിന് ഡോക്ടറേറ്റ്

ഇരിങ്ങാലക്കുട : കോയമ്പത്തൂർ ഭാരതീയർ സർവ്വകലാശാലയിൽ നിന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ  അനുഷ മാത്യു ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. കാഞ്ഞിരപ്പള്ളി കല്ലൂപ്പറമ്പിൽ കെ ജെ മാത്യുവിന്റെയും മേഴ്സി ജോസഫിന്റെയും മകളും ജിൻസ് ജോസ് മാളിയേക്കലിന്റെ ഭാര്യയുമാണ് അനുഷ

15 -ാം മത് ലയൺ റാഫേൽ സെബാസ്റ്റ്യൻ മെമ്മോറിയൽ ഷട്ടിൽ ടൂർണ്ണമെന്റ് ജനുവരി 19 മുതൽ 23 വരെ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15 -ാം മത് ലയൺ റാഫേൽ സെബാസ്റ്റ്യൻ മെമ്മോറിയൽ ഷട്ടിൽ ടൂർണ്ണമെന്റ് ജനുവരി 19 മുതൽ 23 വരെ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിൽ നടക്കും. ടീം ചാമ്പ്യാൻഷിപ്പ്, വെറ്ററൻസ്, സബ് ജൂനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കും. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡ് വിതരണവും ചെയ്യുന്നതാണ്

യുവകലാസാഹിതി സാംസ്കാരിക യാത്ര 17ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ദേശീയത, മാനവികത, ബഹുസ്വരത എന്നീ ആശയങ്ങള്‍ ഉയര്‍ത്തി യുവകലാസാഹിതി കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സാംസ്കാരിക യാത്രക്ക് ജനുവരി 17ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകുന്നു. സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണന്‍ സാംസ്കാരിക യാത്രക്ക് നേതൃത്വം നൽകുന്നു. നൽകുന്നു. ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തില്‍ കെ.വി. രാമനാഥന്‍, മാമ്പുഴ കുമാരന്‍, മീനാക്ഷി തമ്പാന്‍ എന്നിവരെ ആദരിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ. സുധീഷ് അധ്യക്ഷത

പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യകേന്ദ്രം പാലിയേറ്റിവ് രോഗിബന്ധു സംഗമം

പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യകേന്ദ്രം പാലിയേറ്റിവ് രോഗിബന്ധു സംഗമം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ കെ ഉദയപ്രകാശ് ഉദ്‌ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് വർഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഇതിനോട് അനുബന്ധിച്ച് പാലിയേറ്റിവ് പരിചരണ പദ്ധതിയായ സുകൃതത്തിന്‍റെ ലോഗോ പ്രകാശനവും നിർദ്ധനരായ രോഗികൾക്കുള്ള ഫുഡ്‌കിറ്റ് വിതരണവും വെള്ളാങ്കല്ലൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി

വാരിയാട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മകരചൊവ്വ താലപ്പൊലി മഹോത്സവം ആഘോഷിച്ചു

പുല്ലൂർ : പുല്ലൂർ ഊരകം ഉമയാംബിക സമാജം വാരിയാട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മകരച്ചൊവ്വ താലപ്പൊലി മഹോത്സവം തന്ത്രി  പെരിങ്ങോത്ര സ്വയംഭൂ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷിച്ചു. ആഘോഷത്തിനോട് അനുബന്ധിച്ച് ശീവേലി, പറയെടുപ്പ്, രൂപകളം, പ്രാദേശിക ശാഖകളുടെ കാവടി ആഘോഷം എന്നിവയും നടന്നു.

Top